diesel charge increase – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Jun 2020 04:42:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png diesel charge increase – malayalees.ch https://malayalees.ch 32 32 പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു; 9 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 5 രൂപ https://malayalees.ch/petrol-diesel-price-hike-on-ninth-day-in-india/ Mon, 15 Jun 2020 04:42:27 +0000 https://malayalees.ch/?p=27053 തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്.

ഒന്‍പത് ദിവസത്തെ വര്‍ധനയുടെ കണക്കെടുത്താല്‍ പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല.

ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങള്‍ നട്ടം തിരിയുമ്പോ‍ഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്ധന വിലവർധനവ് മൂലം അവശ്യ സാധനങ്ങൾക്കടക്കം വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. കൊച്ചിയില്‍ പെട്രോളിന് 76 രൂപ 52 പൈസയും ഡീസലിന് 70 രൂപ 75 പൈസയുമാണ് ഇന്നത്തെ വില.

]]>
ഇരുട്ടടിക്ക് അവസാനമില്ല; പെട്രോളിനും ഡ‍ീസലിനും വീണ്ടും വില വര്‍ധിച്ചു https://malayalees.ch/petrol-diesel-price-hike-5/ Sat, 13 Jun 2020 04:16:09 +0000 https://malayalees.ch/?p=27012 എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്

പെട്രോളിനും ഡ‍ീസലിനും നാളെ മുതല്‍ വീണ്ടും വില വര്‍ധിക്കും. ഒരു ലിറ്റർ ഡീസലിന് 55 പൈസയും ഒരു ലിറ്റർ പെട്രോളിന് 59 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ജൂൺ 7 മുതൽ ഏഴു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.

]]>
ആറാം ദിനവും ഇരുട്ടടി; ഡീസലിനും പെട്രോളിനും വില വര്‍ധിച്ചു https://malayalees.ch/petrol-diesel-price-hike-4/ Fri, 12 Jun 2020 05:08:39 +0000 https://malayalees.ch/?p=26938 ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത്

തുടര്‍ച്ചയായ ആറാം ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമായി ഇന്ധന വില വര്‍ധന. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു ലിറ്റർ ഡീസലിന് 56 പൈസയും പെട്രോളിന് 57 പൈസയുമാണ് വർധിപ്പിച്ചത്.

ജൂൺ7, 8, 9,10,11,12 തിയ്യതികളിലായി ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത്. ആഗോള വിപണിയിലുണ്ടായ എണ്ണ വില വര്‍ധനവാണ് വില വര്‍ധനക്ക് കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. ലോക്ക് ഡൌണ്‍ കാലത്ത് ആഗോള വിപണിയില്‍ എണ്ണ വില വലിയ രീതിയില്‍ കുറഞ്ഞെങ്കിലും ഇന്ത്യയില്‍ അത് പ്രതിഫലിച്ചിരുന്നില്ല.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

]]>
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന https://malayalees.ch/fuel-prices-hiked-for-3rd-day-petrol-costlier-by-54-paise-diesel-by-58-paise/ Tue, 09 Jun 2020 08:16:18 +0000 https://malayalees.ch/?p=26804 പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്.

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഇന്ധന വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പെട്രോളിന് 1.74 പൈസയുടെയും ഡീസലിന് 1.78 പൈസയുടെയും വര്‍ധവനാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയാണ് വില. ഡീസലിന് 71.17 രൂപയും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്.

]]>
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു https://malayalees.ch/petrol-diesel-price-hike-3/ Mon, 08 Jun 2020 07:23:45 +0000 https://malayalees.ch/?p=26742 മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. 60 പൈസയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ റീട്ടെയില്‍ വിലയില്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്.

കോവിഡ് വ്യാപനത്തോടെ രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനങ്ങളിലെ സെസ്/വാറ്റ് വര്‍ധന ഇന്ധന വിലവര്‍ധനവില്‍ ഇക്കാലയളവില്‍ പ്രതിഫലിച്ചിരുന്നു. മെയ് മാസത്തില്‍ പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും കേന്ദ്രം വര്‍ധനവ് വരുത്തിയിരുന്നു. ഇത് പക്ഷെ റീട്ടെയില്‍ വിലയില്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്.

]]>