dileesh pothan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Jun 2020 05:02:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dileesh pothan – malayalees.ch https://malayalees.ch 32 32 ആഫ്രിക്കയില്‍ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും ഇന്ന് തിരിച്ചെത്തും https://malayalees.ch/jibootty-team-coming-back/ Fri, 05 Jun 2020 05:01:44 +0000 https://malayalees.ch/?p=26589 ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക.

“ജിബൂട്ടി” എന്ന “സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. നടൻ ദിലീഷ് പോത്തനടക്കം 71 പേർ ആ സംഘത്തിലുണ്ടാകും. പ്രൊഡ്യൂസർ പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിലാണ് എത്തുക.

ഏപ്രിൽ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌൺ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. 10 വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയിൽ തന്നെയാണ്. ദിലീഷ് പോത്തന് പുറമേ ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ഗ്രിഗറി ,അഞ്ജലി നായർ, ആതിര രോഹിത് മഗ്ഗു, ഫൈറ്റ് മാസ്റ്റർ റൺ രവിയും സംഘവും ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘവുമാണ് ഇന്ന് തിരിച്ചെത്തുന്നത്. സര്‍ക്കാരിന്റെ ‍നിർദേശ പ്രകാരം ക്വറന്റീനിൽ കഴിയാൻ തയ്യാറായാണ് സംഘം എത്തുന്നത്.

]]>