Domestic flight – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 May 2021 12:58:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Domestic flight – malayalees.ch https://malayalees.ch 32 32 അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി https://malayalees.ch/ban-on-international-passenger-flights-extended-till-june/ Fri, 28 May 2021 12:58:01 +0000 https://malayalees.ch/?p=44780 കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു.

കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം മെയ് 20 മുതല്‍ വന്ദേഭാരത് മിഷന് കീഴില്‍ പ്രത്യേക സര്‍വീസുകളും ജൂലൈ മുതല്‍ വിവിധ രാജ്യങ്ങളുമായുള്ള ധാരണപ്രകാരം എയര്‍ ബബ്ള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

യു.എസ്, യു.കെ, യു.എ.ഇ, കെനിയ, ഭൂട്ടാന്‍ എന്നിവയടക്കം 27 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബ്ള്‍ സംവിധാനത്തില്‍ ധാരണയിലെത്തിയത്. എയര്‍ ബബ്ള്‍ സംവിധാനപ്രകാരം ഇരുരാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്താം.

]]>
അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് വ്യോമയാന മന്ത്രി https://malayalees.ch/no-decision-on-resuming-international-flights-hardeep-puri-says-depends-on-other-countries/ Sat, 20 Jun 2020 13:50:31 +0000 https://malayalees.ch/?p=27391 എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാതലത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ മെയ് 25 മുതല്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാനസര്‍വീസിന് അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസിന് ഇനിയും സമയമെടുക്കും എന്നാണ് വ്യോമയാന മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

“ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ മന്ത്രി പറഞ്ഞു. അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

]]>
ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി https://malayalees.ch/domestic-flight-ticket-rate-news/ Fri, 22 May 2020 04:12:14 +0000 https://malayalees.ch/?p=25904 ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും.

ലോക്ഡൗണിന്‌ ശേഷമുള്ള രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കുള്ള നിരക്ക് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാഗ്ലൂർ -കൊച്ചി, കോഴിക്കോട്-തിരുവനന്തപുരം, കോഴിക്കോട്- ബാംഗ്ലൂര്‍ യാത്രക്ക് രണ്ടായിരം മുതല്‍ ആറായിരം രൂപ വരെ ഈടാക്കും. കോഴിക്കോട് -ചെന്നൈ, തിരുവനന്തപുരം -ചെന്നൈ, ഹൈദരാബാദ് – കൊച്ചി, ഉള്‍പ്പടെയുള്ള യാത്രക്ക് 2500 മുതല്‍ 7500 രൂപ വരെയാണ് നിരക്ക്. കൊച്ചി -ഡൽഹി, കോഴിക്കോട് – ഡൽഹി യാത്രക്ക് 5500 രൂപ മുതല്‍ 15700 രൂപ ഈടാക്കും.

അതേസമയം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.

]]>