DOG – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Jun 2023 04:56:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DOG – malayalees.ch https://malayalees.ch 32 32 അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ https://malayalees.ch/young-men-killed-pet-dog-at-kollam/ Thu, 29 Jun 2023 04:42:25 +0000 https://malayalees.ch/?p=83487 കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടികടിച്ച കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി പ്രസവിച്ച് കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്ത് വന്നു.

തുടര്‍ന്ന് നായയെ വലിച്ചിഴച്ച് സമീപത്തെ വയലില്‍ കൊണ്ട് കുഴിച്ച് മൂടുകയുംചെയ്തു. വീട്ടുകാര്‍ ഇരവിപുരം പൊലീസില്‍ പരാതിനല്‍കിയെങ്കിലും പൊലീസ് കേസേടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഡിജിപിക്കും ,പരാതിനല്‍കി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്ത് എത്തി. ഇതോടെ പൊലീസ് യുവാക്കള്‍ക്ക് എതിരെ കേസ് എടുക്കുകയയായിരുന്നു.

]]>
സിംഹത്തെ തുരത്തി തെരുവുപട്ടികൾ; വൈറൽ വിഡിയോ https://malayalees.ch/street-dogs-chasing-lion-video/ Thu, 23 Mar 2023 10:38:24 +0000 https://malayalees.ch/?p=78483 ഗുജറാത്തിൽ സിംഹത്തെ തുരത്തി തെരുവുപട്ടികൾ. ഗുജറാത്തിലെ ഗിർ സോമനാഥിലുള്ള ഒരു ഗ്രാമത്തിൽ ഇറങ്ങിയ സിംഹത്തെയാണ് തെരുവുപട്ടികൾ ചേർന്ന് തുരത്തിയത്. തെരുവുപട്ടികൾ പിന്നാലെ ഓടിയെത്തുമ്പോൾ സിംഹം ഓടി രക്ഷപ്പെടുകയാണ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

]]>
യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുനായ കടിച്ചു കൊന്നു https://malayalees.ch/dog-kills-snake-to-save-owner/ Wed, 09 Nov 2022 04:08:31 +0000 https://malayalees.ch/?p=70934 ഉത്തർപ്രദേശിൽ യജമാനനെ കടിക്കാൻ വന്ന പാമ്പിനെ വളർത്തുനായ കടിച്ചു കൊന്നു. മിർസാപൂർ ജില്ലയിലെ ടിൽതി ഗ്രാമത്തിലാണ് സംഭവം നടന്നത്.വിട്ടുമുറ്റത്ത് വിശ്രമത്തിനായി ഇരിക്കുകയായിരുന്ന വീട്ടുടമസ്ഥന്റെ സമീപത്ത് തന്നെ വളർത്തുനായ ജൂലിയും ഉണ്ടായിരുന്നു.

തൻറെ യജമാനനൊപ്പം വിശ്രമിക്കുന്നതിനിടയിലാണ് ഒരു വലിയ പാമ്പ് യജമാനൻ ഇരിക്കുന്നത് ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങുന്നത് ജൂലിയുടെ ശ്രദ്ധയിൽ പെട്ടത്. പക്ഷേ, അദ്ദേഹം അത് അറിഞ്ഞിരുന്നില്ല.

അദ്ദേഹത്തിൻറെ അരികിൽ എത്തിയതും പാമ്പ് കൊത്താനായി പത്തി വിടർത്തി. അപകടം മനസ്സിലാക്കിയ ജൂലി ഒരു നിമിഷം വൈകിയില്ല. പാമ്പിന് മുകളിലേക്ക് ചാടി അതിനെ കടിച്ചെടുത്ത് നിലത്തടിച്ചു. പാമ്പ് ചത്തു എന്ന് ഉറപ്പാക്കുന്നത് വരെ ജൂലി അത് തുടർന്നു. ജൂലി പാമ്പിന് മുകളിൽ ചാടി വീണപ്പോൾ മാത്രമാണ് യജമാനൻ തനിക്ക് പിന്നിലായി പാമ്പ് ഉണ്ടായിരുന്നു എന്ന് അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിനിടയിൽ ജൂലിക്ക് പാമ്പിന്റെ കടിയേൽക്കുമോ എന്നായിരുന്നു യജമാനന്റെ ഭയം.

എന്നാൽ, ഒരു പോറൽ പോലും ഏറ്റില്ല എന്ന് മാത്രമല്ല തൻറെ ജീവൻ പണയം വെച്ചിട്ടാണെങ്കിൽ കൂടിയും തൻറെ പ്രിയപ്പെട്ട യജമാനന് നേരെ പാഞ്ഞടുത്ത ശത്രുവിനെ ജൂലി ഇല്ലാതാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവങ്ങളെല്ലാം കണ്ടു നിന്ന അയൽവാസിയായ പാൽതു എന്ന വ്യക്തിയാണ് പിന്നീട് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവച്ചത്.

]]>
കൊല്ലത്ത് സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം https://malayalees.ch/stray-dog-jumped-over-the-scooter-and-accident/ Mon, 12 Sep 2022 12:38:16 +0000 https://malayalees.ch/?p=67950 കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവ് നായ ചാടി അപകടം. വീട്ടമ്മയ്ക്ക് ഗുരുതരപരുക്ക്. കൊല്ലം കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി.

കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ രാവിലെ ഒമ്പതിനായിരുന്നു അപകടം.

]]>
ഭക്ഷ്യക്ഷാമം: ഹോട്ടലുകളിൽ പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ https://malayalees.ch/kim-jong-un-pet-dogs-food-shortages/ Wed, 19 Aug 2020 04:49:36 +0000 https://malayalees.ch/?p=30433 ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടു എന്ന് റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമം വർധിക്കുകയാണെന്നും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാനായി വളർത്തു നായ്ക്കളെ കസ്റ്റഡിയിലെടുക്കണമെന്നും കിം ഉത്തരവിട്ടു എന്ന് രാജ്യാന്തര വാർത്താമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നായ്ക്കളെ വളർത്തുന്നത് മുതലാളിത്ത ജീർണനമാണെന്നും ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.

വളർത്തുനായ്ക്കളുള്ള വീടുകൾ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകിൽ ഉടമകൾക്ക് സ്വമേഥയാ ഇവയെ വിട്ടുനൽകാം. അല്ലെങ്കിൽ അധികൃതർ ബലം പ്രയോഗിച്ച് നായ്ക്കളെ കൊണ്ടുപോകും. ഇവരിൽ ചിലരെ മൃഗശാലകളിലേക്കും മറ്റു ചിലരെ പട്ടിയിറച്ചി ആക്കാനായി റെസ്റ്റോറൻ്റുകളിലേക്കോ അയക്കും. ജൂലായ് മുതൽ രാജ്യത്ത് നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 25.5 മില്ല്യൺ ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ട്. ആണവ മിസൈൽ പദ്ധതികളുടെ പേരിൽ മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം സ്ഥിതി വഷളാക്കിയിരുന്നു.

കൊറിയയിലെ സുപ്രധാന ഭക്ഷണമാണ് പട്ടിമാംസം. പ്രതിവർഷം ഒരു മില്ല്യൺ പട്ടികൾ മാംസത്തിനായി രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ഏപ്രിൽ 15 മുതൽ കിമ്മിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ, 20 ദിവസങ്ങൾക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം അഭ്യൂഹങ്ങൾക്ക് മറുപടി നൽകി. സഞ്ചിയോണിലുള്ള വളം ഫാക്ടറി പണി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. സഹോദരിക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ഉദ്ഘാടനത്തിനെത്തിയത്.

]]>