domestic violence – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 04:39:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png domestic violence – malayalees.ch https://malayalees.ch 32 32 ‘ഓണത്തിന് വരുമ്പോള്‍ എല്ലാം പറയാമെന്ന് പറഞ്ഞ് പലതും ഉള്ളിലൊതുക്കി’; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സൂര്യ നേരിട്ടത് കടുത്ത പീഡനമെന്ന് മാതാവ് https://malayalees.ch/soorya-suicide-kannur-case-against-husbands-parents/ Tue, 06 Sep 2022 04:39:28 +0000 https://malayalees.ch/?p=67639 കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പെരുവാമ്പ സ്വദേശി കെ പി സൂര്യ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് രാകേഷിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മകള്‍ ക്രൂര പീഡനം നേരിട്ടെന്ന സൂര്യയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് പറഞ്ഞു.

കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു.

ഒരു വയസുള്ള കുഞ്ഞാണ് സൂര്യയ്ക്കുള്ളത്. കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി മാതാവ് വെളിപ്പെടുത്തുന്നു. കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

]]>
ബിൻസിയുടെ മരണം : ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക് https://malayalees.ch/bincy-family-approaches-hc/ Wed, 08 Jun 2022 04:26:50 +0000 https://malayalees.ch/?p=63061 പന്തളം മങ്ങാരം സ്വദേശിനി ബിൻസി ഭർത്താവിന്റെ മാവേലിക്കരയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിൻസിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

മങ്ങാരം സ്വദേശിനി ബിൻസി ആത്മഹത്യ ചെയ്ത കേസിൽ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിൻസിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുൻപ് ബിൻസി മൊബൈലിൽ ചിത്രീകരിച്ച വീഡിയോകൾ തന്നെ ഭർത്താവിന്ർറെ വീട്ടിൽ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങൾ നേരിട്ടു എന്നതിന്റെ തെളിവാണെന്നും ബിൻസിയുടെ ബന്ധുക്കൾ പറയുന്നു.

ഇന്നലെ ബിൻസിയെ ഭർതൃമാതാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് നൽകിയതിന് പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.

വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിൻസിയുടെ ഭർതൃമാതാവിനെ പോലീസ് വിട്ടയക്കുകയാണുണ്ടായത്. ഇന്ന് ബിൻസിയുടെ കുടുംബാംഗങ്ങൾ മാവേലിക്കര സ്റ്റേഷനിൽ എത്തി ബിൻസിയുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറും. ഇതിന് പുറമെ ബിൻസിയുടെ മരണത്തിൽ ഭർത്താവ് ജിജോയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകും. ലോക്കൽ പോലീസ് കേസന്വേഷണത്തിൽ കാണിക്കുന്ന ഉദാസീനത കോടതിയുടെ മുന്നിൽ തുറന്നു കാണിക്കാനാണ് ബിൻസിയുടെ കുടുംബത്തിന്റെ തീരുമാനം.

]]>
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി https://malayalees.ch/immediate-action-on-domestic-violence-says-anil-kant/ Fri, 10 Dec 2021 08:30:21 +0000 https://malayalees.ch/?p=53801 ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു.

രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാൻ ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകി. ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചു.

എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തിൽ പങ്കെടുത്തു.. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം. ആറ്റിങ്ങൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ അടക്കം കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. മാത്രവുമല്ല മോൺസൺ മാവുങ്കൽ വിഷയത്തിലും മോഫിയ പർവീണിന്റെ ആത്മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

]]>
വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും https://malayalees.ch/kiran-reiterates-that-vismayas-death-sucide/ Tue, 29 Jun 2021 08:14:48 +0000 https://malayalees.ch/?p=46166 വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.

പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.

കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദനത്തില്‍ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതുകൊണ്ടായിരുന്നു.

വിവാഹത്തില്‍ താനും തന്റെ കുടുംബമോ പങ്കെടുത്തില്ലെന്നും കിരണ്‍ സമ്മതിച്ചു. വിസ്മയയുടെ ബന്ധുക്കള്‍ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരണ്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കി. എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുമുണ്ട്.

]]>