DMK – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Nov 2022 04:21:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DMK – malayalees.ch https://malayalees.ch 32 32 തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ഡിഎംകെ; ഗവര്‍ണറെ മാറ്റാന്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കും https://malayalees.ch/dmk-moves-against-governor-rn-ravi/ Thu, 03 Nov 2022 04:20:46 +0000 https://malayalees.ch/?p=70666 തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രതിപക്ഷത്തെ മുഴുവന്‍ സംഘടിപ്പിച്ച് സംയുക്ത നീക്കവുമായി ഡിഎംകെ. ഗവര്‍ണറെ തിരിച്ചുവിളിയ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ഡിഎംകെ സഖ്യകക്ഷികളെല്ലാവരും നീക്കത്തിന് അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. നിവേദനത്തില്‍ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷറര്‍ ടി.ആര്‍ ബാലു ബിജെപി ഒഴികെയുള്ള കക്ഷികള്‍ക്ക് കത്തു നല്‍കി.

കേരളത്തിലേതിന് സമാന സാഹചര്യമാണ് തമിഴ് നാട്ടിലും. ഡിഎംകെയുടെ നീക്കത്തിന് കോണ്‍ഗ്രസും സിപിഐഎമ്മും പിന്തുണ അറിയിച്ചിട്ടുണ്ട്. ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ ഉപയോഗിക്കുന്ന ബിജെപിക്കെതിരെയാണ് ഡിഎംകെയുടെ നീക്കമെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. കേരളത്തില്‍ ഇരുപക്ഷത്താണെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഐഎമ്മും ഒരുമിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷ എന്നും ഡിഎംകെ നേതാവ് പ്രതികരിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ ഈ പ്രശ്‌നങ്ങളുണ്ട്. ഗവര്‍ണര്‍മാര്‍ക്കെതിരെയല്ല സമരം. ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയാണെന്നും ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നേരത്തെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഡിഎംകെ നേതാവും എംപിയുമായ ടി.ആര്‍. ബാലുവും ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒപ്പിട്ട് നിവേദനം നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം. ദേശീയ അടിസ്ഥാനത്തില്‍ ഈ നീക്കം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഇന്നലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഡിഎംകെ ഇക്കാര്യത്തില്‍ സഹകരണം തേടുമെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.

]]>
എം.കെ.സ്റ്റാലിൻ വീണ്ടും ഡിഎംകെ അധ്യക്ഷൻ https://malayalees.ch/m-k-stalin-elected-again-as-dmk-chief/ Mon, 10 Oct 2022 04:48:41 +0000 https://malayalees.ch/?p=69322 ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ ഡിഎംകെ അ​ധ്യ​ക്ഷ​നാ​യി ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടുത്തു. മു​തി​ർ​ന്ന നേ​താ​വും ജ​ല​വി​ഭ​വ മ​ന്ത്രി​യു​മാ​യ എ​സ്.ദു​രൈ മു​രു​ക​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എംപി​യു​മാ​യ ടി.​ആ​ർ.ബാ​ലു ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ( M K Stalin elected again as DMK chief ).

ക​രു​ണാ​നി​ധി​യു​ടെ മ​ക​ളും എംപി​യു​മാ​യ ക​നി​മൊ​ഴി​യെ പാ​ർ​ട്ടി ഡെ​പ്യൂട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​ഖ്യാ​പി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ബ്ബു​ല​ക്ഷ്മി ജ​ഗ​ദീ​ശ​ൻ ഈ​യി​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ്​ ക​നി​മൊ​ഴി​യു​ടെ നി​യ​മ​നം. മ​ന്ത്രി​മാ​രാ​യ ഐ.പെ​രി​യ​സാ​മി, കെ.പൊ​ൻ​മു​ടി, നീ​ല​ഗി​രി എംപി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എ.രാ​ജ, എം.​പി.അ​ന്തി​യൂ​ർ ശെ​ൽ​വ​രാ​ജ്​ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​ണ്.

ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ൽ ന​ട​ന്ന ഡിഎംകെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ്​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​രു​ണാ​നി​ധി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ 2018 ഓ​ഗ​സ്റ്റ്​ 28നാ​ണ്​ സ്റ്റാ​ലി​ൻ ഡി​എംകെ അ​ധ്യ​ക്ഷ​നാ​യ​ത്.

]]>
അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നു; ഡിഎംകെ https://malayalees.ch/dmk-on-mullaperiyar-dam-kerala/ Thu, 02 Dec 2021 12:45:23 +0000 https://malayalees.ch/?p=53404 അണക്കെട്ടിന്റെ പേരിൽ കേരളം തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നെന്ന് ഡിഎംകെ. കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തമിഴ്‌നാടിനോട് നീതികേട്‌ കാട്ടുന്നു. ഡാം സേഫ്റ്റി ബിൽ ഏറ്റവും മോശമായി ബാധിക്കുന്നത് തമിഴ്നാടിനെയാണെന്ന് വൈക്കോ പ്രതികരിച്ചു.

അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

]]>
ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ.സര്‍ക്കാര്‍ തമിഴ്നാട്ടിൽ അധികാരമേറ്റു https://malayalees.ch/the-dmk-government-under-chief-minister-m-k-stalin-will-have-34-ministers/ Fri, 07 May 2021 13:07:41 +0000 https://malayalees.ch/?p=43837 തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ.സ്റ്റാലിന്റെ
നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍.കൊവിഡ് ദുരിതാശ്വാസം ഉള്‍പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച്‌ എം കെ സ്റ്റാലിന്‍.

ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സ സൗജന്യം. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയും,പാല്‍വില കുറയ്ക്കുകയും ചെയ്തു.രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷമാണ് നിർണ്ണായകമായ പ്രഖ്യാപനങ്ങൾ നടന്നത്.

ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണ് എം കെ സ്റ്റാലിന്‍.കൊവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യ ഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവ് വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നതും സര്‍ക്കാർ നടപ്പാക്കാന്‍ ഉത്തരവിട്ടതുമായ മറ്റ് പദ്ധതികള്‍:

*സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്ന് രൂപ കുറയ്ക്കും. മേയ് എട്ടു മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന് സബ്സിഡിയായി സര്‍ക്കാര്‍ 1,200 കോടി രൂപ നല്‍കും.

*മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും.

*മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ പദ്ധതി പ്രകാരം ജനങ്ങള്‍ സമര്‍പിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഐ എ എസ് ഓഫീസര്‍ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.

]]>
രണ്ടു വനിതകള്‍ ഉൾപ്പെടെ തമിഴ്നാട്ടില്‍ 34 അംഗ ഡിഎംകെ മന്ത്രിസഭ https://malayalees.ch/dmk-announced-the-ministry-list/ Fri, 07 May 2021 04:09:15 +0000 https://malayalees.ch/?p=43815 തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ ഉൾപ്പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും. പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.

എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.

]]>
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/m-k-stallin-oath-will-be-on-friday/ Tue, 04 May 2021 04:07:47 +0000 https://malayalees.ch/?p=43634 തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിസഭ ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ സജീവമായി. 158 സീറ്റുകള്‍ പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് പത്തുവര്‍ഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്.

തമിഴ്‌നാട്ടില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്ന എം കെ സ്റ്റാലിന്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും. കൊളത്തൂരില്‍ ഹാട്രിക് വിജയം നേടിയാണ് എം കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം. മുന്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഡിഎംകെ സഖ്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ഉണ്ടാകും. നാളെ വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കും.

ഡിഎംകെ തരംഗത്തില്‍ 76 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സഖ്യം ഒതുങ്ങിത്. മത്സരിച്ച സീറ്റുകളെല്ലാം പരാജയപ്പെട്ടതിന്റെ നാണക്കേടിലാണ് ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴക്കവും, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും.

]]>
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം https://malayalees.ch/thamil-nadu-election-polling-2/ Wed, 07 Apr 2021 04:11:40 +0000 https://malayalees.ch/?p=42581 തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

]]>
തമിഴ്നാട്ടില്‍ മുസ്‍ലിം ലീഗിന് മൂന്ന് സീറ്റ്; ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനം തീരുമാനമായില്ല https://malayalees.ch/muslim-league-will-contest-in-three-seats-in-tamilnadu/ Fri, 05 Mar 2021 04:15:59 +0000 https://malayalees.ch/?p=41078 തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആദ്യം 12 സീറ്റേ കോണ്‍ഗ്രസിന് നല്‍കൂ എന്നാണ് ഡിഎംകെ പറഞ്ഞത്. പിന്നീടത് 18 ആയി ഉയര്‍ത്തി. ഏറ്റവും ഒടുവിലത്തെ തീരുമാനം 20 സീറ്റ് നല്‍കുമെന്നാണ്. ഇടത് പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകള്‍ വരെയേ നല്‍കൂ എന്നാണ് ഡിഎംകെയുടെ നിലപാട്. കോണ്‍ഗ്രസ് – ഇടത് പാര്‍ട്ടികള്‍ അസംതൃപ്തരാണ്.

കോണ്‍ഗ്രസ് സാഹചര്യം മനസ്സിലാക്കണമെന്നും സഖ്യത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ഡിഎംകെ പറയുന്നത്. ഡിഎംകെ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ സഖ്യത്തില്‍ തുടരണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. കമല്‍ഹാസന്‍റെ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

]]>
കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ https://malayalees.ch/dmk-chief-mk-stalin-writes-to-kamala-harris-in-tamil/ Wed, 11 Nov 2020 04:33:45 +0000 https://malayalees.ch/?p=34843 നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് കമല ഹാരിസിന്റെ വിജയം ആത്മവിശ്വാസം പകർന്നുവെന്നും, അമേരിക്കയെ നേട്ടങ്ങളിലെത്തിക്കുന്നതോടൊപ്പം തമിഴ് പാരമ്പര്യത്തെയും അവർ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു. തമിഴ്നാട് തിരുവാറൂർ ജില്ലയിലെ തുളസീന്ദ്രപുരം സ്വദേശിനിയാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. ഞായറാഴ്ച്ച കമലയുടെ വിജയവാർത്ത വന്നതിൽ പിന്നെ വലിയ ആഘോഷങ്ങളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്.

]]>