Dilli chalo march – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Jan 2021 05:09:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dilli chalo march – malayalees.ch https://malayalees.ch 32 32 2024 മെയ് വരെ സമരം തുടരാന്‍ തയ്യാറെന്ന് കര്‍ഷകര്‍ https://malayalees.ch/farmers-ready-to-protest-till-2024-may/ Mon, 18 Jan 2021 05:08:55 +0000 https://malayalees.ch/?p=38762 പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കര്‍ഷകരും കേന്ദ്ര സര്‍ക്കാരും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. അതിനായി മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി.

കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞിട്ടും എന്തിനീ പിടിവാശി എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ നിയമം റദ്ദാക്കിയില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികെത് വ്യക്തമാക്കി‍. ഡല്‍ഹി അതിര്‍ത്തികളില്‍ ഇപ്പോള്‍ നടക്കുന്നത് ആശയ വിപ്ലവമാണ്. ആ സമരം പരാജയപ്പെടില്ല. നിയമം പിന്‍വലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കുക എന്ന ആവശ്യം നടക്കില്ലെന്ന് വ്യക്തമാക്കിയ കൃഷി മന്ത്രി, സര്‍ക്കാര്‍ തുറന്ന മനസ്സോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് അവകാശപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

]]>
കര്‍ഷക സമരം 40ാം ദിവസത്തില്‍; നിര്‍ണായക ചര്‍ച്ച ഇന്ന് https://malayalees.ch/farmers-protest-at-40th-day/ Mon, 04 Jan 2021 03:56:57 +0000 https://malayalees.ch/?p=37946 പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ഏഴാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ 40 കർഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചാകണം ചർച്ചയെന്നും പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

അതിശൈത്യത്തിനും മഴക്കുമിടെയാണ് കർഷക സമരം 40ആം ദിവസത്തിലെത്തിയത്. ഡിസംബർ 31ന് നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻവലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓർഡിനൻസിൽ മാറ്റം വരുത്താനും കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. അതിനാല്‍ ഇത്തവണത്തെ ചർച്ച കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണം എന്നതില്‍ ഊന്നിയാകണമെന്നാണ് കർഷകരുടെ ആവശ്യം. താങ്ങുവില നിയമപരമാക്കണം എന്ന ആവശ്യത്തിലും കർഷകർ ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ കേന്ദ്രം ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

ഇന്നത്തെ ചർച്ച പരാജയപ്പെട്ടാല്‍ മറ്റന്നാൾ മുതൽ 20 വരെ രാജ്യത്തെ പ്രധാന ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങും. റിപബ്ളിക് ദിനത്തിൽ ഡൽഹിക്ക് അകത്ത് ട്രാക്ടർ റാലി സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ റാലി നടത്തും. ജനുവരി 18ന് സ്ത്രീകള്‍ അണിനിരക്കുന്ന പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

]]>