Diwali – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Nov 2023 06:06:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Diwali – malayalees.ch https://malayalees.ch 32 32 ‘വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം’: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖർ https://malayalees.ch/diwali-at-white-house-kamala-harris-celebrates-festival/ Mon, 13 Nov 2023 06:06:01 +0000 https://malayalees.ch/?p=90956 യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികൾ പരിപാടിയിൽ പങ്കെടുത്തു. “നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർമിക്കണം.”- കമല ഹാരിസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളുടെ പ്രത്യേകതയായി. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്. ഭക്ഷണത്തിൽ സമൂസ, മലൈ ഐസ് ക്രീം, ഭേൽ, മസാല ചായ എന്നിവയൊക്കെ ഉണ്ടായിരുന്നു.

ഇന്ത്യൻ, ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികൾ വളരെ ആവേശത്തോടെ വിളക്കുകളുടെ ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടി. വർണ്ണാഭമായ അലങ്കാരങ്ങൾ, വിഭവസമൃദ്ധമായ വിഭവങ്ങൾ, പരമ്പരാഗത സംഗീതം എന്നിവയോടുകൂടിയ ഒരു മഹത്തായ ആഘോഷമായിരുന്നു. ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്ത്, വിളക്കുകൾ കൊണ്ട് അലങ്കരിച്ച വർണ്ണാഭമായ രംഗോലിയും ചിത്രങ്ങളിൽ കാണാം.

വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്ലിക്സ് ചീഫ് കണ്ടെന്റ്റ് ഓഫിസർ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, റോ ഖന്ന, തനേദാർ, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കർ സോഹ്‌റീൻ ഷാ, അമേരിക്കൻ നടിയും എഴുത്തുകാരിയുമായ ശീതൾ ശേത് തുടങ്ങിയവർ പങ്കെടുത്തു.

]]>
‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല’, പകരം പൂക്കള്‍ https://malayalees.ch/no-fine-for-traffic-violations-in-gujarath-on-diwali/ Sat, 22 Oct 2022 07:26:57 +0000 https://malayalees.ch/?p=70046 ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഹര്‍ഷ് സാംഘവി പറഞ്ഞു.

ജറാത്തില്‍ വര്‍ഷാവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ തീരുമാനം. ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം നിലനിര്‍ത്താനാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

]]>
ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ https://malayalees.ch/delhis-air-in-hazardous-category-day-after-diwali-celebrations/ Fri, 05 Nov 2021 07:17:37 +0000 https://malayalees.ch/?p=52066 ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.

പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു.

ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡൽഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയർന്ന പരിധിയാണ്. അയൽ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി.

]]>
അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും https://malayalees.ch/india-pakistan-exchange-diwali-sweets/ Fri, 05 Nov 2021 04:12:10 +0000 https://malayalees.ch/?p=52039 ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തി​ത്വ​ൽ പാലത്തിലും വാ​ഗാ അതിർത്തിയിലും ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ – പാ​ക് അ​തി​ർ​ത്തി​യി​ലും രാ​ജ​സ്ഥാ​നി​ലെ ബ​ർ​മെ​ർ മേ​ഖ​ല​യി​ലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇ​ന്ത്യ – ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലും സൈ​ന്യം മ​ധു​രം കൈ​മാ​റി.

]]>
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി അതിര്‍ത്തിയില്‍; പാകിസ്താന് പരോക്ഷ വിമര്‍ശനം https://malayalees.ch/narendra-modi-celebrates-diwali-at-jammu-kashmir-with-soldiers/ Thu, 04 Nov 2021 08:08:24 +0000 https://malayalees.ch/?p=52005 കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്‌നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 130 കോടി ജനങ്ങളുടെ ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നേരുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്’. പ്രധാനമന്ത്രി പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷവും അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി.’രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കൂടുതല്‍ സ്വദേശിവത്ക്കരിക്കും. ഇതിനായി ലോകോത്തര നിലവാരമുള്ള ആയുധങ്ങള്‍ ഇന്ത്യ സജ്ജമാക്കുന്നുണ്ട്’. ഭീകരതയ്ക്ക് ഇന്ത്യ ചുട്ട മറുപടി നല്‍കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ജമ്മുകശ്മീരിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെത്തിയത്.

]]>
ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി https://malayalees.ch/prime-minister-sharply-criticizes-china/ Sat, 14 Nov 2020 13:01:42 +0000 https://malayalees.ch/?p=35103 ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശം. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദീപാവലി പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ് ഇത്തരം ശക്തികൾ. എന്നാൽ, അതിർത്തിയിൽ ഭാഷണി ഉണ്ടായാൽ സൈനികർ തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാര്യങ്ങൾ വിശദീകരിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതിർത്തി സംരക്ഷണത്തിൽ നിന്ന് രാജ്യത്തെ സൈനികരെ തടയാൻ ആർക്കും കഴിയില്ല. അതിനെ വെല്ലുവിളിക്കുന്നവർക്ക് നൽകുന്ന മറുപടി എല്ലാവരും കണ്ടതാണ്. രാജ്യത്തിന്റെ താൽപര്യങ്ങളിൽ ഒരു വീട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്ന് ലോകം അറിഞ്ഞതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

]]>
ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം https://malayalees.ch/world-now-knows-india-wont-compromise-its-interests-pm-modi-tells-soldiers-in-jaisalmer/ Sat, 14 Nov 2020 07:55:13 +0000 https://malayalees.ch/?p=35096 ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്സാൽമീറിലെ സൈനികർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. ദീപാവലി മധുരത്തിന് ഒപ്പം രാജ്യത്തിന്‍റെ സ്നേഹവും സൈനികർക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യ ഒരുങ്ങി. ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ഇത്തവണത്തെ ആഘോഷം. കോവിഡും അന്തരീക്ഷ മലിനീകരണവും കൊണ്ട് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനീകർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൊടും തണുപ്പിലും മരുഭൂമിയിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഇടയിലേക്ക് വരുമ്പോൾ മാത്രമേ എന്‍റെ ദീപാവലി പൂർണമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

ആഘോഷത്തിന്‍റെ ഭാഗമായി വൈകിട്ട് 7.30 ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അക്ഷര്‍ധാം ക്ഷേത്രത്തിൽ ലക്ഷ്മീപൂജ നടത്തും.

]]>