Dilip Ghosh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Nov 2020 04:40:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dilip Ghosh – malayalees.ch https://malayalees.ch 32 32 ബംഗാൾ ബി.ജെ.പി അധ്യക്ഷന് നേരെ കല്ലേറും കരിങ്കൊടിയും https://malayalees.ch/bengal-bjp-president-pelted-with-stones-and-black-flag/ Fri, 13 Nov 2020 04:39:56 +0000 https://malayalees.ch/?p=35008 ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്‍റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്.

പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്‍റെ വാഹനം ഭാഗികമായി തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

അടുത്തിടെ ഹാൽദിയ ടൗണിൽവെച്ച് നടന്ന റാലിക്കിടെ തൃണമൂൽ കോൺഗ്രസിനെതിരെ ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ തൃണമൂൽ പ്രർത്തകർ ഇത് നിഷേധിച്ചിട്ടുണ്ട്.

]]>
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കി ബംഗാള്‍ ബി.ജെ.പി https://malayalees.ch/mend-your-ways-or-youll-have-to-go-to-crematorium-west-bengal-bjp-chief-tells-tmc-supporters/ Mon, 09 Nov 2020 08:51:35 +0000 https://malayalees.ch/?p=34745 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്നും എന്നിട്ടും തുടരുകയാണെങ്കില്‍ കുഴിച്ചുമൂടുമെന്നുമാണ് ദിലീപിന്‍റെ ഭീഷണി.

ഈസ്റ്റ് മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പീഡിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വഭാവം ആറ് മാസത്തിനകം തിരുത്തണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏപ്രിലിലോ മേയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നും നീതിപൂര്‍വകമായ വോട്ടെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസില്ലാതെ കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഭീകരത അഴിച്ചുവിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ടി.എം.സി നേതാവ് സുഗത റോയ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>