District Collector – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Oct 2023 04:54:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png District Collector – malayalees.ch https://malayalees.ch 32 32 ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി; ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ https://malayalees.ch/reshuffle-in-ias-level-divya-s-iyer-appointed-as-vizhinjam-port-md/ Fri, 13 Oct 2023 04:54:18 +0000 https://malayalees.ch/?p=89368 സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.( Reshuffle in IAS Level Divya S Iyer appointed as Vizhinjam Port MD)

അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് ദിവ്യ എസ് അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ഞായറാഴ്ച കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. മലപ്പുറം കളക്ടർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടർ ആയി നിയമിച്ചു. ഭക്ഷ്യസുരക്ഷ കമ്മീഷണർ വിനോദ് വിആർ ആണ് പുതിയ മലപ്പുറം കളക്ടർ.

പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ കണ്ണൂർ കളക്ടർ ആയി സ്ഥാലമേൽക്കും. മൈനിങ് ആൻഡ് ജിയോളജ് വകുപ്പ് ഡയറക്ടർ ദേവദാസ് ആണ് പുതിയ കൊല്ലം കളക്ടർ. സ്നേഹജ് കുമാർ കോഴിക്കോട് കളക്ടറായും സർക്കാർ നിയമിച്ചു.

]]>
വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് കൊവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും https://malayalees.ch/rahul-gandhi-meeting-wayanad-district-collector/ Tue, 17 Aug 2021 04:01:25 +0000 https://malayalees.ch/?p=48207 വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടേക്കും. (rahul gandhi wayanad collector) വയനാട്ടിൽ നിന്ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 2 ദിവസത്തെ സന്ദ‍ർശനം പൂർത്തിയാക്കി നാളെയാണ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് മടങ്ങുക. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്. ഇന്നലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ കാണാൻ കാത്തുനിന്ന ഏഴു വയസുകാരിയെ ചേർത്തു പിടിച്ച് രാഹുൽഗാന്ധി വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ആരെയാണ് കണ്ടതെന്ന ചോദ്യത്തിന് ഭാവി പ്രധാനമന്ത്രിയെയാണന്ന മറുപടിയാണ് നിവേദ്യ നൽകിയത്. വിമാനത്താവളത്തിൽ നിന്നു പുറത്തേക്കു വരികയായിരുന്ന രാഹുൽഗാന്ധിയെ അച്ഛനൊപ്പം നിന്ന് എത്തി നോക്കിയ നിവേദ്യയെ രാഹുൽഗാന്ധി വാഹനത്തിനടുത്തേക്ക് വിളിച്ചു. ചേർത്തു നിർത്തി വിശേഷങ്ങളും പഠനകാര്യങ്ങളുമെല്ലാം തിരക്കി.

കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി ഉണ്ണികൃഷ്ണൻറെ മകളാണ് നിവേദ്യ. കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരനാണ് നിവേദ്യയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ. പിന്നീട് ആരാണ് രാഹുൽ ഗാന്ധിയെന്ന് അറിയാമോ എന്ന് കുശലം ചോദിച്ചപ്പോൾ ഭാവി പ്രധാനമന്ത്രി എന്നായിരുന്നു നിവേദ്യയുടെ മറുപടി. അമ്മയുടെ വീട്ടിലേക്കുളള യാത്രക്കിടെയാണ് രാഹുൽഗാന്ധിയുടെ വരവറിഞ്ഞ് അച്ഛനൊപ്പം നിവേദ്യ കാണാൻ കാത്തുനിന്നത്.

]]>
തൃശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷ; ഒരുക്കങ്ങളുമായി ജില്ലാഭരണകൂടം https://malayalees.ch/thrissur-pooram-guruvayoor-covid-19-https-www-mediaonetv-in-kerala-2021-04-12-thrissur-pooram-district-administration-with-extensive-preparations/ Tue, 13 Apr 2021 04:14:01 +0000 https://malayalees.ch/?p=42854 തൃശ്ശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ജില്ലാഭരണകൂടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി പൂരം കാണാനെത്തുന്നവരെ ആറു സെക്ടറുകളാക്കി തിരിക്കും. ഓരോ സെക്ടറിന്‍റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും.

ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. പൊലീസിനെ സഹായിക്കാന്‍ 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കും. പൂരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും. കലക്ടര്‍ എസ്. ഷാനവാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം.

പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച് ആരോഗ്യവിഭാഗവും കോര്‍പ്പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യാനുസരണം കരുതിവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കൊച്ചിന്‍ സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണറെ കലക്ടര്‍ ചുമതലപ്പെടുത്തി.

ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്ന ആനകളെ അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. അവസാന നിമിഷം ആനകളെ പിന്‍വലിക്കുന്നതിനാല്‍ ദേവസ്വങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാനാകുമെന്ന് കലക്ടര്‍ അറിയിച്ചു.

തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി. അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അനുമതി നല്‍കി. പുലർച്ചെ 2.30 മുതൽ 4.30 വരെയാണ് ദർശനത്തിന് അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഭരണസമിതിയിൽ നിന്നടക്കം എതിര്‍പ്പുയര്‍ന്നിരുന്നു.

]]>