Diplomatic baggage gold smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Aug 2022 05:39:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Diplomatic baggage gold smuggling case – malayalees.ch https://malayalees.ch 32 32 സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ https://malayalees.ch/swapna-sureshs-fake-degree-certificate-maker-arrested/ Tue, 23 Aug 2022 05:39:14 +0000 https://malayalees.ch/?p=66864 സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\

ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.

2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയത്. പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായതും.

]]>
ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാനാവില്ലെന്ന് ജലീല്‍ https://malayalees.ch/k-t-jaleel-in-social-media-while-continuing-questioning/ Tue, 10 Nov 2020 04:39:49 +0000 https://malayalees.ch/?p=34792 കസ്റ്റംസ് ചോദ്യംചെയ്യലിന് പിന്നാലെ തന്നെ കുടുക്കാനാവില്ലെന്ന കുറിപ്പുമായി മന്ത്രി കെ ടി ജലീല്‍. ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും സ്വർണ കള്ളക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ തനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ലെന്ന് ജലീല്‍ അവകാശപ്പെട്ടു. തന്‍റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണെന്നും ജലീല്‍ അവകാശപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട

മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. എന്‍ഐഎയും ഇ.ഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.

ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്‍റെ പേരിലോ, 10 പൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്‍റെ എക്കാലത്തുമുള്ള ആത്മബലം. എന്‍റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.

]]>
സ്വർണക്കടത്ത് കേസ്: കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തിയേക്കും https://malayalees.ch/more-culprits-may-deported-from-uae-in-gold-smuggling-case/ Tue, 03 Nov 2020 04:13:24 +0000 https://malayalees.ch/?p=34335 സ്വർണക്കടത്ത് കേസിൽ റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇയിൽ നിന്ന് നാടുകടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കിടയിൽ തിരക്കിട്ട കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ മാസം 27നാണ് സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ കരുതുന്ന റബിൻസ് ഹമീദിനെ യു.എ.ഇ നാടുകടത്തുന്നത്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ എൻ.ഐ.എ ഊർജിത നീക്കത്തിലാണ്. എന്നാൽ മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസൽ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടേക്കും.

റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കേസിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും വർധിച്ചു. സ്വർണക്കടത്തിന്‍റെ വ്യാപ്തി തെളിയിക്കാൻ ഫൈസൽ ഫരീദിനെയും മറ്റുള്ളവരെയും ഉടൻ വിട്ടുകിട്ടാനുള്ള നീക്കങ്ങളിലാണ് എൻ.ഐ.എ. സിദ്ദീഖുൽ അക്ബർ, അഹ്മദ് കുട്ടി ഉൾപ്പെടെ യു.എ.ഇയിലുള്ള മറ്റു പ്രതികളെ ഈ മാസം തന്നെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് എൻ.ഐ.എ പ്രതീക്ഷ.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഏജൻസികൾ തമ്മിൽ തുടരുന്ന ആശയവിനിമയം സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താനാകില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പ്രതികരിച്ചു.

]]>
കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയതായി ഇ.ഡി https://malayalees.ch/pinarayi-govt-at-defends/ Thu, 29 Oct 2020 12:43:32 +0000 https://malayalees.ch/?p=34122 സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന ഇ.ഡിയുടെ കണ്ടെത്തല്‍ വീണ്ടും രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. ആരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജിന്റെ വാക്കുകള്‍ ഉയര്‍ത്തിയായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ പ്രതിരോധം. എന്നാല്‍ വിളിച്ചുവെന്ന് ശിവശങ്കരന്‍ തന്നെ മൊഴി നല്‍കിയതായുള്ള ഇ.ഡിയുടെ റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രതിരോധത്തെയാകെ ദുര്‍ബലപ്പെടുത്തും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നായിരുന്നു തുടക്കം മുതലുള്ള പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന് ടെലിഫോണ്‍ കോള്‍ ചെന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ ആരോപണം. എന്നാല്‍ കസ്റ്റംസിലെ അനീഷ് രാജന്‍ ഇത് തെറ്റെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പിന്നാലെ അനീഷ് രാജനെ സ്ഥലം മാറ്റിയതും വിവാദമായി. പിന്നീട് തന്റെ ഓഫീസിന് എതിരായ ആരോപണത്തെ ‌ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ആയുധമാക്കിയതും ഇത് തന്നെയായിരുന്നു,

എന്നാല്‍ തങ്ങളുടെ ചോദ്യംചെയ്യലില്‍ കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് താന്‍ വിളിച്ചതായി ശിവശങ്കരന്‍ സമ്മതിച്ചുവെന്നാണ് കസ്റ്റഡി റിപോര്‍ട്ടിലും അറസ്റ്റ് മെമ്മോയിലും ഇ.ഡി പറയുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കുഴയ്ക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കി. പുതിയ സാഹചര്യത്തില്‍ എല്ലാം അസംബന്ധമെന്ന ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാനേ മുന്നണിക്കും സര്‍ക്കാരിനും കഴിയുന്നൂള്ളൂ.

]]>
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; എം. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍ https://malayalees.ch/shivashankars-anticipatory-bail-plea-rejected/ Wed, 28 Oct 2020 09:02:33 +0000 https://malayalees.ch/?p=34036 എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ശിവശങ്കർ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്നും സ്വർണക്കടത്തു ഗൂഡലോചനയിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചു. ചോദ്യം ചെയ്യലില്‍ പൂർണമായ നിസ്സകരണം ആണ് ശിവശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകൻ ശിവശങ്കർ ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം സ്വപ്ന ശിവശങ്കറിന്‍റെ വിശ്വസ്ത ആണ് സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെ ആകാം എല്ലാം നിയന്ത്രിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.

കൂടാതെ ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ ഇഡി കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കസ്റ്റംസും ജാമ്യാപേക്ഷയെ എതിര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏത് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പോലും സൂചിപ്പിക്കാതെയുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.

]]>
സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസിന്‍റെ മൊഴി https://malayalees.ch/kt-rameez-statement-on-gold-case-2/ Tue, 27 Oct 2020 08:49:47 +0000 https://malayalees.ch/?p=33964 സ്വര്‍ണ്ണക്കടത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദാവൂദ് അല്‍ അറബി എന്ന വ്യവസായ പ്രമുഖനാണെന്ന് കെ.ടി റമീസിന്‍റെ മൊഴി. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം റമീസ് പറയുന്നത്. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്ത ത ലഭിച്ചിട്ടില്ല.

തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്ന കാര്യം ശിവശങ്കറിനറിനോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴിയും പുറത്ത് വന്നു. വിദേശത്ത് നിന്നും സ്വര്‍ണ്ണം നയതന്ത്രബാഗേജിലൂടെ അയച്ചത് ദാവൂദ് അല്‍ അറബി എന്നയാളാണെന്നാണ് റമീസ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. 12 തവണ ഇയാള്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലുള്ള ഷാഫി, ഷമീര്‍ എന്നിവര്‍ക്ക് ദാവൂദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഇവരെല്ലാം ചേര്‍ന്നാണ് സ്വര്‍ണം നല്‍കിയതെന്നും റമീസ് മൊഴിയില്‍ പറയുന്നുണ്ട്. ഫൈസല്‍ ഫരീദ് അടക്കം നാല് പേരും വിദേശത്ത് നിന്ന് സ്വര്‍ണ്ണം അയക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. യു എ ഇ പൗരനായ വ്യവസായിക്ക് നിരവധി ബന്ധങ്ങൾ ഉണ്ടെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് ഇയാള്‍ എത്തിയിരുന്നതായും മൊഴിയുണ്ട്. ‌ എന്നാല്‍ ഇയാളെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നുണ്ട്. പേരിന്‍റെ കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള റിബിന്‍സിനെ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. റബിന്‍സിനും സ്വര്‍ണക്കടത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. അതേസമയം വരവിൽ കവിഞ്ഞ പണം സംബന്ധിച്ചിരുന്നുവെന്ന് ശിവശങ്കറിനോട് പറഞ്ഞിരുന്നെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നു. ഇതറിഞ്ഞ ശേഷമാണ് വേണുഗോപാലിനെ ശിവശങ്കരന്‍ പരിചയപ്പെടുത്തിയത്.

കമ്മീഷൻ ഇടപാടുകളെ കുറിച്ച് ശിവശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കോൺസുലേറ്റുമായി ബദ്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചും ശിവശങ്കരന് സൂചന നല്‍കിയിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കോണ്‍സുലേറ്റിലെ ഉദ്യോഗത്തിന്‍റെ മറവിലുള്ള കമ്മീഷന്‍ ഇടപാട് സൂക്ഷിച്ചുവേണമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.

]]>
സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് https://malayalees.ch/karat-razak-mla-says-it-has-nothing-to-do-with-gold-smuggling/ Mon, 26 Oct 2020 08:39:11 +0000 https://malayalees.ch/?p=33888 സ്വര്‍ണകടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. സ്വര്‍ണകടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിലെ പ്രതികളെ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുസ്‍ലിം ലീഗിലെ ചിലരാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു

സന്ദീപിന്‍റെ ഭാര്യ തനിക്കെതിരായ മൊഴി നല്‍കിയത് അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മൂന്ന് മാസത്തിനിടയില്‍ യാഥാര്‍ഥ പ്രതികളെ പല ഏജന്‍സികൾ ചോദ്യം ചെയ്തപ്പൊഴും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ എംഎല്‍എയായ തന്നെ ആണ് അറസ്റ്റ് ചെയ്യേണ്ടതെന്നും പ്രതികളെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

]]>
ഇ.ഡിയുടെ കേസിലും സ്വപ്ന സുരേഷിന് ജാമ്യം https://malayalees.ch/bail-for-swapna-suresh-in-enforcement-case/ Tue, 13 Oct 2020 08:47:16 +0000 https://malayalees.ch/?p=33229 സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇ.ഡി ഭാഗികമായ കുറ്റപത്രമാണ് സ്വപ്നക്കെതിരെ സമര്‍പ്പിച്ചത്.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. യുഎപിഎ, കൊഫേപോസ ചുമത്തിയതിനാല്‍ ഈ കേസില്‍ നിലവില്‍ ജാമ്യമില്ല.

]]>
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ പ്രതിയായേക്കും https://malayalees.ch/gold-smuggling-case-shivashankar-may-be-the-accused/ Fri, 09 Oct 2020 05:10:33 +0000 https://malayalees.ch/?p=33020 ശിവശങ്കരനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. ലൈഫ് മിഷനില്‍ യുണിടാക്കിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ സി.ബി.ഐയും കുരുക്ക് മുറുക്കുകയാണ്. ഇതിന് പിന്നാലെയാണ് നയതന്ത്ര ബാഗേജ് ദുരുപയോഗത്തിലെ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കരന്‍റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്. സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ വാട്‍സ്ആപ്പ് ചാറ്റാണ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിന്‍റെ കൂട്ടുടമ ശിവശങ്കരനാണെന്നതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പ്രതിപട്ടികയിലേക്ക് ശിവശങ്കരനും എത്തുമെന്നാണ് വിവരം.

ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും ശിവശങ്കരനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നില്‍ സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിന് ശിവശങ്കരനും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ സി.ബി.ഐയും ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവന്നേക്കും.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയതില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ സ്വപ്നയടക്കമുള്ളവരുമായുള്ള അടുത്ത ബന്ധം ഈ വാദങ്ങളെ തള്ളിക്കളയുന്നു. അതുകൊണ്ടുതന്നെ കസ്റ്റംസിനും ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്‍സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകള്‍ പരിശോധിച്ചപ്പോള്‍ ശിവശങ്കരന്‍റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന്‍ നല്‍കിയ സഹായങ്ങള്‍ പുറത്ത് കൊണ്ടുവരാനാകുമെന്നാണ് കസ്റ്റംസും കരുതുന്നത്. അങ്ങനെ വന്നാല്‍ കസ്റ്റംസ് പ്രതിപട്ടികയിലും ശിവശങ്കരന്‍റെ പേര് വന്നേക്കാം.

ശിവശങ്കരനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കേസില്‍ ശിവശങ്കരനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

പ്രധാന പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശിവശങ്കരനെ കസ്റ്റംസ് ആദ്യം ചെയ്തത്. തിരുവനന്തപുരത്ത് എത്തിയായിരുന്നു കസ്റ്റംസിന്‍റെ ചോദ്യം ചെയ്യല്‍. സ്വപ്നയുമായി പരിചയം ഉണ്ടെന്നും സ്വര്‍ണക്കടത്തിന് കൂട്ട് നിന്നിട്ടില്ലെന്നുമായിരുന്നു ശിവങ്കരന്‍ കസ്റ്റംസിന് അന്ന് നല്‍കിയ മൊഴി.

എന്നാല്‍ കേസ് അന്വേഷണം മൂന്ന് മാസം പിന്നിടുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ശിവശങ്കരന്‍റെ പങ്കിനെ കുറിച്ച് ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. വാട്‍സ്ആപ്പ്, ടെലഗ്രാം ചാറ്റുകളടക്കം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും കസ്റ്റംസിന്‍റെ പക്കല്‍ ഉണ്ട്. അതുകൊണ്ടുതന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായേക്കാം.

മറ്റ് ഏജന്‍സികള്‍ക്ക് മുമ്പാകെ നല്‍കിയ മൊഴിയും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ശിവശങ്കരന്‍റെ മൊഴിയെടുക്കുന്നതിനൊപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിനുള്ള അനുമതിയും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ അഴിമതിക്കേസിലും ശിവശങ്കറിന് കുരുക്ക് മുറുകുന്നു

ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്. യുണിടാക്കിനായി ഇടപെട്ടോയെന്ന് കണ്ടെത്താൻ ശിവശങ്കറിന്‍റെ വാട്‍സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കും.ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സിബിഐയും ആലോചന തുടങ്ങി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളില്‍ എം ശിവശങ്കറിനെയും അന്വേഷണപരിധിയില്‍ കൊണ്ടുവരികയാണ് വിജിലന്‍സ്. പദ്ധതിയില്‍ കരാര്‍ കമ്പനിയായ യുണിടാക്കിനെ എല്ലാ ഘട്ടത്തിലും സഹായിച്ചത് ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് നല്‍കിയ മൊഴിയാണ് ഇതിനാധാരം. യുണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ ജോസിനെ ഫോണ്‍ വിളിച്ചതും കുരുക്കാകും. യുണിടാക്ക് എം‍. ഡി സന്തോഷ് ഇപ്പന്‍റെ മൊഴി രേഖപ്പെടുത്തിയപ്പോഴും ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് സഹായമുണ്ടായതായി പറഞ്ഞിരുന്നു. കരാര്‍ തയ്യാറാക്കിയതിലും ശിവശങ്കറിന് പങ്കുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

യു വി ജോസിന്‍റെ മൊഴി ഉള്‍പ്പെടെ മുന്‍ നിര്‍ത്തി ശിവശങ്കറില്‍ നിന്ന് വിവരശേഖരണം നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മൊഴി നല്‍കാനാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ ശേഖരിച്ച മൊഴികളും രേഖകളും പരിശോധിച്ച ശേഷം ശിവശങ്കറിനെ സിബിഐയും ചോദ്യം ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനാരംഭിക്കുമെന്നാണ് വിവരം.

അതിനിടെ ലൈഫ് മിഷനുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും ലൈഫ് മിഷനുമാണ് കോടതിയെ സമീപിച്ചത്. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കെയാണ്. സി.ബി.ഐ കേസ് ഡയറി പരിശോധിക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് ഇന്ന് മുദ്രവെച്ച കവറിൽ ഹാജരാക്കുന്നത്

]]>
സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു, സന്ദീപ് നായര്‍ക്ക് ജാമ്യം https://malayalees.ch/sandeep-nair-gets-bail/ Tue, 22 Sep 2020 08:18:10 +0000 https://malayalees.ch/?p=32173 സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമണ് കോടതി നടപടി. മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. സ്വപ്നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്‍കി.

എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കി. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്വപ്ന അറിയിച്ചതിനെ തുടർന്ന് . വെള്ളിയാഴ്ച രാവിലെ വരെ എന്‍.ഐ.എ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.

60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്. നിലവിൽ ചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് പുറത്തിറങ്ങാൻ കഴിയില്ല. സ്വപ്നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍. കെ.ടി റമീസ് , എന്നിവരെ ചോദ്യം ചെയ്യനാണ് അനുമതി നൽകിയത്. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഐടി വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.

]]>