Disha ravi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Feb 2021 11:19:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Disha ravi – malayalees.ch https://malayalees.ch 32 32 ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം https://malayalees.ch/disha-ravi-bail/ Tue, 23 Feb 2021 11:19:26 +0000 https://malayalees.ch/?p=40578 ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.

റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല.

നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.

]]>
ടൂൾ കിറ്റ് കേസ്; ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച https://malayalees.ch/disha-ravis-bail-application-will-be-on-tuesday/ Mon, 22 Feb 2021 04:21:26 +0000 https://malayalees.ch/?p=40503 ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതു ഡൽഹി കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. കേസിൽ അറസ്റ്റിലായ ദിശയെ കഴിഞ്ഞ വെള്ളിയാഴ്ച കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.

നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു. അഭിഭാഷകർ ഹാജരാകാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്‍റെ പേരിലുളള അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

]]>
‘പൊലീസ് വിവരങ്ങള്‍ ചോര്‍ത്തുന്നു’; ദില്ലി ഹൈക്കോടതിയില്‍ ദിഷ രവിയുടെ ഹരജി https://malayalees.ch/disha-ravis-plea-to-delhi-high-court/ Thu, 18 Feb 2021 12:27:02 +0000 https://malayalees.ch/?p=40374 ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും ദിഷ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയതിന് ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൌ തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി പൊലീസ് വാദം.

ബംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തകയും ഫ്രൈഡേസ് ഫോർ ഫ്യൂചർ സഹസ്ഥാപകുമായ ദിഷ രവിയെ പോലീസ് പിടികൂടിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ടൂൾക്കിറ്റ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷയെ പോലീസ് പിടികൂടിയത്.

]]>
ദിശ രവി ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്‍ https://malayalees.ch/conspiracy-to-wage-war-against-india-details-of-fir-in-dishas-arrest/ Thu, 18 Feb 2021 04:08:52 +0000 https://malayalees.ch/?p=40332 ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചു എന്നാണ് ദിഷക്ക് എതിരായ എഫ്ഐആര്‍ പറയുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു.

ടൂള്‍ കിറ്റ് കേസില്‍ ഇതുവരെയുണ്ടായ നിയമപടികളെല്ലാം ഡല്‍ഹി പൊലീസിന് എതിരാണ്. അതിനാല്‍ ദിശ രവിക്ക് പട്യാല ഹൌസ് കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. തുടർ നടപടികള്‍ സംബന്ധിച്ച് ദിശ അഭിഭാഷകരുമായി കൂടിയാലോചന നടത്തി. അറസ്റ്റ് നിയമവിരുദ്ധമാണ്, പ്രാദേശിക കോടതിയില്‍ ഹാജരാക്കിയില്ല, എഫ്ഐആർ അടക്കമുള്ളവയുടെ പകർപ്പ് കോടതി ഇടപെടലിലൂടെയാണ് ലഭിച്ചത് തുടങ്ങിയ വാദങ്ങള്‍ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകർ നിരത്തും.

നടന്നത് ഇന്ത്യക്ക് എതിരായ സാമൂഹിക – സാമ്പത്തിക – സാംസ്കാരിക – പ്രാദേശിക യുദ്ധശ്രമമെന്നും ടൂള്‍ കിറ്റ് അഖണ്ഡതക്കും പരാമധികാരത്തിനും എതിരാണെന്നുമാണ് ദിശക്കെതിരായ എഫ്ഐആരില്‍ പറയുന്നത്. ഇതിന് അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടി എന്നും എഫ്ഐആറില്‍ പറയുന്നു.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ക്കായി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു. ടൂള്‍ കിറ്റിന് നേതൃത്വം നല്‍കുകയും ദിശ രവിയെ നീക്കങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ് തു എന്ന് പൊലീസ് ആരോപിക്കുന്ന അഭിഭാഷക നികിത ജേക്കബിനും എഞ്ചിനീയർ ശാന്തനുവിനും ഇന്നലെ ബോംബെ കോടതി അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.

]]>
‘ബിരിയാണി കഴിച്ചാല്‍ ജിഹാദി, തലപ്പാവ് ധരിച്ചാല്‍ ഖാലിസ്ഥാനി; ഫാഷിസ്റ്റ് സര്‍ക്കാരിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല’: സിദ്ധാര്‍ഥ് https://malayalees.ch/actor-siddharth-extends-support-to-disha-ravi/ Tue, 16 Feb 2021 04:00:08 +0000 https://malayalees.ch/?p=40222 അറസ്റ്റിലായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിക്ക്​ പിന്തുണയുമായി​ തമിഴ്​ താരം സിദ്ധാർഥ്​. ദിഷ രവിക്ക്​ നിരുപാധികമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്.

പ്രതിഷേധക്കാർ പള്ളിയിൽ ഒത്തുകൂടിയാൽ അവർ ​ക്രിസ്​ത്യൻ കലാപകാരികളാകും. ബിരിയാണി കഴിച്ചാൽ ജിഹാദികൾ, തലപ്പാവ് ധരിച്ചാൽ ഖാലിസ്​ഥാനിക​ളെന്ന്​ വിളിക്കും. സംഘടിച്ചാല്‍ ടൂൾ കിറ്റാകും. പക്ഷേ ഫാഷിസ്റ്റ്​ സർക്കാറി​നെക്കുറിച്ച്​ നമുക്കൊന്നും പറയാൻ കഴിയില്ല. നാണക്കേട്​.

സിദ്ധാർഥ്​

മാധ്യമങ്ങളെയും ഡൽഹി പൊലീസിനെയും സിദ്ധാര്‍ഥ് വിമര്‍ശിച്ചു. ഗോഡി മീഡിയ എന്താണ്​ ടൂൾ കിറ്റ്​ എന്നുപോലും അന്വേഷിച്ചില്ലെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. നിങ്ങൾക്ക്​ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമ കാണാൻ പോകണം. നിങ്ങൾ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുന്നു. ഏത്​ സിനിമ, എവിടെ ചേരണം, ഏത് സമയത്ത് എന്നിങ്ങനെ. ഇതാകാം ഒരു ടൂൾ കിറ്റെന്നും ട്വീറ്റിൽ സിദ്ധാർഥ്​ കുറിച്ചു. ദിഷക്ക് ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. ഞങ്ങള്‍ ദിഷക്കൊപ്പമുണ്ട്. ഈ അനീതിയും കടന്നുപോകുമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

ദിഷ രവി നിലവിൽ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ടൂൾ കിറ്റ് കേസിൽ മറ്റ് രണ്ട് പേർക്കെതിരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബോംബെയിലെ മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു എന്നിവർക്കാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിഖിത അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാലയുടെ ആവശ്യപ്രകാരം ഇവർ മൂന്ന് പേരും ചേർന്നാണ് ടൂൾകിറ്റ് നിർമിച്ചതെന്നാണ് പൊലീസ് വാദം.

]]>