Dharmajan Bolgatty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Feb 2021 04:20:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dharmajan Bolgatty – malayalees.ch https://malayalees.ch 32 32 ധര്‍മജനും പിഷാരടിയും മാത്രമല്ല ബിജുമേനോനെയും സുരാജിനെയും കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ് https://malayalees.ch/2021-election-celebrity-candidates/ Sat, 20 Feb 2021 04:20:23 +0000 https://malayalees.ch/?p=40437 സജീവരാഷ്ട്രീയപ്രവര്‍ത്തകരല്ലാത്ത നിരവധി താരങ്ങള്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സി.പി എമ്മിനും, കോണ്‍ഗ്രസിനും, ബി.ജെ.പിക്കും വേണ്ടിയാണ് കൂടുതല്‍ പ്രമുഖരും വോട്ട് ചോദിച്ചിറങ്ങുക. പലരുടേയും മണ്ഡലം ഏതാണെന്ന് വരെ ഇതിനകം രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ബാലുശ്ശേരിയിലാവാനാണ് എല്ലാ സാധ്യതകളും. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെ പിടിച്ചുകെട്ടാന്‍ രമേശ് പിഷാരടിക്ക് കഴിയുമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിലുണ്ട്. ഇടവേള ബാബു, മേജര്‍ രവി, സലീം കുമാര്‍ എന്നിവരില്‍ ഒരാളെക്കൂടി സിനിമയില്‍ നിന്ന് കോണ്‍ഗ്രസ് ഇറക്കാനാണ് സാധ്യത. ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനേയും കൂടെകൂട്ടാനുള്ള ശ്രമങ്ങളും നടത്തുന്നു. നയതന്ത്ര വിദഗ്ധന്‍ വേണു രാജമണി വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്.

മുകേഷ്, വീണാ ജോര്‍ജ് എന്നിവരെ നിലനിര്‍ത്തി കൂടുതല്‍ പ്രമുഖരെ ഇറക്കുകയാണ് സി.പി.എം ലക്ഷ്യം. കഴിഞ്ഞ തവണ അഴീക്കോട് തോറ്റ എം.വി നികേഷ് കുമാറിന്റെ പേര് വീണ്ടും ചര്‍ച്ചകളിലുണ്ട്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു. ഷറഫലി ഏറനാട് മത്സരിച്ചേക്കും. വണ്ടൂരില്‍ മലപ്പുറം കളക്ടറായിരുന്ന എം.സി മോഹന്‍ദാസിന്റെ പേര് സജീവ ചര്‍ച്ചകളിലുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്‍റെ പേരും ഉയരുന്നു.

താരനിര കൂടുതലും ബിജെപിയിലായിരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍, ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍നായര്‍, ഡിജിപിമാരായിരുന്ന ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ എന്നിവരെല്ലാം മത്സരിച്ചേക്കും. തിരുവനന്തപുരത്ത് എവിടെയെങ്കിലും സുരേഷ്ഗോപിയും മത്സരത്തിനുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്.തോറ്റ മണ്ഡലങ്ങള്‍ പിടിച്ചെടുക്കലും, വിജയിക്കാന്‍ സാധ്യത കുറവുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കലുമാണ് താരങ്ങളെ നിര്‍ത്തുന്നതിന് പിന്നിലെ രാഷ്ട്രീയം.

]]>
‘ലീഡർ പാർട്ടി വിട്ടപ്പോഴും ഞാൻ പോയില്ല, അടിയുറച്ച കോൺഗ്രസുകാരൻ’: ധർമജൻ ബോൾഗാട്ടി https://malayalees.ch/k-karunakaran-is-favorite-leader-says-dharmajan-bolgatty/ Thu, 11 Feb 2021 08:26:39 +0000 https://malayalees.ch/?p=40021 കോഴിക്കോട്: തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി സീറ്റു നൽകുകയാണ് എങ്കിൽ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ധർമജൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ എന്റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛനും ജ്യേഷ്ഠനും കോൺഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെഎസ് യു നേതാവായിരുന്നു. സേവാ ദളിന്റെ ദേശീയ ക്യാമ്പിൽ അടക്കം പങ്കെടുത്തിട്ടുണ്ട്. ഞാൻ കണ്ടു വളർന്ന രാഷ്ട്രീയം കോൺഗ്രസാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും കോൺഗ്രസാണ്’ – ധർജൻ പറഞ്ഞു.

ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് കെ കരുണാകരനാണെന്നും ധർമജൻ കൂട്ടിച്ചേർത്തു.

ബാലുശ്ശേരിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘ബാലുശ്ശേരിയിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ട്. അതു കൊണ്ടു തന്നെ ഇഷ്ടവുമുണ്ട്’ എന്നായിരുന്നു ധർമജന്റെ ഉത്തരം. പോരാടാനുള്ള മണ്ഡലത്തിൽ രംഗത്തിറങ്ങാനാണ് താത്പര്യമെന്നും അദ്ദേഹം ആവർത്തിച്ചു.

]]>
ധര്‍മജനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കണം; തൃശൂരിലെ കോൺഗ്രസ് പ്രവർത്തകര്‍ രംഗത്ത് https://malayalees.ch/dharmajan-should-be-fielded-in-chelakkara-congress-workers-in-thrissur-on-the-scene/ Wed, 10 Feb 2021 04:32:03 +0000 https://malayalees.ch/?p=39968 നടൻ ധർമജൻ ബോൾഗാട്ടിക്ക് വേണ്ടി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ചേലക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ ധർമജനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു.

കോഴിക്കോട് ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കുമെന്ന വാർത്തകൾ നിറയുന്നതിന് പിന്നാലെയാണ് ധർമജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകരുടെ ആവശ്യം. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേലക്കര മണ്ഡലത്തിലായിരുന്നു. പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ പോസ്റ്ററുമായി എത്തിയത്. മണ്ഡലം പിടിച്ചെടുക്കാൻ ധർമജൻ ബോൾഗാട്ടിയെ ചേലക്കരയിൽ എത്തിക്കുക എന്നതായിരുന്നു പോസ്റ്ററിന്‍റെ ഉള്ളടക്കം.

ജില്ലയിലെ സംവരണ മണ്ഡലമായ ചേലക്കര ഇപ്പോൾ ഇടതുപക്ഷത്തിന്‍റെ കയ്യിലാണ്. ധർമജനെ കളത്തിലിറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിൽ മുസ്ലീം ലീഗിന്‍റെ സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

]]>