dharmaraj rasalam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jul 2022 04:29:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dharmaraj rasalam – malayalees.ch https://malayalees.ch 32 32 കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്‌തേക്കും https://malayalees.ch/ed-may-question-bishop-dharmaraj-rasalam-again/ Thu, 28 Jul 2022 04:29:20 +0000 https://malayalees.ch/?p=65521 കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും.

മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിയിക്കുന്ന രേഖകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം , സെക്രട്ടറി ടി.പി പ്രവീണ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയായ ടി പി പ്രവീണ്‍ വിദേശത്ത് കടന്നതായും സൂചനയുണ്ട്.

]]>
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു https://malayalees.ch/bishop-dharmaraj-rasalam-was-stopped-by-the-ed/ Tue, 26 Jul 2022 04:32:16 +0000 https://malayalees.ch/?p=65416 വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.‍ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി യുകെയിലേക്ക് പോവാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.‍ഡി തടയുകയായിരുന്നു.

സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

]]>
പള്ളി കത്രീഡല്‍ ആക്കിയതില്‍ പ്രതിഷേധം; എല്‍എംഎസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റോഡ് ഉപരോധിക്കുന്നു https://malayalees.ch/protest-against-bishop-dharmaraj-rasalam/ Fri, 29 Apr 2022 04:41:00 +0000 https://malayalees.ch/?p=60953 തിരുവനന്തപുരം എല്‍എംഎസ് പള്ളിക്ക് മുന്നില്‍ കനത്ത പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തുമാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ബിഷപ്പിന്റെ ഫഌക്‌സുകള്‍ ഒരു വിഭാഗം കീറിയെറിഞ്ഞതാണ് മറുവിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം. പള്ളിയുടെ ഗേറ്റ് പൊലീസ് അടച്ചു.

എല്‍എംഎസ് പള്ളി കത്രീഡല്‍ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സംഘര്‍ഷങ്ങളുണ്ടായത്. 115 വര്‍ഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു എല്‍എംഎസ് പള്ളി. ഇതവസാനിപ്പിച്ചുകൊണ്ട് ബിഷപ്പ് ധര്‍മരാജ് റസാലം പള്ളിയെ കത്രീഡലാക്കി ഉയര്‍ത്തുകയായിരുന്നു.

ആറ് മഹാഇടവകകളാണ് സിഎസ്‌ഐ സഭയ്ക്കുള്ളത്. അതില്‍ ദക്ഷിണമേഖലാ മഹാഇടവകയ്ക്ക് മാത്രമാണ് കത്രീഡല്‍ ഇല്ലാത്തത്. ആ കുറവ് നികത്താനാണ് പള്ളിയെ കത്രീഡലാക്കിയതെന്നാണ് ബിഷപ്പിന്റെ വാദം. ഇതിനെതിരെയാണ് ഒരു കൂട്ടര്‍ പ്രതിഷേധിക്കുന്നത്.

ബിഷപ്പ് ധര്‍മരാജ് റസാലമിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ അതിക്രമിച്ച കയറിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പള്ളി ഭരണസമിതി പിരിച്ചുവിട്ടെന്നും ഭരണനിര്‍വഹണത്തിന് അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചുവെന്നും ബിഷപ്പ് അറിയിച്ചു.

]]>