dileep-case-high-court-update – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Feb 2022 12:31:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dileep-case-high-court-update – malayalees.ch https://malayalees.ch 32 32 തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ് https://malayalees.ch/dileep-case-high-court-update/ Mon, 21 Feb 2022 12:31:36 +0000 https://malayalees.ch/?p=57354 വധശ്രമ ഗൂഢാലോചനക്കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ്. ബൈജു പൗലോസിനെതിരെ പരാതി നൽകിയതിനു ശേഷമാണ് പുതിയ ആരോപണങ്ങൾ ഉണ്ടായതെന്ന് ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഇല്ലാക്കഥ സൃഷ്ടിക്കുകയാണ്. തുടരന്വേഷണമെന്ന പേരിൽ ഇപ്പോൾ നടക്കുന്നത് പുനരന്വേഷണമാണ്. ഇത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദമായി ഉന്നയിച്ചു. (dileep case high court)

ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു.

]]>