diesel price – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 May 2022 10:11:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png diesel price – malayalees.ch https://malayalees.ch 32 32 ഇന്ധനവിലയിലെ കുറവ്, പ്രതിവർഷ വരുമാനനഷ്ടം 2,20000 കോടി; മന്ത്രി നിർമല സീതാരാമൻ https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/ Mon, 23 May 2022 10:11:34 +0000 https://malayalees.ch/?p=62264 ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നവംബർ 21നും ഇന്നലെയും കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങൾക്കില്ല. രണ്ട് തവണ എക്സൈസ് തീരുവ കുറച്ചതിലൂടെ 2,20000 കോടിയുടെ പ്രതിവർഷ വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അധിക എക്സൈസ് തീരുവ, റോഡ് സെസ്,
കാർഷിക, പശ്ചാത്തല വികസന സെസ് എന്നിവ ചേർന്നാണ് ഇന്ധന വിലയിലെ എക്സൈസ് തീരുവ വരുന്നത്. സംസ്ഥാനങ്ങളുമായി പങ്കിടുന്നത് അടിസ്ഥാന എക്സൈസ് തീരുവ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രതികരിച്ചിരുന്നു. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറയ്ക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും. ഇന്ധനവില നികുതി കുറച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു.

പിണറായി സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇത്രയധികം വില കുറച്ച സാഹചര്യത്തിൽ കേരളവും വില കുറയ്ക്കാൻ തയ്യാറാകണം. ജന​ദ്രോഹ നയത്തിൽ നിന്ന് പിണറായി സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. 60 ദിവസം കൊണ്ട് പെട്രോൾ വിലയിൽ 10 രൂപയാണ് കൂട്ടിയതെന്ന് രൺദീപ് സുർജേവാല പറഞ്ഞു. ഇത്രയും വില കുത്തനെ കൂട്ടിയ ശേഷം ഇപ്പോൾ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ച് ജനങ്ങളെ പറ്റിക്കരുത്. ഡീസലിന് പത്ത് രൂപ വർധിപ്പിച്ചിട്ട് ഇപ്പോൾ കുറച്ചത് ഏഴ് രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

]]>
ഡീസൽ വിലവർധന : കെഎസ്ആർടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും https://malayalees.ch/kerala-high-court-ksrtc-diesel/ Mon, 04 Apr 2022 04:18:47 +0000 https://malayalees.ch/?p=59507 ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാൻ എണ്ണക്കമ്പനികളോടും ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു.

കെ.എസ്.ആർ.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വർധിച്ച എണ്ണക്കമ്പനികളുടെ നടപടി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വിലയിൽ കമ്പനികൾ വർധന വരുത്തിയത്. ഈ നടപടി വിവേചനപരവും അന്യായവുമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. എണ്ണക്കമ്പനികളുടെ വില വർധനാ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ് ആർ .ടി.സിയുടെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു.

]]>
ഇന്ധന വില ഇന്നും കൂടി; തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു https://malayalees.ch/diesel-price-crossed-100-thiruvananthapuram/ Mon, 11 Oct 2021 09:21:27 +0000 https://malayalees.ch/?p=50810 ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.39 രൂപയും പെട്രോൾ ലീറ്ററിന് 104.75 രൂപയുമാണ് വില.
കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഇന്നലെ ഡീസലിന് നൂറു രൂപ കടന്നിരുന്നു.

തുടർച്ചയായി ഇന്ധന വില വർധിക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വർധിച്ചത്. 2020 മാർച്ചിന് ശേഷം ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 33 രൂപ വീതം വർധിച്ചു.

]]>
ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല https://malayalees.ch/diesel-price-increased/ Fri, 24 Sep 2021 08:18:50 +0000 https://malayalees.ch/?p=50045 ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വർധിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. ( diesel price increased )

20 ദിവസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 93 രൂപ 72 പൈസയാണ്. പെട്രോളിന് 101 രൂപ 41 പൈസയുമാണ്.

മുംബൈയിൽ ഡീസൽ വില 22 പൈസ കൂടി 96.41 രൂപയിലെത്തി. ഡൽഹിയിൽ 20 പൈസയാണ് ഡീസലിന് വർധിച്ചത്. ഇതോടെ ഡൽഹിയിലെ ഡീസൽ വില 88.82 രൂപയായി. കൊൽക്കത്തയിൽ ഡീസൽ വില 91.92 രൂപയാണ്. ചെന്നൈയിൽ ഡീസൽ വില 93.46 രൂപയായി.

ഇന്ധന വില കുറയ്ക്കാനുള്ള പ്രയോഗിക നടപടി ജി.എസ്.ടി പരിധിയിൽ കൊണ്ടുവരികയാണെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കും എന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 54 സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി പുന:ക്രമികരിയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തിരുമാനിച്ചു. ഒൺലൈൻ ഭക്ഷണവിതരണ ആപ്പുകളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തി. വെളിച്ചെണ്ണയുടെ നികുതി വർദ്ധിപ്പിയ്ക്കുന്നത് പിന്നീട് പരിഗണിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

]]>
രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു https://malayalees.ch/diesel-price-falls-again/ Thu, 19 Aug 2021 04:12:11 +0000 https://malayalees.ch/?p=48320 രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡിസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്.

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില . രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു. രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്.

രാജ്യത്ത് ഇന്ധനവില നിശ്ച യിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.

അതേസമയം പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റാണ് നിയമസഭയിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച്. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.

]]>
സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു https://malayalees.ch/diesel-rate-decrease-in-kerala/ Wed, 18 Aug 2021 04:04:55 +0000 https://malayalees.ch/?p=48264 സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു. രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്.

രാജ്യത്ത് ഇന്ധനവില നിശ്ച യിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.

അതേസമയം പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റാണ് നിയമസഭയിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച്. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.

]]>
18ആം ദിവസവും ഡീസല്‍ വില കൂട്ടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല https://malayalees.ch/diesel-price-hike-at-18th-day/ Wed, 24 Jun 2020 04:38:23 +0000 https://malayalees.ch/?p=27512 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്.

18ആം ദിവസവും ഡീസല്‍ വില കൂട്ടി.‌ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാനാണ് കേന്ദ്രം എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ജൂൺ 7 മുതലാണ്​ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്​. ലോക്ക്ഡൌണും കോവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇന്ധന വിലവര്‍ധന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. ഈ മാസം മുപ്പതാം തിയ്യതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>