disease – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 04:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png disease – malayalees.ch https://malayalees.ch 32 32 ‘ഒരു വശത്തെ കണ്ണുകൾ ബലമായി അടയ്ക്കണം, ചിരിക്കുമ്പോൾ ആ വശം അനങ്ങില്ല’; രോഗവിവരത്തെ കുറിച്ച് മിഥുൻ https://malayalees.ch/mithun-ramesh-about-bells-palsy-disease/ Sat, 04 Mar 2023 04:49:11 +0000 https://malayalees.ch/?p=77318 നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ( mithun ramesh about bell’s palsy disease )

പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും.

മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഖുൻ പറഞ്ഞു.

]]>
ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചൊറിച്ചിലും ശ്വാസതടസ്സവും; കാരണം കണ്ടെത്താനാകാതെ അധികൃതർ https://malayalees.ch/strange-case-of-itching-and-breathing-problem/ Sat, 17 Dec 2022 04:08:38 +0000 https://malayalees.ch/?p=72960 ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചൊറിയും ശ്വാസതടസ്സവും. എന്താണ് കാര്യമെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന്റെ ആശങ്കയിലാണ് തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരും രക്ഷിതാക്കളും. പത്താംക്ലാസ്- സി ഡിവിഷനിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളിലെത്തുന്ന ദിവസങ്ങളിൽ ആരോഗ്യപ്രശനങ്ങളുണ്ടാകുന്നത്. കാരണമറിയാൻ പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞ നവംബർ 18നാണ് ആദ്യ അനുഭവം. സ്‌കൂളിലെത്തിയ പത്ത് സി ഡിവിഷനിലെ ആകെ 52 വിദ്യാർത്ഥികളിൽ 15 പേർക്ക് ചൊറിച്ചിലും ശ്വാസതടസ്സവും തളർച്ചയുമനുഭവപ്പെട്ടു. പേരൂർക്കട ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച കുട്ടികളിൽ പലവിധ ടെസ്റ്റുകൾ നടത്തിയെങ്കിലും പ്രത്യേകിച്ചൊരു കാരണവും കണ്ടെത്തിയില്ല. ഇത് തുടർക്കഥയായി മാറിയതോടെയാണ് സംഭവം ഗുരുതരമായത്.

കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കൾക്കും ശാരീരിക പ്രശ്‌നങ്ങളുണ്ടായി. അതിലുമുപരി പത്താംക്ളാസ് വിദ്യാർത്ഥികൾക്കുണ്ടാകുന്ന അനാരോഗ്യം പഠനത്തെ ബാധിക്കുമോ എന്നതാണ് രക്ഷിതാക്കളുടെ പ്രധാന ആശങ്ക.

ക്ലാസ് റൂമുകൾ വൃത്തിയാക്കി അണുനശീകരണം നടത്തിയതിനുപുറമെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സ്‌കൂൾ അധികൃതർ. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം നടത്തി വരികയാണ്.

]]>