Diego Maradona – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Nov 2022 04:28:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Diego Maradona – malayalees.ch https://malayalees.ch 32 32 ഖത്തറൊരുങ്ങുന്നത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പിനായി… https://malayalees.ch/qatar-prepares-for-first-world-cup-without-maradona/ Thu, 03 Nov 2022 04:27:56 +0000 https://malayalees.ch/?p=70674 1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും വിഷമത്തിനും ഇന്നും കുറവില്ല.

കളിക്കാരനായല്ല, കാഴ്ചക്കാരനായും പരിശീലനകനായും ലോകത്തെ ഉന്മാദിപ്പിച്ച പ്രതിഭയാണ് ഡീഗോ അര്‍മാന്റോ മറഡോണ. കഴിഞ്ഞ 16 ലോകകപ്പിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ മണ്ണില്‍ അതില്ല. ഗാലറിയിലെ ആര്‍പ്പുവിളികളില്‍ ആ ശബ്ദം കേള്‍ക്കില്ല. 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ കളിക്കാരനായി തുടങ്ങി. നാല് വിശ്വവേദികളില്‍ മായാജാലക്കാരനെപ്പോലെ കാല്‍പ്പന്തില്‍ ഇന്ദ്രജാലം തീര്‍ത്തു. മയക്കുമരുന്നിന്റെ ചെകുത്താന്‍ കൂട്ടുകൂടി കളിയവസാനിച്ചപ്പോഴും ഗാലറികളില്‍ അയാളെന്നുമുണ്ടായിരുന്നു.

2010ല്‍ സ്വന്തം രാജ്യത്തിന്റെ പരിശീലകനായി വീണ്ടും മൈതാനത്ത്. പരിശീലകന്റെ കുപ്പായമഴിച്ചപ്പോള്‍ വൈകാരികത മറയ്ക്കാനാകാത്ത ഒരു സാധാരണക്കാരനെ പോലെ മറഡോണ ഗാലറികളില്‍ ആര്‍ത്തുവിളിച്ചു. പാതിയില്‍ നിലച്ച സംഗീതം പോലൊരു വിയോഗം മറഡോണയുടെ ആരാധകരെ ഇന്നും അലട്ടുന്നു. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന മഹാമാന്ത്രികനായിരുന്നു അയാള്‍. വിയര്‍പ്പുണങ്ങാത്ത ഓര്‍മകളുമായി ഡീഗോ ഇന്നും ആരാധകരുടെ ഹൃദയത്തിലുണ്ട്.

ദൈവത്തിന്റെ കയ്യും നൂറ്റാണ്ടിന്റെ ഗോളും എല്ലാം ഇന്നും പറഞ്ഞുപഴകാത്ത നാടോടിക്കഥ പോലെ ഇന്നും ലോകമൊന്നായി ആസ്വദിക്കുന്നു. പക്ഷേ ഗോളടിക്കുമ്പോള്‍, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ നീലക്കുപ്പായത്തിലിറങ്ങുന്ന അര്‍ജന്റീനക്കാര്‍ക്ക് ഗാലറിയിലേക്ക് നോക്കാന്‍ ഒരു നാഥനില്ല ഇത്തവണ. അര്‍ജന്റീനയുടെ ഗോളുകളില്‍ മതിമറന്ന് പോകുന്ന ആഘോഷപ്രകടനങ്ങളില്ല. വിജയത്തിനായുള്ള പ്രാര്‍ത്ഥനകളില്ല. കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ലോകകപ്പ് നേടുകയാണെങ്കില്‍ അത് കാണാനും ആ അദൃശ്യസാന്നിധ്യം മാത്രം.

]]>
മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ; റെക്കോർഡ് https://malayalees.ch/diego-maradona-jersey-auction-record/ Thu, 05 May 2022 11:22:21 +0000 https://malayalees.ch/?p=61331 ഇതിഹാസ താരം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്സിയ്ക്ക് ലേലത്തിൽ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ. ലോക കായിക ചരിത്രത്തിൽ തന്നെ ഒരു താരത്തിൻ്റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അതേസമയം, ലേലത്തിൽ വിറ്റ ജഴ്സി അല്ല ഗോളുകൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്നതെന്ന അവകാശവാദവുമായി മറഡോണയുടെ മകൾ രംഗത്തുവന്നു.

1986 ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് ലേലത്തിൽ വച്ചത്. മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. എന്നാൽ, ഹോഡ്ജിൻ്റെ കൈയിലുള്ള ജഴ്സിയല്ല ഗോളുകൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്നതെന്ന് മകൾ അവകാശപ്പെട്ടു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അണിഞ്ഞ ജേഴ്‌സിയാണ് മറഡോണ ഹോഡ്ജിന് കൈമാറിയത് എന്നാണ് മകളുടെ വാദം. അതേസമയം, രണ്ടാം പകുതിയിലായിരുന്നു മറഡോണ രണ്ട് ഗോളുകളും നേടിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൻ്റെ 51ആം മിനിട്ടിലാണ് ‘ദൈവത്തിൻ്റെ കൈ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾ പിറന്നത്. ഗോളിനായി ഉയർന്നുചാടിയ താരം കൈ കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 55ആം മിനിട്ടിൽ നൂറ്റാണ്ടിലെ ഗോൾ എന്നറിയപ്പെടുന്ന മറ്റൊരു ഗോളും മറഡോണ സ്കോർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ മനോഹര ഗോൾ. മത്സരം മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീന വിജയിച്ചു.

]]>
ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും… https://malayalees.ch/maradona-in-his-own-words-and-the-words-of-others/ Thu, 26 Nov 2020 12:11:03 +0000 https://malayalees.ch/?p=35830 ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡീഗോ മറഡോണ വിട വാങ്ങിയിരിക്കുന്നു. അറുപതാം വയസില്‍ ഇഹലോകവാസം വെടിയുന്ന ഇതിഹാസം കളിക്കളത്തിന് മാത്രമല്ല, വിവാദങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കാത്ത ആ അസാമാന്യ പ്രതിഭയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അതുപോലെത്തന്നെ, മറ്റു താരങ്ങളുടെ വാക്കുകളിലൂടെയും. ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍.

ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും...

മറഡോണ തന്നെക്കുറിച്ച് പറഞ്ഞത്

1. ”പന്ത് കാണുന്നത്, അതിന് പിറകെ ഓടുന്നത്, എന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കുന്നു”

2. ”ഞാന്‍ മറഡോണയാണ്. ഗോളുകള്‍ സൃഷ്ടിക്കുന്ന, തെറ്റുകള്‍ വരുത്തുന്നയാള്‍. അതെല്ലാം ഞാന്‍ സ്വയം ഏറ്റെടുക്കാം. ആര്‍ക്കെതിരെയും മത്സരിക്കാന്‍ ശേഷിയുള്ള ശക്തമായ തോളുകള്‍ എനിക്കുണ്ട്.”

3. ”എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് പറയാം, പക്ഷെ, ഞാന്‍ റിസ്ക് എടുക്കില്ല എന്നുമാത്രം നിങ്ങള്‍ക്ക് പറയാനാവില്ല.”

4. ”ഞാന്‍ കറുപ്പോ വെളുപ്പോ ആകാം. പക്ഷെ, എന്‍റെ ജീവിതം ഒരിക്കലും ചാരനിറമാകില്ല.”

ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും...
El Grafico

മറഡോണയെക്കുറിച്ച് മറ്റ് താരങ്ങള്‍ പറഞ്ഞത്

1. ”ഞാന്‍ ഒരു ദശലക്ഷം വര്‍ഷം കളിച്ചാലും, മറഡോണയുടെ അടുത്തു പോലും എത്തുകയില്ല. അതിനര്‍ത്ഥം എനിക്ക് അതിന് ആഗ്രഹമില്ല എന്നതല്ല, ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കളിക്കാരനാണ് അദ്ദേഹം”- ലയണല്‍ മെസി

2. ”ഡീഗോ, അര്‍ജന്‍റീനക്കാരുടെ ദൈവമാണ്. അത് എപ്പോഴും അങ്ങനെത്തന്നെയായിരിക്കും”- കാര്‍ലോസ് ടെവസ്

3. ”സിദാന് ഒരു പന്ത് കൊണ്ട് എന്തെല്ലാം ചെയ്യാനാകുമോ, മറഡോണക്ക് അത് ഒരു ഓറഞ്ചില്‍ സാധ്യമാകും”- മൈക്കില്‍ പ്ലാറ്റിനി

4. ”ഒരുപാട് മികച്ചവരില്‍ മികച്ചത്, ഒരു ചോദ്യവുമില്ല… ദൈവം തന്നെ സംശയിക്കുന്ന കാര്യങ്ങൾ പോലും മറഡോണ കളിക്കളത്തില്‍ സാധ്യമാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്”- മുന്‍ ബ്രസീലിയന്‍ താരം സീക്കോ

5. ”ഡീഗോ, നിങ്ങള്‍ ഏത് ഗ്രഹത്തില്‍ നിന്നാണ് വരുന്നത്?” 1986ലെ നൂറ്റാണ്ടിലെ ഗോള്‍ മറഡോണ നേടിയപ്പോള്‍ കമന്‍റേറ്റര്‍ വിക്റ്റര്‍ ഹ്യൂഗോ മൊറാലിസ് പറഞ്ഞ വാക്കുകള്‍

ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും...
]]>
ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ https://malayalees.ch/messi-pele-ronaldo-pay-tributes-to-maradona/ Thu, 26 Nov 2020 05:15:10 +0000 https://malayalees.ch/?p=35786 മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു.

ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു.

മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ്.

പ്രിയസുഹൃത്തിന്, മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും സിആർ 7 കുറിച്ചു.

ക്ലബിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉജ്വല നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് നാപ്പോളി ക്ലബ് വിട നല്‍കി. എല്ലാ സുന്ദര നിമിഷങ്ങള്‍ക്കും നന്ദിയെന്ന് എഫ് സി ബാർസലോണ. ചെല്‍സിയാകട്ടെ മറഡോണ ക്ലബ് സന്ദര്‍ശിച്ചപ്പോഴുള്ള നിമിഷങ്ങള്‍ പങ്കുവെച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൌനം ആചരിച്ചു.

]]>
ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ https://malayalees.ch/pele-mourns-diego-maradona/ Thu, 26 Nov 2020 05:12:14 +0000 https://malayalees.ch/?p=35783 ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രീസില്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ കുറിച്ചു.

‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ വ്യക്തമാക്കുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. അടുത്തിടെ മാറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

]]>
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു https://malayalees.ch/argentine-media-claim-diego-maradona-has-died/ Thu, 26 Nov 2020 04:52:57 +0000 https://malayalees.ch/?p=35772 ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്.

തനിക്ക് മഹാനായ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തെയും. ഇനി സ്വർഗത്തിൽ പന്തുതട്ടാം- വിഖ്യാത താരം പെലെ കുറിച്ചു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. പ്രിയസുഹൃത്തിന്, മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും സിആർ 7 കുറിച്ചു.

ക്ലബിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും ഉജ്വല നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് നാപ്പോളി ക്ലബ് വിട നല്‍കി. എല്ലാ സുന്ദര നിമിഷങ്ങള്‍ക്കും നന്ദിയെന്ന് എഫ് സി ബാർസലോണ. ചെല്‍സിയാകട്ടെ മറഡോണ ക്ലബ് സന്ദര്‍ശിച്ചപ്പോഴുള്ള നിമിഷങ്ങള്‍ പങ്കുവെച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൌനം ആചരിച്ചു.

]]>