doctors – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 May 2022 07:36:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png doctors – malayalees.ch https://malayalees.ch 32 32 എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ https://malayalees.ch/two-doctors-from-ahmedabad-scale-mt-everest/ Tue, 17 May 2022 07:36:41 +0000 https://malayalees.ch/?p=61928 സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടര്‍ ദമ്പതിമാര്‍. രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്.

സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി.

എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളജില്‍ സര്‍ജറിവിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നല്‍കാനാണ് പര്‍വതാരോഹണം നടത്തി.

]]>
കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല, 2 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു https://malayalees.ch/mc-doctors-terminated-by-health-minister/ Wed, 09 Feb 2022 04:38:22 +0000 https://malayalees.ch/?p=56691 കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരേയാണ് പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 4,51,107 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി.

]]>
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് https://malayalees.ch/6-doctors-covid-kanjirappally-hospital/ Tue, 25 Jan 2022 08:38:00 +0000 https://malayalees.ch/?p=55996 കോട്ടയത്തെ മലയോര മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കൊവിഡ് രോഗലക്ഷണമുള്ളവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്. (doctors covid kanjirappally hospital)

ആശുപത്രിയിൽ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോൾ 130 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ആവശ്യമുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ.

കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റ​ഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ.

കാറ്റഗറി എയിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികൾ,വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് ഇവിടെ അനുവാദമുണ്ട്.

കാസർഗോഡ്, കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

സംസ്ഥാനത്ത് ഉയർന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 47.72 ശതമാനമാണ് ഇന്നലത്തെ ടിപിആർ. അതിനിടെ സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സൂചന നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റാൻഡം പരിശോധനയിൽ 90 ശതമാനവും ഒമിക്രോൺ കേസുകളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

]]>
പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെ.ജി.എം.ഒ.എ https://malayalees.ch/doctors-intensified-protests/ Thu, 30 Dec 2021 13:04:21 +0000 https://malayalees.ch/?p=54805 ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ജനുവരി 4 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 18 മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തിൽ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കും.

]]>
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം; സമരം കടുപ്പിച്ച് സർക്കാർ ഡോക്ടർമാർ https://malayalees.ch/kerala-doctors-strike/ Fri, 15 Oct 2021 07:59:46 +0000 https://malayalees.ch/?p=51031 ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്.

ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്.

]]>
ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി https://malayalees.ch/veena-george-says-violence-against-doctors-unnoticed/ Thu, 12 Aug 2021 08:40:58 +0000 https://malayalees.ch/?p=48024 ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള മറുപടി എന്നതും ശ്രദ്ധേയമാണ്.

]]>
അധികൃതരുടെ മോശം പെരുമാറ്റം; കോവിഡ് പ്രതിസന്ധിക്കിടെ യുപിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചു https://malayalees.ch/16-doctors-in-up-resign-due-to-misbehaviour-by-officials-amid-covid-19/ Thu, 13 May 2021 09:59:03 +0000 https://malayalees.ch/?p=44112 കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. രാവും പകലും ഒരു ലീവ് പോലുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമാണ് നമുക്ക് ചുറ്റിലുമുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുടെ ചുമതലയുള്ള 11 ഡോക്ടർമാരും ജില്ലയിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഞ്ച് ഡോക്ടർമാരും ഉന്നാവോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശുതോഷ് കുമാറിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ഡപ്യൂട്ടി സി.എം.ഒ ഡോ തന്‍മയിക്ക് ഡോക്ടര്‍മാര്‍ ഒരു മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഡോക്ടര്‍മാര്‍ അവരുടെ ജോലി ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും തലപ്പത്തുള്ളവര്‍ നിഷേധ മനോഭാവമാണ് കാണിക്കുന്നതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സഹപ്രവർത്തകർക്കെതിരെ യാതൊരു വിശദീകരണമോ ചർച്ചയോ നടത്താതെ ശിക്ഷാനടപടി സ്വീകരിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു. തങ്ങളോടുള്ള അധികൃതരുടെ മനോഭാവത്തില്‍ അസ്വസ്ഥരാണെന്ന് ഗഞ്ചാമുറാദാബാദ് പി.എച്ച്.സിയുടെ ചുമതലയുള്ള ഡോ. സഞ്ജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആർ‌ടി-പി‌സി‌ആർ സാമ്പിൾ, കോവിഡ് വാക്സിനേഷൻ ഡ്രൈവ് അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടി ആണെങ്കിലും അധികൃതര്‍ തങ്ങള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതായും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായും സഹകരണമില്ലാത്ത മനോഭാവമാണെന്നും മുതിർന്ന ഡോക്ടർ ആരോപിച്ചു. അസോഹയിലെയും ഫത്തേപൂർ ചൗരാസിയിലെയും ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള രണ്ട് സഹപ്രവർത്തകരെ യാതൊരു വിശദീകരണമോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെ അവരുടെ തസ്തികകളിൽ നിന്ന് നീക്കം ചെയ്യുകയും കോവിഡ് കമാൻഡ് കൺട്രോൾ റൂമിലേക്ക് മാറ്റുകയും ചെയ്തതായി ഡോ. മനോജ് പറഞ്ഞു.

]]>
കോവിഡ് നിസ്സാരമല്ല; പ്രമേഹ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ https://malayalees.ch/covid-19-infection-in-people-with-diabetes/ Fri, 13 Nov 2020 04:51:07 +0000 https://malayalees.ch/?p=35025 പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് ചികിത്സാ സമയത്ത് പ്രമേഹം അനിയന്ത്രിതമായി ഉയരുന്നത് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു.

സംസ്ഥാനത്ത് ദിനം പ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗികളായവരിൽ കോവിഡ് ബാധിക്കുന്നത് ഗൌരവമേറിയതാണ്. കൊവിഡ് ചികിത്സ ക്കൊപ്പം പ്രമേഹ ചികിത്സ ചികിത്സ നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ പലപ്പോഴും കഴിയാറില്ല.

കോവിഡ് 19 വ്യാപകമായതോടെ സാധാരണക്കാരായ പ്രമേഹ രോഗികളുടെ ചികിത്സയും താളം തെറ്റി. കൃത്യസമയത്ത് രക്ത പരിശോധന, ഡോക്ടറെ കാണൽ തുടങ്ങിയ കാര്യങ്ങൾ മുടങ്ങുന്നതും മറ്റൊരു പ്രധാന പ്രശ്നമാണ്. പൊതുയിടങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക, കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുക.. ഇതൊക്കെയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

]]>
പുതിയ നിയമനങ്ങളില്ല: താളം തെറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ https://malayalees.ch/no-appointment-promtion-medical-colleges/ Mon, 05 Oct 2020 05:53:13 +0000 https://malayalees.ch/?p=32774 അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് പ്രമോഷന്‍ നൽകുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനത്തില്‍ പരാതിയുമായി പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രോമോഷനിൽ തടസമുണ്ടായത്.

പുതിയ നിയമനങ്ങൾ നടക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും താളം തെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിൽ ഉൾപ്പടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്.

2014 മുതലുള്ള ഡോക്ടർമാർ ഇപ്പോഴും പ്രൊമോഷൻ കാത്ത് നിൽക്കുന്നു. ഗൈനക്കോളജി വിഭാഗത്തിൽ മാത്രം 14 അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവാണുള്ളത്. കാർഡിയാക്ക് സർജറിയിൽ 3 അസോസിയേറ്റ് പ്രൊസർമാരുടെയും 2 പ്രൊഫസർമാരുടെയും ഒഴിവുണ്ട്.

അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളോ പ്രൊമോഷനോ മെഡിക്കൽ കോളേജുകളിൽ നടക്കാത്തത്.

അസിസ്റ്റൻ്റ് പ്രൊഫസർമാർ അസോസിയേറ്റ് പ്രൊഫസറാവുകയും അസോസിയേറ്റ് പ്രൊഫസർമാർ പ്രൊഫസർമാർ ആവുകയും ചെയ്യുന്ന രീതി ഇപ്പോൾ ഇല്ല. ഇക്കാരണത്താൽ പുതിയ തസ്തികകൾ സൃഷ്ടിയ്ക്കപ്പെടുകയോ നിയമനങ്ങൾ നടക്കുകയോ ചെയ്യുന്നില്ല

അസോസിയേറ്റ് പ്രൊഫസർമാരിൽ പലരും 55 വയസിന് മുകളിലായതിനാൽ ഇവർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പ്രൊമോഷൻ നടപടി ആരംഭിച്ചാൽ അസ്റ്റിറ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവ് ഉണ്ടാവുകയും ജൂനിയർ ഡോക്ടർമാരെ ഈ തസ്തികയിൽ നിയമിക്കാനുമാവും. ഇതിന് മുമ്പ് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 62 ആക്കിയപ്പോൾ 7 വർഷം പുതിയ ഡോക്ടർമാരുടെ നിയമനം മുടങ്ങിയിരുന്നു.

പ്രൊമോഷൻ നൽകുകയും പി സി സി വഴി നിയമനം നടത്തുകയും ചെയ്താൽ കോവിഡ് ചികിത്സയിലെ ഇപ്പോഴുള്ള പ്രതിസന്ധിയുൾപ്പടെ മാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

]]>
ശമ്പളം വെട്ടിക്കുറച്ചു; 868 ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കി https://malayalees.ch/868-doctors-quit/ Thu, 03 Sep 2020 04:49:19 +0000 https://malayalees.ch/?p=31256 സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് നല്‍കി.സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ജോലിയില്‍ കയറി രണ്ട് മാസമായിട്ടും പകുതി ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതും രാജിക്ക് കാരണമാണ്.

കോവിഡ് രോഗികളുടെ എണ്ണം അടിക്കടി കൂടി വന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസം 950 ജൂനിയര്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിഎച്ച്സികളില്‍ നിയമിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു നിയമനം.42000 രൂപ സാലറിയും ടെംപററി മെഡിക്കല്‍ ഓഫീസര്‍ എന്ന പോസ്റ്റും നല്‍കി.കോവിഡ് കാലത്ത് ജോലിയെടുക്കുന്ന ഇവരില്‍ പകുതി പേര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. പകുതി പേര്‍ക്ക് ശമ്പളം കിട്ടിയിട്ടുണ്ടങ്കിലും 42000 ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതാത് മെഡിക്കല്‍‌ ഓഫീസര്‍മാര്‍ക്കും ഡിഎംഒമാര്‍‌ക്കും ടെംപററി മെഡിക്കല്‍ ഓഫീസര്‍മാര്‍ രാജിക്കത്ത് നല്‍കിയത്.

]]>