dollar smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Apr 2021 04:00:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dollar smuggling case – malayalees.ch https://malayalees.ch 32 32 ഡോളർക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല https://malayalees.ch/customs-notice-to-speaker-sreeramakrishnan/ Thu, 08 Apr 2021 04:00:33 +0000 https://malayalees.ch/?p=42617 ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.

രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇന്നും സ്പീക്കർ ഹാജരാകില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി ഹൈക്കോടതിയുടെ നിർദേശത്തിന് വിരുദ്ധമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

]]>
ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല https://malayalees.ch/dollar-smuggling-case-speaker-will-not-appear-before-customs-today/ Fri, 12 Mar 2021 04:06:11 +0000 https://malayalees.ch/?p=41409 ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാകണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. എന്നാല്‍ സ്പീക്കര്‍ ഹാജരാകാന്‍ അസൗകര്യമറിയിച്ചതായാണ് വിവരം.

]]>
ഡോളര്‍ക്കടത്ത് കേസ്; സ്വദേശിനിയായ അഭിഭാഷക ദിവ്യ, ചോദ്യം ചെയ്യലിന് ഹാജരായി https://malayalees.ch/dollar-smuggling-case-divya-a-native-lawyer-appeared-for-questioning/ Mon, 08 Mar 2021 08:01:48 +0000 https://malayalees.ch/?p=41214 ഡോളർ കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ദിവ്യ, ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായി. ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ഡോളർക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥനത്തിലാണ് കസ്റ്റംസ് കരമന സ്വദേശിനിയായ ദിവ്യയോട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ 11 എത്താനാണ് നിർദേശം നൽകിയിരുന്നത്. 11.30 ഓടെ ദിവൃ കൈകുഞ്ഞുമായാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫിസിൽ എത്തിയത്.

ദിവ്യയുടെ ഫോണിൽ നിന്നും സ്വപനയുടെയും സ്പീക്കറുടെയും ഫോണിലേക്ക് കോളുകൾ പോയിട്ടുള്ളതായി കസ്റ്റംസ് കണ്ടത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. ഫോൺ രേഖകൾ, പാസ്പോർട്ട്, ബാങ്കിടപാട് സംബസിച്ച രേഖകൾ തുടങ്ങിയവ ഹാജരാക്കാനാണ് കസ്റ്റംസ് നിർദേശിച്ചിട്ടുള്ളത്.

ഇതിനിടെ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ. ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ള കസ്റ്റംസ് ഓഫിസിൽ എത്തിയിട്ടുണ്ട്. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്‍റെ വിവരങ്ങൾ തേടിയാണ് എൻ.ഐ.എ. ഒദ്യോഗസ്ഥൻ എത്തിയതെന്നാണ് വിവരം.

]]>
ഡോളർ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം https://malayalees.ch/unitac-owner-santhosh-eapen-arrested/ Tue, 16 Feb 2021 12:10:00 +0000 https://malayalees.ch/?p=40263 ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരിയിൽ വെച്ച് വാർത്താസമ്മേളനം നടത്തുമെന്ന് ജാമ്യം ലഭിച്ചശേഷം ഈപ്പൻ പറഞ്ഞു

കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്. ഇത് രണ്ടാം തവണയായിരുന്നു സന്തോഷ് ഈപ്പനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതും ചോദ്യം ചെയ്യുന്നതും. സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്ക് അതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പങ്ക് സന്തോഷ് ഈപ്പനുണ്ട് എന്നും കസ്റ്റംസ് പറയുന്നു. വിദേശത്ത് കടത്താനായി ഡോളര്‍ സ്വരൂപിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് വാദം.

നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.

]]>
ഡോളര്‍ കടത്ത് കേസിലും എം.ശിവശങ്കറിനെ പ്രതി ചേര്‍ത്തു https://malayalees.ch/m-shivashankar-has-also-been-booked-in-a-dollar-smuggling-case/ Wed, 02 Dec 2020 04:41:38 +0000 https://malayalees.ch/?p=36145 ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.

അതേസമയം കള്ളപ്പണ കേസില്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഇന്ന് വിശദീകരണം നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈകോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കാനായിട്ടില്ല. താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. കസ്റ്റഡിയിൽ വിട്ട ശിവശങ്കർ സ്വപ്ന, സരിത് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുകയാണ്

]]>