Dhoni – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 11:59:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dhoni – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ ടീമിൽ ഇനിയാർക്കും ആ ജേഴ്സി ഇല്ല, സച്ചിന് പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും ബിസിസിഐ പിന്‍വലിച്ചു https://malayalees.ch/after-sachins-no-10-ms-dhonis-iconic-no-7-jersey-also-retired-reports-s5p3t3/ Sat, 16 Dec 2023 11:59:06 +0000 https://malayalees.ch/?p=93016 ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.

മുംബൈ: എം എസ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി മാത്രമാണ് മുമ്പ് ഇത്തരത്തില്‍ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്പര്‍ ജേഴ്സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്.

ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.

ഐസിസി നിയമപ്രകാരം ഒന്നു മുതല്‍ 100വരെയുള്ള നമ്പറുകളാണ് കളിക്കാര്‍ക്ക് ജേഴ്സി നമ്പറായി തെരഞ്ഞെടുക്കാന്‍ കഴിയുക. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സമീപകാലത്ത് അവസരം നല്‍കുന്നതിനാല്‍ 60 ഓളം ജേഴ്സി നമ്പറുകള്‍ ഓരോ കളിക്കാരും ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്ന  പല കളിക്കാര്‍ക്കും അവരുടെ ഇഷ്ട ജേഴ്സി നമ്പര്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഇതിനിടെയാണ് പത്തിന് പുറമെ ഏഴാം നമ്പര്‍ ജേഴ്സിയും ബിസിസിഐ പിന്‍വലിക്കുന്നത്.

ഈ വര്‍ഷം ആദ്യം ഇന്ത്യക്കായി അരങ്ങേറിയ യശസ്വി ജയ്സ്വാളിന് രാജസ്ഥാന്‍ റോയല്‍സിലെ തന്‍റെ ജേഴ്സി നമ്പറായ 19ാം നമ്പര്‍ ജേഴ്സി വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ 19 ദിനേശ് കാര്‍ത്തിക്കിന് അനുവദിച്ചതിനാല്‍ യശസ്വിക്ക് 19 തെരഞ്ഞെടുക്കാനായില്ല. കാര്‍ത്തിക് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമല്ലെങ്കിലും ഓദ്യോഗികമായി വിരമിച്ചിട്ടില്ല. ഇതോടെ യശസ്വി 64ാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുത്തു.

അണ്ടര്‍ 19 ക്രിക്കറ്റില്‍ പോലും ജേഴ്സികളിലെ ഇഷ്ട നമ്പറുകള്‍ക്കായി കളിക്കാര്‍ തമ്മില്‍ കടുത്ത മത്സരമുണ്ട്. അണ്ടര്‍ 19 താരമായിരുന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ ഇഷ്ട നമ്പറായ ഏഴ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് മറ്റൊരു കളിക്കാരന് അനുവദിച്ചതിനാല്‍ പിന്നീട് ഗില്‍ 77 ആണ് തെരഞ്ഞെടുത്തത്. സീനിയര്‍ ടീമിലും ഗില്‍ 77ാം നമ്പര്‍ ജേഴ്സി തന്നെയാണ് ധരിക്കുന്നത്.

കളിക്കാര്‍ക്കൊപ്പം ജേഴ്സിയും വിരമിക്കുന്നത് ക്രിക്കറ്റില്‍ വന്നിട്ട് അധികമായില്ലെങ്കിലും ഫുട്ബോളില്‍ പക്ഷെ ഇത് പുതുമയല്ല. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി വിഖ്യാത താരം ഡിയാഗോ മറഡോണയുടെ പത്താം നമ്പര്‍ ജേഴ്സി അദ്ദേഹം ക്ലബ്ബ് വിട്ടതിനുശേഷം പിന്‍വലിച്ചിരുന്നു.

]]>
ധോണി നിവാസികൾക്ക് ആനപ്പേടിയിൽ നിന്നും മുക്തിയില്ല; ഇന്നലെ രാത്രി കാട്ടാനയിറങ്ങി https://malayalees.ch/wild-elephant-again-in-palakkad-dhoni/ Tue, 24 Jan 2023 04:28:04 +0000 https://malayalees.ch/?p=74943 പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനപ്പേടി. നാടിനെ വിറപ്പിച്ച പി.ടി സെവൻ എന്ന ധോണിയെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയിൽ കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആർആർടി എത്തിയാണ്.

ആശങ്കയെന്ന് ധോണി നിവാസികൾ പറയുന്നു. ശാശ്വത പരിഹാരം വേണം. ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.കൂട്ടിലായ ധോണി എന്ന കൊമ്പനെ മെരുക്കി എടുക്കാനുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചക്ക് ശേഷം തുടങ്ങും.

]]>
മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും https://malayalees.ch/ms-dhoni-and-pak-players-in-t20-worldcup-news/ Mon, 25 Oct 2021 08:37:10 +0000 https://malayalees.ch/?p=51511 ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു. പാക് നായകൻ ബാബർ അസമും ബൗളർ ഇമാദ് വാസിമും ധോണിയുമായി സംസാരിച്ചു. ഇതിനിടെ പാക് താരം ധോണിക്കൊപ്പം സെൽഫിയും എടുത്തു. ഇതോടെ സോഷ്യൽ മീഡിയയിൽ ധോണിയും ഹിറ്റായി.

ധോണിയെ ഉപദേശകനായി ടീമിനൊപ്പം ചേര്‍ക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം തീരുമാനിച്ചത്. ടീം ഉപദേശ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ധോണിയും വ്യക്തമാക്കുകയായിരുന്നു. അതേസമയം പാക് ബൗളർ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. തോളിനേറ്റ ഈ പരിക്ക് കാരണം പാണ്ഡ്യ ഫീൽഡിങിന് ഇറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനായിരുന്നു ഗ്രൗണ്ടിലെത്തിയത്. അതേസമയം പാണ്ഡ്യയുടെ സ്‌കാനിങ് റിസൾട്ടിനെക്കുറിച്ച് അറിവായിട്ടില്ല.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.

]]>
130 കോടി ജനങ്ങളെ നിരാശരാക്കി; ധോണിക്ക് അഭിനന്ദനമറിയിച്ച് മോദി https://malayalees.ch/pm-narendra-modi-posted-a-emotional-letter-for-ms-dhoni/ Thu, 20 Aug 2020 13:57:43 +0000 https://malayalees.ch/?p=30562 വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തില്‍ കുറിച്ചു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം.മോദിയുടെ കത്ത് ധോണി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, നന്ദി അറിയിക്കുകയും ചെയ്തു.

‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച ക്യാപ്റ്റൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാൾ, ക്യാപ്റ്റൻമാരിൽ ഒരാൾ, തീർച്ചയായും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടി ചരിത്രം താങ്കളെ അടയാളപ്പെടുത്തും.’ മോദി കുറിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

]]>
2011 ലോകകപ്പ് ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിച്ചില്ലെന്ന് സംഗകാര https://malayalees.ch/dhoni-wanted-another-toss-in-2011-world-cup-final-kumar-sangakkara/ Fri, 29 May 2020 12:21:25 +0000 https://malayalees.ch/?p=26255 സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു…

ഇന്ത്യ നേടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ ടോസിടേണ്ടി വന്നത് ധോണിയുടെ നിര്‍ബന്ധം കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാര. ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് 2011ലെ ചരിത്ര ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് സംഗകാര പറഞ്ഞത്.

ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6ന് 274 റണ്‍സെടുത്തിരുന്നു. ജയവര്‍ധനെയുടെ(103) സെഞ്ചുറിയാണ് ലങ്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. എന്നാല്‍, ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും നാല് പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. ഗംഭീറിന്റേയും(122 പന്തില്‍ 97) ധോണിയുടേയും(79 പന്തില്‍ 91*) ബാറ്റിംഗാണ് ഇന്ത്യക്ക് ചരിത്രജയവും കിരീടവും സമ്മാനിച്ചത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ഫൈനല്‍ കാണാന്‍ 43,000ത്തിലേറെ പേരാണ് കാണികളായി എത്തിയത്. കാണികളുടെ ബഹളം കൊണ്ട് തൊട്ടടുത്തുള്ള കളിക്കാരനുമായി പോലും സംസാരിക്കുക എളുപ്പമായിരുന്നില്ല. ഗാലറിയുടെ ബഹളത്തില്‍ ആദ്യം ടോസ് ഇട്ടപ്പോള്‍ ഹെഡ്‌സ് എന്ന് സംഗക്കാര വിളിച്ചത് കേട്ടില്ലെന്നാണ് ധോണി പറഞ്ഞത്.

സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു. അപ്പോഴും സംഗക്കാര ഹെഡ്‌സ് തന്നെയാണ് വിളിച്ചത്. ഇക്കുറിയും ടോസ് ലങ്കക്ക് തന്നെ കിട്ടി. ടോസ് നേടിയ ലങ്ക ബാറ്റിംഗിനിറങ്ങുകയും ചെയ്തു. അന്ന് ടോസ് ലഭിച്ചത് ഭാഗ്യമായിരുന്നോ എന്ന് പറയാനാവില്ലെന്നും സംഗക്കാര പറയുന്നു. ഇന്ത്യക്ക് ടോസ് ലഭിച്ചിരുന്നെങ്കില്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ ധോണിയും ചിലപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നാണ് സംഗക്കാര പറയുന്നു.

പരിക്ക് മൂലം ഫൈനലില്‍ ഓള്‍ റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് കളിക്കാതിരുന്നതും ശ്രീലങ്കക്ക് തിരിച്ചടിയായെന്ന് സംഗക്കാര പറയുന്നു. മാത്യൂസ് കളിച്ചിരുന്നെങ്കില്‍ ഉറപ്പായും ടോസ് നേടിയാല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നെന്നും സംഗക്കാര വെളിപ്പെടുത്തി. ഏഴാം നമ്പറില്‍ മാത്യൂസിനെ പോലെ ഒരു ഹാര്‍ഡ് ഹിറ്ററുള്ളപ്പോള്‍ ചേസിംഗ് എളുപ്പമാണെന്നാണ് സംഗയുടെ വിലയിരുത്തല്‍.

]]>
2007 ലോകകപ്പില്‍ പാകിസ്താനെ തോല്‍പിച്ചത് ധോണിയുടെ ബുദ്ധിയെന്ന് ഉത്തപ്പ https://malayalees.ch/robin-uthappa-credits-ms-dhoni-s-strategy-bowl-out/ Fri, 22 May 2020 09:06:11 +0000 https://malayalees.ch/?p=25916 മത്സരം സമനിലയിലാവുകയും ബൗള്‍ ഔട്ടിലേക്ക് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു ധോണിയുടെ നിര്‍ണ്ണായക നീക്കം…


എതിരാളികളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞ് അതിവേഗം മറുതന്ത്രങ്ങളൊരുക്കാനുള്ള മിടുക്കാണ് കളിക്കളത്തില്‍ പല താരങ്ങളേയും ഇതിഹാസങ്ങളാക്കിയിട്ടുള്ളത്. ക്രിക്കറ്റിലാണെങ്കില്‍ കളിക്കിടയിലെ ചടുലവും ബുദ്ധിപരവുമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഒരു പിടി മുഹൂര്‍ത്തങ്ങള്‍ ധോണി ആരാധകര്‍ക്ക് പങ്കുവെക്കാനുണ്ടാകും. അത്തരമൊരു ഓര്‍മ്മയാണ് റോബിന്‍ ഉത്തപ്പ പങ്കുവെച്ചിരിക്കുന്നത്.

2007ലെ ടി20 ലോകകപ്പിലെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയ ഇന്ത്യ പാകിസ്താന്‍ മത്സരം പലരും മറന്നുകാണില്ല. ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ 141 റണ്‍ നേടി. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിച്ചിട്ടില്ലാത്ത പാകിസ്താന്‍ മറുപടി ബാറ്റിംഗില്‍ 7ന്141 റണ്‍ വരെ നേടുകയും ചെയ്തു. മത്സരം സമനിലയിലായതോടെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയപ്പോഴാണ് ധോണി സമര്‍ഥമായി സമ്മര്‍ദം കൈകാര്യം ചെയ്തത്.

https://www.facebook.com/RajasthanRoyals/videos/557020031483885/

ടി20 ക്രിക്കറ്റില്‍ അവതരിക്കപ്പെട്ട ഷൂട്ട് ഔട്ടായിരുന്നു ബോള്‍ ഔട്ട്. മത്സരം സമനിലയിലായാല്‍ ഓരോ ടീമിനും ഓരോ ഓവര്‍ വീതം ലഭിക്കും. വ്യത്യസ്ത കളിക്കാര്‍ വന്ന് ഓരോ പന്തു വീതം വിക്കറ്റിന് നേരെ എറിഞ്ഞുകൊള്ളിക്കണം. എതിര്‍ടീം ബാറ്റ്‌സ്മാന്‍ ക്രീസിലുണ്ടാകില്ല. എത്ര വിക്കറ്റ് വീഴ്ത്തുന്നോ അവരാണ് ജയിക്കുക.

ഇഷ് സോധിയോടാണ് ഉത്തപ്പ അന്നത്ത ധോണിയുടെ നീക്കത്തെക്കുറിച്ച് റോയല്‍സ് പോഡ്കാസ്റ്റിലൂടെ പറഞ്ഞത്.

‘ബൗള്‍ ഔട്ടിനിടെ പാക് വിക്കറ്റ് കീപ്പര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ധോണി ഒരു കാര്യം ചെയ്തു. സാധാരണ കീപ്പര്‍മാര്‍ നില്‍ക്കുന്നതുപോലെ ഓഫ് സൈഡിലേക്ക് നീങ്ങിയാണ് പാക് വിക്കറ്റ് കീപ്പര്‍ നിന്നത്. ധോണിയാകട്ടെ വിക്കറ്റിന് നേരെ പിന്നില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു. അത് ഇന്ത്യന്‍ ബൗളര്‍മാരെ ഏറെ സഹായിച്ചു. ധോണിക്ക് നേരെ എറിയാനായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. ഞങ്ങളത് ചെയ്തു അത് ഫലവത്താവുകയും ചെയ്തു’

റോബിന്‍ ഉത്തപ്പ

അന്ന് 39 പന്തില്‍ 50 റണ്‍സടിച്ച ഉത്തപ്പ ബൗള്‍ ഔട്ടില്‍ ഒരു പന്ത് എറിയാന്‍ ധോണിയോട് അവസരം ചോദിച്ചിരുന്നു. ‘തീര്‍ച്ചയായും, കൂള്‍…’ എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടിയെന്നും ഉത്തപ്പ ഓര്‍ക്കുന്നു. ഇത്തരം പിന്തുണകള്‍ തങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് ഫൈനലില്‍ ഇതേ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയത്. എങ്കിലും ലോകകപ്പിലെ ഇന്ത്യ പാക് മത്സരങ്ങളില്‍ ഏറ്റവും ചങ്കിടിപ്പ് കൂട്ടിയത് ഈ ബൗള്‍ ഔട്ട് മത്സരമായിരിക്കും.

]]>
”എനിക്കും ആ സമ്മര്‍ദമുണ്ടാകാറുണ്ട്” തുറന്ന് പറഞ്ഞ് ധോണി https://malayalees.ch/mental-conditionist-should-be-with-the-team-says-dhoni/ Fri, 08 May 2020 04:55:34 +0000 https://malayalees.ch/?p=25299 നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല

ഏത് സമ്മര്‍ദ ഘട്ടത്തിലും കുലുങ്ങാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് എന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് പോലെ ഈ പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു.

ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞില്ല. ആദ്യ 5-10 പന്തുകള്‍ നേരിടുന്നതിന് ഇടയില്‍ എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമ്മര്‍ദം ഞാന്‍ അനുഭവിച്ചു. ചെറിയ പേടി ആ സമയം എന്നെ പിടികൂടി. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. എങ്ങനെയാണ് ആ പേടിയേയും സമ്മര്‍ദത്തേയും നേരിടുക? ധോണി ചോദിക്കുന്നു. കായിക താരങ്ങളുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മൈന്‍ഡ് കണ്ടീഷനിങ് നടത്തുന്ന എംഫോറാണ് ധോണിയുടെ പ്രസ്താവന പുറത്തുവിട്ടത്.

നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല. അതിനെ ഭ്രാന്തായിട്ടാവും നമ്മുടെ സമൂഹം വിലയിരുത്തുകയെന്നും ധോണി പറയുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ കായിക ഇനങ്ങളിലെ പരിശീലകരോടായി ധോണി പറഞ്ഞതാണ് ഈ വാക്കുകളെന്ന് എംഫോര്‍ പറയുന്നു.

ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍ അത് പരിശീലകരോട് പറയാന്‍ നമ്മള്‍ വിസമ്മതിക്കും. 15 ദിവസം വന്ന് പോവേണ്ട വ്യക്തിയല്ല മെന്റല്‍ കണ്ടീഷനിങ് കോച്ച്. 15 ദിവസം വന്നാല്‍ നിങ്ങള്‍ക്ക് അനുഭവസമ്പത്ത് പങ്കുവെച്ച് പോകാന്‍ മാത്രമേ സാധിക്കുകയുള്ളു. കളിക്കാരുടെ കൂടെ മെന്റല്‍ കണ്ടീഷനിങ് കോച്ച് എപ്പോഴുമുണ്ടെങ്കില്‍ എവിടെയാണ് അവര്‍ക്ക് പ്രശ്‌നം നേരിടുന്നത് എന്ന് മനസിലാക്കാനാവും. ധോണി കൂട്ടിച്ചേര്‍ത്തു.

]]>
സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി https://malayalees.ch/ms-dhoni-declined-to-inaugurate-the-dhoni-pavilion/ Thu, 07 Mar 2019 04:25:07 +0000 https://malayalees.ch/?p=3900 മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് നാട്ടുകാരന്‍ കൂടിയായ എം.എസ് ധോണി. റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ് ഈ പവലിയന്‍. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരം റാഞ്ചിയിലാണ് നടക്കുന്നത്.

ഉദ്ഘാടനത്തിന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ ‘വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം’ എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് സ്റ്റേഡിയത്തിലെ പവലിയന് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.

നാളെയാണ് മൂന്നാം ഏകദിനം. നാളെകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഹോം വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരമായേക്കും. ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് പ്രചാരം.


]]>
പറഞ്ഞ് വിക്കറ്റെടുക്കാന്‍ ധോണിക്കെ പറ്റൂ https://malayalees.ch/ms-dhonis-tip-helps-kuldeep-yadav-dismiss-trent-boult-in-napier/ Wed, 23 Jan 2019 12:07:47 +0000 https://malayalees.ch/?p=1608 ബാറ്റിങ്ങിന് പുറമെ എം.എസ് ധോണി എന്തുകൊണ്ട് ടീമില്‍ അനിവാര്യമാകുന്നു എന്ന് തെളിയിക്കുന്ന ഒരു പ്രകടനം കൂടി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ‘ധോണി ബ്രില്യന്‍സ്’ ഒരിക്കല്‍ കൂടി ശ്രദ്ധേയമാകുന്നത്. ധോണിയുടെ നിര്‍ദ്ദേശം അതുപോലെ നടപ്പിലാക്കിയത് സ്പിന്നര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപിന്‍റെ 38ാം ഓവറിലാണ് സംഭവം.

ബാറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി.. ” ഇയാള്‍ കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ വീഴ്ത്താം…” അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി, ബോള്‍ട്ട് പുറത്ത്! ബോള്‍ട്ടിന്‍റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യുടെ ജയം. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.

]]>