discussion – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jan 2021 05:01:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png discussion – malayalees.ch https://malayalees.ch 32 32 കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം https://malayalees.ch/seventh-round-of-centres-talk-with-farmers-end/ Tue, 05 Jan 2021 05:01:44 +0000 https://malayalees.ch/?p=38027 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക്‌ വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്.

കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ. ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്നാണ് ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്.

വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നടക്കുക. അടുത്ത ചർച്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, നിയമം പിൻവലിക്കുക എന്നല്ലാതെ മറ്റൊരു പരിഹാരവും ഞങ്ങൾക്ക് ഈ വിഷയത്തിൽ ഇല്ലായെന്ന് ഓൾ ഇന്ത്യ കിസാൻ സഭ അദ്ധ്യക്ഷൻ ഹന്നാൻ മൊല്ലാഹ് പറഞ്ഞു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് വരെ ഞങ്ങൾ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

]]>
കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന് https://malayalees.ch/farmers-write-to-centre-take-hard-line-on-agendas-for-dec-30-talks/ Wed, 30 Dec 2020 04:03:39 +0000 https://malayalees.ch/?p=37707 സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ.

ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, വൈക്കോൽ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കല്‍, വൈദ്യുതി ഭേദഗതി ബില്ല് അനുകൂലമാക്കല്‍ എന്നിവയിലും കർഷകർ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നയിച്ച വിഷയങ്ങളിലെല്ലാം ചർച്ചയാകാമെന്നാണ് കർഷകർക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന മറുപടി. എങ്കിലും നിയമത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തുന്നത്.

സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നതിന്‍റെ സുചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു ഇന്ന് രാജ്യത്ത് ഒരു ലക്ഷം പ്രതിഷേധ പരിപാടികള്‍ നടത്തും. ജനുവരി 7നും 8 നും ജയില്‍ നിറക്കല്‍ സമരവും സംഘടിപ്പിക്കും. ഹൈദരാബാദിലും ഇംഫാലിലും കിസാന് സംഘർഷ് സമിതിയും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. സിംഗുവില്‍ നിന്ന് ഇന്ന് ആരംഭിക്കാനിരുന്ന ടാക്ടർ റാലി ചർച്ച നടക്കുന്നതിനാല്‍ നാളത്തേക്ക് മാറ്റി.

]]>