diesel – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 08:36:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png diesel – malayalees.ch https://malayalees.ch 32 32 നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ് https://malayalees.ch/legal-metrology-department-about-round-figure-petrol-filling/ Wed, 05 Oct 2022 08:36:41 +0000 https://malayalees.ch/?p=69069 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ?

റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സീൽ ചെയ്താണ് നോസിലിന്റെ കാലിബറേഷൻ നടത്തിയിട്ടുള്ളതെന്ന് ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു.

അഞ്ചുലിറ്റർ വീതമാണ് നോസിലുകൾ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കൻഡിൽ അഞ്ചുലിറ്റർ പെട്രോളോ ഡീസലോ വിതരണം ചെയ്യാൻ കഴിയുമെന്ന നിലയിലാണ് കാലിബറേഷൻ. ഇപ്രകാരം ഒരു മിനിറ്റിൽ പത്തുലിറ്റർ ഇന്ധനം വിതരണം ചെയ്യാൻ സാധിക്കും. അതിനാൽ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിക്കുന്നു.

ഡിജിറ്റൽ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറിൽ അല്ലാതെ പെട്രോൾ അടിക്കാൻ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റർ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കിൽ 30 സെക്കൻഡിന്റെ അഞ്ചിൽ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. റൗണ്ട് ഫിഗറിൽ ഇന്ധനം നിറയ്ക്കുമ്പോൾ കൃത്രിമം നടത്താൻ ഒരു സാധ്യതയുമില്ല. 110,125 എന്നിങ്ങനെ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാൽ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.

തെറ്റായ അളവിലാണ് നോസിൽ ക്രമീകരിച്ചിരിക്കുന്നതെങ്കിൽ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. നോസിലിൽ കൃത്രിമം കാണിച്ചാൽ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും. ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോൾ വിതരണം നടക്കുന്നത്. സെയിൽസ് ഓഫീസർ, ടെറിട്ടറി മാനേജർ അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസിൽ ക്രമീകരിച്ച് പെട്രോൾ വിതരണം നടക്കുന്നതെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

]]>
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും https://malayalees.ch/%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a1%e0%b5%80%e0%b4%b8%e0%b5%bd-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4/ Thu, 09 Jun 2022 04:33:06 +0000 https://malayalees.ch/?p=63128 ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. ( delhi bans diesel next year )

വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.

ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ നീക്കം നിരോധിക്കണമെന്ന് കിരൺ ഖേർ എംപി ആവശ്യപ്പെട്ടു. ഛണ്ഡീഗഡിൽ അന്തരീക്ഷ മലിനീകരണം ഡൽഹിയേക്കാൾ ഭേദമാണെന്നും നിലവിൽ ഡൽഹി പാറ്റേൺ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും കിരൺ ഖേർ ചൂണ്ടിക്കാട്ടി.

നിലവിൽ 15 വർഷം പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ മാത്രമേ ഛണ്ഡീഗഡിൽ ഉപയോഗിക്കാൻ പാടുള്ളു. കാലാവധി കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് കൂടി വാഹനം ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കി പുതുക്കാം.

]]>
വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും https://malayalees.ch/ksrtc-diesel-kerala-supreme-court/ Sat, 07 May 2022 04:25:42 +0000 https://malayalees.ch/?p=61420 വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെഎസ്ആർടിസിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് ഇനി വരാൻ പോകുന്നത്. താത്കാലികമായി പുറമേയുള്ള പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിലധികം രൂപ വരുമാനം കോർപ്പറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമെ തികയുന്നുള്ളു. പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്പയെടുത്ത് പത്താം തീയതി മുതൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനാണ് മാനേജ്മെൻറ് ശ്രമിക്കുന്നത്. ഇതിനിടയിൽ വന്ന ഇന്ധന പ്രതിസന്ധി കോർപ്പറേഷന് തലവേദനയാകും.

]]>
കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ; ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും https://malayalees.ch/ksrtc-diesel-appeal-today/ Tue, 19 Apr 2022 04:17:26 +0000 https://malayalees.ch/?p=60303 കെഎസ്ആർടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

ഈ മാസം 13 നാണ് കെഎസ്ആർടിസി നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലയ്ക്കെടുത്തില്ല. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹർജികളിൽ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎൽ, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകൾ നൽകിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിലുൾപ്പെടുത്തി എണ്ണക്കമ്പനികൾ ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ വർധിപ്പിച്ചതിനെതിരെയായിരുന്നു കെഎസ്ആർടിസി യുടെ ഹർജി.

]]>
ഇന്ധന വില വീണ്ടും കൂട്ടി https://malayalees.ch/petrol-diesel-rate-increased-state/ Sat, 23 Oct 2021 04:25:30 +0000 https://malayalees.ch/?p=51414 സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി.

ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.

]]>
ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/fuel-price-hike-6/ Fri, 22 Oct 2021 04:09:11 +0000 https://malayalees.ch/?p=51361 രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു.
അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.

]]>
കൂട്ടി ഇന്നും; ഗ്യാസിനും പെട്രോളിനും ഡീസലിനും https://malayalees.ch/lpg-cylinder-rates-cooking-gas-price-hiked-by-rs-50/ Mon, 15 Feb 2021 04:07:55 +0000 https://malayalees.ch/?p=40164 രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.

അതിനിടെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപക്കടുത്തെത്തി. തിരുവനന്തപുരത്ത് 90 രൂപക്ക് മുകളിലാണ് പെട്രോൾ വില.

]]>
ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍ https://malayalees.ch/qatar-raises-diesel-prices/ Tue, 01 Dec 2020 05:17:38 +0000 https://malayalees.ch/?p=36046 ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തി ഖത്തര്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. നവംബര്‍ മാസത്തെ അപേക്ഷിച്ച് വലിയ വ്യത്യാസങ്ങളില്ലാതെയാണ് ഡിസംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡീസലിന് മാത്രം അഞ്ച് ദിര്‍ഹം വില കൂടും. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരും.

നവംബറില്‍ ഒരു റിയാല്‍ 10 ദിര്‍ഹമായിരുന്നു ഡീസല്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ ഡിസംബര്‍ മാസം ഒരു റിയാല്‍ 15 ദിര്‍ഹമാണ് വില. പ്രീമിയം ഗ്രേഡ് പെട്രോള്‍ ഒരു റിയാല്‍ ഇരുപത് ദിര്‍ഹമിലും സൂപ്പര്‍ പെട്രോള്‍ ഒരു റിയാല്‍ ഇരുപത്തിയഞ്ച് ദിര്‍ഹമിലും തുടരും. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ എല്ലാ ഇനങ്ങള്‍ക്കും അ‍ഞ്ച് ദിര്‍ഹം വീതം ഖത്തര്‍ പെട്രോളിയം കുറച്ചിരുന്നു.

]]>