director – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 05:08:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png director – malayalees.ch https://malayalees.ch 32 32 ‘ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞു’: രഞ്ജിത്തിനെതിരായ സമന്തര യോഗത്തിന്‍റെ രേഖ പുറത്ത് https://malayalees.ch/chalachitra-academy-parallel-meeting-against-director-ranjith-minutes-out-vvk-s5qrhe/ Sat, 16 Dec 2023 05:08:18 +0000 https://malayalees.ch/?p=92979 ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരൻ സോഹൻ സീനു ലാൽ അടക്കം 9 പേര് പങ്കെടുത്തുവെന്നാണ് യോഗത്തിന്‍റെ മിനുട്സ് പറയുന്നത്. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്‍റെ മിനുട്സ് പുറത്ത്. ചലച്ചിത്ര അക്കാദമിയിലെ വിമത യോഗത്തിന്റെ മിനുട്സ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്. 

ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരൻ സോഹൻ സീനു ലാൽ അടക്കം 9 പേര് പങ്കെടുത്തുവെന്നാണ് യോഗത്തിന്‍റെ മിനുട്സ് പറയുന്നത്. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്.  പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ. 

അതേ സമയം  രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം  ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേ സമയം കഴിഞ്ഞ ദിവസം  രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അം​​ഗങ്ങൾ രം​ഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിൻറെ പെരുമാറ്റമെന്ന് അംഗങ്ങൾ പറയുന്നു. തങ്ങൾക്ക് ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവർ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയർമാൻ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവൽ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയർമാൻ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

]]>
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തിൻറെ സംവിധായകനും നടനും തമ്മിൽ ക്ലാഷ് https://malayalees.ch/mukundan-unni-associates-movie/ Tue, 01 Nov 2022 04:32:05 +0000 https://malayalees.ch/?p=70520 മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിൻറെ സംവിധയകനായ അഭിനവ് സുന്ദര്‍ നായകും നടനായ വിനീത് ശ്രീനിവാസനും തമ്മിൽ ക്ലാഷ്. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായ മുകുന്ദനുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഇരുവരും തമ്മിൽ സെറ്റിൽ ഐഡിയോളജിക്കൽ ക്ലാഷുകൾ ഉണ്ടായിരുന്നെന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്.

അതേസമയം ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. ഒരിക്കലും ഡയറക്ടർ കൂടിയായ വിനീത് തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിൻറെ ഡയറക്ടർ അഭിനവും വ്യക്തമാക്കി. ഇരുവരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിൻറെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു ഇരുവരുടെയും ഈ പ്രതികരണം.

ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാർത്ഥനായ വക്കീലാണ് മുകുന്ദന്‍ ഉണ്ണി. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ്‌ അഡ്വ. മുകുന്ദനുണ്ണി. വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.

]]>
ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു https://malayalees.ch/jean-luc-godard-godfather-of-french-new-wave-cinema-dies-at-91/ Tue, 13 Sep 2022 12:25:30 +0000 https://malayalees.ch/?p=68002 ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാങ് ലൂക് ഗൊദാർദ് (91) ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദിന് സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടിയ അദ്ദേഹം തിരക്കഥാ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളും സ്‌ത്രീലൈംഗികതയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെത്ത്‌ലെസ് ആദ്യ ചിത്രവും എ വുമൺ ഈസ് എ വുമൺ (1969) ആദ്യ വർണചിത്രവുമാണ്.

ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) എന്ന ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ദ സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന ഗൊദാർദ്, രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വിഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രരം​ഗത്തേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

]]>
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഉടൻ ഹാജരാക്കണമെന്ന് കോടതി https://malayalees.ch/torture-case-against-balachandra-kumar/ Thu, 19 May 2022 11:49:03 +0000 https://malayalees.ch/?p=62041 സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിർദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരി​ഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റുകയും ചെയ്തു.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

]]>
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല: പ്രതിപക്ഷ നേതാവ് https://malayalees.ch/exit-poll-results-do-not-reflect-peoples-true-feelings-ramesh-chennithala/ Fri, 30 Apr 2021 12:15:18 +0000 https://malayalees.ch/?p=43563 എക്‌സിറ്റ് പോളിലും സര്‍വേകളിലും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്.

എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്‌സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനഹിതത്തിന്റെ പ്രതിഫലനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും വ്യക്തമാക്കി. കേരളീയ സമൂഹം തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഞായറാഴ്ച യാഥാര്‍ത്ഥ്യ വിജയം നേടും. യുഡിഎഫിന് ഒപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

]]>