DIVORCE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 04:39:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DIVORCE – malayalees.ch https://malayalees.ch 32 32 ‘വേര്‍പിരിയുന്നു, അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും’; ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും https://malayalees.ch/canadian-pm-trudeau-and-wife-sophie-announce-separation/ Thu, 03 Aug 2023 04:39:49 +0000 https://malayalees.ch/?p=85508 കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.

2005ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. 15 വയസ്സുള്ള സേവ്യര്‍, 14 വയസ്സുള്ള എല്ല ഗ്രേസ്, 9 വയസ്സുള്ള ഹാഡ്രിയന്‍ എന്നിവരാണ് മൂന്ന് മക്കള്‍. വിവാഹബന്ധം വേര്‍പിരിയുകയാണെങ്കിലും ട്രൂഡോയും സോഫിയും കുട്ടികളെ സ്‌നേഹമുള്ള സഹകരണത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തുകയാണെന്നും അടുത്ത ആഴ്ച മുതല്‍ അവധിക്കാലത്ത് കുടുംബം ഒരുമിച്ചായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

]]>
മുസ്‍ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹമോചനം നേടാം; ചരിത്ര വിധിയുമായി ഹൈക്കോടതി https://malayalees.ch/high-court-order-muslim-women-divorce/ Tue, 13 Apr 2021 04:10:31 +0000 https://malayalees.ch/?p=42852 മുസ്‍ലിം സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച് ഹൈക്കോടതിയുടെ ചരിത്ര വിധി. മുസ്‍ലിം സ്ത്രീക്ക് ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെയല്ലാതെ വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 49 വർഷത്തെ കീഴ്വഴക്കം റദ്ദാക്കി കൊണ്ട് വിധി പുറപ്പെടുവിച്ചത്.

]]>
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം : സുപ്രിംകോടതി https://malayalees.ch/estranged-woman-can-stay-in-house-of-in-laws-says-supreme-court/ Fri, 16 Oct 2020 04:33:07 +0000 https://malayalees.ch/?p=33372 വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ വിധി.

വിവാഹ മോചനം നേടിയ സ്ത്രീയ ഭർത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും ആ വീട്ടിൽ തന്നെ താമസം തുടരാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2019 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക വിധി. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. ഭർത്താവ് രവീൺ അഹൂജയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.

എന്നാൽ തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്ന് കാണിച്ച് കൊണ്ട് സതീഷ് ഫയൽ ചെയ്ത ഹർജിയാണ് സുപ്രിംകോടതി തള്ളിയത്.

]]>