Dissatisfaction – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jan 2022 04:08:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dissatisfaction – malayalees.ch https://malayalees.ch 32 32 ‘റിപ്പോർട്ട് അപൂർണം, ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം’; അതൃപ്തിയറിയിച്ച് കേന്ദ്രം https://malayalees.ch/center-expresses-dissatisfaction/ Sat, 08 Jan 2022 04:08:20 +0000 https://malayalees.ch/?p=55208 പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശാനായി അടിസ്ഥാന വസ്തുതകൾ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിന്മേൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പരസ്പരം പഴിചാരി കേന്ദ്രവും പഞ്ചാബ് സർക്കാരും. വിഷയത്തിൽ പഞ്ചാബ് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകൾ പോലും റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ബ്ലൂ ബുക്ക് നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത്തും, ഡി.ജി.പിയുടെ കണ്ടെത്തലും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയിലെന്ന് സ്ഥാപിക്കാൻ നിരത്തുന്ന വാദങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ റിപ്പോർട്ട് അപൂർണമായി കാണേണ്ടിവരും. റിപ്പോർട്ട് സ്വീകരിക്കണമോ എന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. പഞ്ചാബ് സമർപ്പിച്ച റിപ്പോർട്ട് തള്ളാൻ തീരുമാനിച്ച കേന്ദ്രം ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയേക്കും.

]]>
കേരളത്തിന്റെ സംഘടനാ ചുമതല; ബിജെപിയില്‍ അതൃപ്തി https://malayalees.ch/dissatisfaction-in-kerala-bjp/ Mon, 16 Nov 2020 05:09:53 +0000 https://malayalees.ch/?p=35136 ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്‍കിയ സംഭവത്തില്‍ വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്പത്തൂര്‍ സ്വദേശി സി.പി രാധാകൃഷ്ണന്‍ എന്നാണ് ആരോപണം. പുതിയ ചുമതലക്കാരന്‍ വി. മുരളീധര പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമോ എന്ന ആശങ്കയിലാണ് എതിര്‍ചേരി.

എ.പി അബ്ദുള്ളക്കുട്ടിക്ക് കൂടുതല്‍ പദവികള്‍ നല്‍കുന്നതിലും ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്
എ.പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവിക്ക് പുറമേ പുതുതായി ലക്ഷദ്വീപിന്റെ ചുമതല നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പുതുതായി വന്നവരെ പരിഗണിക്കുന്നതായാണ് ആക്ഷേപം. പി.കെ. കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയില്‍ നിന്നും മാറ്റിയതും ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

]]>