DISASTER – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Dec 2022 04:01:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DISASTER – malayalees.ch https://malayalees.ch 32 32 ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ് https://malayalees.ch/today-marks-38-years-of-bhopal-gas-disaster/ Fri, 02 Dec 2022 04:01:27 +0000 https://malayalees.ch/?p=72199 ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല.

അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു… നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു.

3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 38 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അവസാനിച്ചിട്ടില്ല. അർബുദ രോഗങ്ങളോട് മല്ലിടുന്നവർ, വൈകല്യം ബാധിച്ചവർ, അവയവങ്ങൾ പ്രവർത്തനരഹിതമായവർ…ദുരന്തത്തിന്റെ വേട്ടയാടൽ ഇപ്പോഴും ഭോപ്പാലിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് മൂന്ന് തലമുറകൾക്ക് ശേഷമുള്ള സ്ത്രീകളിൽ പലർക്കും അമ്മയാകാൻ സാധിച്ചിട്ടില്ല.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ മരണം വരെ ഇന്ത്യയില്‍ കാല്‍കുത്താതെ രക്ഷപ്പെട്ടു. അർഹമായ നഷ്ടപരിഹാരത്തിനായി നിരവധി പേർ ഇപ്പോഴും നിയമയുദ്ധത്തിലാണ്. ദുരന്തത്തിന്റെ മായാത്ത ഓര്‍മകള്‍ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും ജീവിതം തള്ളിനീക്കുന്നു.

]]>
മൗറീഷ്യസിന് അടുത്ത് ഇന്ധന ടാങ്കറില്‍ നിന്ന് എണ്ണ ചോരുന്നു; പാരിസ്ഥിതിക ദുരന്തത്തിന് സാധ്യത; കടലില്‍ പരന്ന് എണ്ണ https://malayalees.ch/oil-spill-threatens-ecological-disaster-in-mauritius/ Wed, 12 Aug 2020 05:03:59 +0000 https://malayalees.ch/?p=30040 മൗറീഷ്യസ് ദ്വീപിനടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ധന ടാങ്കർ മുങ്ങി. ജപ്പാന്റെ ഷിപ്പ് കാർഗോയിലെ 2,500 ടൺ ഓയിലിൽ നിന്ന് നാല് ടൺ ഇപ്പോൾ തന്നെ കടലിൽ പരന്ന് കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് ഡി എസ്‌നിയിലാണ് കപ്പൽ തകർന്നത്. ഇത് ബ്ലൂ ബേ മറൈൻ പാർക്ക് റിസർവിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകൾക്കും അടുത്താണ്.

നഗസാക്കി ഷിപ്പിംഗ് കമ്പനിയുടെ എംവി വക്കാഷിയോ എന്ന കപ്പലാണ് മൗറീഷ്യസിന്റെ തെക്ക് കിഴക്കൻ തീരത്ത് ജൂലൈ 25 മുതൽ കുടുങ്ങിക്കിടക്കുന്നത്. പാരിസ്ഥിതിക സംഘടനയായ ഗ്രീൻപീസ് ഇത് മൗറീഷ്യസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു.

കറുത്ത നിറത്തിൽ എണ്ണ കടലിൽ പരന്ന് കിടക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് പാറകളിടിച്ച് തകർന്ന യെമനിൽ നിന്നുള്ള കപ്പലിൽ നിന്ന് എണ്ണ ചോരാന്‍ തുടങ്ങിയത്.

ജൂലൈ അവസാനമാണ് എണ്ണ ചോരാൻ തുടങ്ങിയതെന്നാണ് വിവരം. ഇത് ഇന്ത്യൻ മഹാസമുദ്ര ദ്വീപിന് ചുറ്റുമുള്ള പവിഴങ്ങൾ, മത്സ്യങ്ങൾ, മറ്റ് സമുദ്ര ജീവികൾ എന്നിവയെ അപകടത്തിലാക്കുന്നുവെന്ന് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. വെള്ളിയാഴ്ച രാജ്യത്ത് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഫ്രഞ്ച് ദ്വീപ് റീയൂണിയനോട് ചേർന്ന് കിടക്കുന്ന മൗറീഷ്യസ് ഫ്രാൻസിനോട് പ്രശ്‌നത്തിൽ സഹായം അഭ്യർത്ഥിച്ചു. ഫ്രാൻസ് മൗറീഷ്യസിലേക്ക് പ്രത്യേക സംഘത്തിനെ അയച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ ടാങ്കർ ഒഴിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് കപ്പലിന്‍റെ ഉടമയായ നാഗസാക്കി കമ്പനി പറയുന്നത്.

യുഎന്നും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ചോർച്ച അടിയന്തരമായി തടയണമെന്നാണ് മുന്നറിയിപ്പ്. മൗറീഷ്യസിന്റെ സമ്പത്ത് വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ മേഖലകൾക്ക് ഭീകര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മറ്റ് പരിസ്ഥിതി സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിലും കപ്പലിൽ നിന്ന് മാലിന്യം ചോരുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. മൗറീഷ്യസ് ദ്വീപിന് ചുറ്റും നിലനിൽക്കുന്ന പവിഴപ്പുറ്റുകൾ ആണ് ദ്വീപിന്റെ സന്തുലിതാവസ്ഥയെ നില നിർത്തുന്നത്. ഇവയെ ഈ മാലിന്യങ്ങൾ നശിപ്പിക്കും.

]]>