doctor – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Oct 2023 09:00:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png doctor – malayalees.ch https://malayalees.ch 32 32 ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി https://malayalees.ch/complaint-that-the-medical-officer-had-settled-the-sexual-assault-complaint-against-the-doctor/ Mon, 09 Oct 2023 09:00:17 +0000 https://malayalees.ch/?p=89125 ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി. തൃക്കാക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുഹാസിനെതിരെ നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ത്തതെന്നാണ് പരാതി. നഴ്‌സസ് അടക്കമുള്ള ജീവനക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി.

എന്നാല്‍ മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഡോക്ടറിന്റെ പക്കല്‍ നിന്ന് എഴുതി വാങ്ങിയാണ് പരാതി അവസാനിപ്പിച്ചത്. പരാതിക്കാരിയായ നഴ്‌സിന്റെ മൊഴിയും രേഖപ്പെടുത്താതെയായിരുന്നു മെഡിക്കല്‍ ഓഫീസറിന്റെ നടപടി. ഡോക്ടര്‍ വനിതാ ജീവനക്കാരോട് മോശമായി സംസാരിക്കുന്നത് പതിവായിരുന്നു എന്ന് ആരോപണം.

സംഭവത്തില്‍ നഴ്‌സിന്റെ പരാതിയല്‍ മൊഴി എടുക്കാനോ പരാതി ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസിന് കൈമാറാനോ മെഡിക്കല്‍ ഓഫീസര്‍ തയ്യാറായിട്ടില്ല. പകരം ഡോക്ടര്‍ക്ക് മാപ്പ് നല്‍കിയെന്നും തെറ്റ് പറ്റിയെന്നും എഴുതി നല്‍കിയതിനെ തുടര്‍ന്ന് പരാതി അവസാനിപ്പിച്ചെന്നായിരുന്നു മെഡിക്കല്‍ ഓഫീസര്‍ ചെയ്തത്.

ഒരു രോഗി കൂടി ഡോക്ടര്‍ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയും പൊലീസിന് കൈമാറിയിട്ടില്ല. പരാതി ഒതുക്കി തീര്‍ക്കല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണം.

]]>
ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ https://malayalees.ch/police-arrest-accused-for-women-doctor-complaint/ Tue, 31 Jan 2023 04:12:50 +0000 https://malayalees.ch/?p=75348 ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്‌നതാപ്രദർശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.

കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുഖേനയാണ് ഡോക്ടർ പരാതി നൽകിയത്. സംഭവം നടന്നത് ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.

]]>
വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: തലശേരി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു https://malayalees.ch/police-case-against-doctor-in-students-hand-amputated-incident/ Thu, 24 Nov 2022 04:13:10 +0000 https://malayalees.ch/?p=71762 തലശേരി ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. 

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ ഒടിഞ്ഞത്. പിന്നാലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ആശുപത്രിയിലെ ചികിത്സാപിഴവും സര്‍ജറിക്കുള്ള കാലതാമസവും വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചെന്നാണ് പരാതി ഉയര്‍ന്നത്.

സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബര്‍ 23ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗിലാണ് പരാതി പരിഗണിക്കുക. പാലക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സുല്‍ത്താന്‍.

]]>
എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപെടണമെന്നില്ല; ഡോ. മോഹൻ റോയ് https://malayalees.ch/dr-mohan-roy-about-sreejith-ravi/ Thu, 07 Jul 2022 12:56:32 +0000 https://malayalees.ch/?p=64447 പോക്‌സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി തനിക്ക് ഒരു രോഗമുണ്ടെന്നും നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും മൊഴി നൽകിയിരുന്നു. എന്നാൽ എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപെടണമെന്നില്ല. സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കൊടുത്തിരിക്കുന്ന തെറ്റിദ്ധാരണയാണതെന്ന് മനസികാരോഗ്യ വിദഗ്‌ധൻ ഡോ. മോഹൻ റോയ് പറഞ്ഞു.

മാനസിക രോഗമുള്ള ഒരു വ്യക്തി ആ രോഗത്തിന്റെ തീവ്രാവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ നിയമത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. എന്നാൽ നടൻ ശ്രീജിത്ത് രവിയുടെ കേസ് അങ്ങനെയല്ല . കോടതിയിൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ട് പോലും ജാമ്യം ലഭിച്ചില്ലെന്നും ഡോ. മോഹൻ റോയ് ന്യൂസ് ഈവനിംഗ് ചർച്ചയിൽ വിശദീകരിച്ചു.

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഇതിനിടെ ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്.

ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറഞ്ഞു.

]]>
ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും https://malayalees.ch/punishment-to-doctor-for-denying-treatment-to-pregnant-woman/ Tue, 15 Jun 2021 04:27:42 +0000 https://malayalees.ch/?p=45544 ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും. പ്രസവം അകാരണമായി വൈകിപ്പിച്ചതുമൂലം കുഞ്ഞ് മരിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്.

എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം പരാതിക്കാരിയായ സുജ സുരേഷിനും ഒരു ലക്ഷം രൂപ ഭർത്താവ് സുരേഷിനും നഷ്ടപരിഹാരമായി നൽകണം.

2007 സെപ്തംബർ 27നാണ് പ്രസവത്തിനായി സുജയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 30നാണ് പ്രസവ തിയ്യതി നിശ്ചയിച്ചിരുന്നത്. അവധി ദിനമായിരുന്നതിനാൽ അന്ന് ഡോ.കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം സുജയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചു വാർഡിലേക്ക് മാറ്റി.

പനിയും അനുബന്ധ പ്രശ്നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചിട്ടും നോക്കിയില്ലെന്നും വൈകിട്ട് സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഒക്ടോബർ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതു മൂലം ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന്റെ ശ്വാസകോശത്തിൽ മലവും മാലിന്യങ്ങളും കയറിയെന്നും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കുഞ്ഞ് മരിച്ചെന്നുമാണ് കേസ്.

ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും പരിശോധിച്ചു. ഒരു പ്രൊഫഷണൽ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടർ കാണിച്ചില്ലെന്ന് വിലയിരുത്തിയ കോടതി മാപ്പർഹിക്കാത്ത വീഴ്ചയാണ് പ്രതി വരുത്തിയതെന്നും അഭിപ്രായപ്പെട്ടു.

]]>
കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സിന് 1.20 ലക്ഷം രൂപ: ഡോക്ടര്‍ അറസ്റ്റില്‍ https://malayalees.ch/up-12-year-old-girl-critical-after-being-brutally-assaulted-by-minor-boy-for-resisting-rape-bid/ Sat, 08 May 2021 05:49:12 +0000 https://malayalees.ch/?p=43867 കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഗുഡ്‍ഗാവില്‍ നിന്ന് ലുധിയാനയിലെത്തിക്കാന്‍ ചെലവ് ഒരുലക്ഷത്തിഇരുപതിനായിരം രൂപ. ദുരന്തകാലത്ത് മനഃസാക്ഷിയില്ലാതെ പെരുമാറിയ ആംബുലന്‍സ് ഉടമ കൂടിയായ ഡോക്ടറെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് അറസ്റ്റ് നടന്നത്. മിമോഹ് കുമാര്‍ ബുണ്ഡല്‍ എന്ന എംബിബിഎസ് ഡോക്ടറാണ് അറസ്റ്റിലായത്. ഇന്ദ്രപുരിയിലെ ദഷ്‍ഗര്‍ സ്വദേശിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

തങ്ങളുടെ നാട്ടില്‍ നിന്ന് ഒരു ആംബുലന്‍സിനായി ഒരുപാട് ശ്രമിച്ചെന്നും പിന്നീടാണ് ഡല്‍ഹിയില്‍ നിന്ന് ഒരു ആംബുലന്‍സിനായി ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. 1.40ലക്ഷം രൂപയാണ് അപ്പോള്‍ തന്നെ ആംബുലന്‍സ് ഓപ്പറേറ്റര്‍ വാടകയായി ആവശ്യപ്പെട്ടത്. ഓക്സിജന്‍ സിലിണ്ടര്‍ കയ്യിലുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ 20000 രൂപ കുറയ്ക്കാന്‍ തയ്യാറായി. മുന്‍കൂറായി 95000 രൂപയും ലുധിയാനയിലെത്തിയപ്പോള്‍ ബാക്കി 25000 രൂപയും നല്‍കുകയായിരുന്നുവെന്ന് രോഗിയുടെ മകള്‍ പറയുന്നു.

ഇന്ദ്രപുരിയിലെ ദഷ്‍ഗര ഗ്രാമത്തിലുള്ള കാര്‍ഡ്‍കെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് മൂന്നിരട്ടിയിലധികം വാടക ഈടാക്കുന്നുവെന്ന പരാതി തങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബുണ്ഡലിനെ അറസ്റ്റ് ചെയ്തത്. എംബിബിഎസ് ഡോക്ടറായ ബുണ്ഡല്‍ രണ്ട് വര്‍ഷമായി ആംബുലന്‍സ് ബിസിനസ് രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു

]]>
പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം https://malayalees.ch/coronavirus-ppe-wearing-mumbai-doctors-face-side-effects-weight-loss/ Sat, 24 Oct 2020 08:39:41 +0000 https://malayalees.ch/?p=33831 കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര മണിക്കൂര്‍ ആയാലും ഡോക്ടര്‍മാരും നഴ്‍സുമാരും പൂര്‍ണമായും ഈ പിപിഇ കിറ്റിനുള്ളിലായിരിക്കും. പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ഇവയെല്ലാം അതിജീവിച്ചാണ് ഇവര്‍ മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം.

പിപിഇ കിറ്റ് ധരിക്കുന്നവരില്‍ ശരീരഭാരം കുറയുന്നുവെന്നാണ് മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

”പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. ഇതെല്ലാം കൂടി ഇട്ട് ജോലി ചെയ്യുമ്പോള്‍ ശരിക്കും ശ്വാസം മുട്ടും. ചൂട് സഹിക്ക വയ്യാതെ വിയര്‍ത്തൊഴുകും. ഷിഫ്റ്റ് തീരുന്നതുവരെ ഈ കിറ്റ് ഊരാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒന്ന് ടോയ്‍ലറ്റില്‍ പോകാനും കഴിയില്ല. സ്വാഭാവികമായും ഷിഫ്റ്റ് അവസാനിക്കുമ്പോഴേക്കും ആകെ തളരും. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും കാരണം ശരീരഭാരം കുറയാനും മെലിയാനും തുടങ്ങി. അടുത്ത കാലത്തൊന്നും ഈ ജോലി രീതിയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തെ ഇനിയും ദോഷകരമായി ബാധിക്കുകയേ ഉള്ളൂവെന്ന് പറയുന്നു മുംബൈയിലെ ഒരു ഡോക്ടര്‍.

മറ്റ് ഡോക്ടര്‍മാരും പറയുന്നത് ഇത് തന്നെയാണ്. പക്ഷേ, തങ്ങള്‍ ജോലി ചെയ്യുന്നത് ഇത്രയേറെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈ ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങള്‍ വല്ലാതെ ടെന്‍ഷനിലാവുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

]]>