Dharma Rajya – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Jul 2020 04:54:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dharma Rajya – malayalees.ch https://malayalees.ch 32 32 തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ; സൂപ്പര്‍സ്റ്റാര്‍ നായകന്‍ ! https://malayalees.ch/dharmarajya-movie-basis-on-legendary-history-of-travancore/ Tue, 14 Jul 2020 04:54:23 +0000 https://malayalees.ch/?p=28461 സിനിമ സംവിധാനം ചെയ്യുന്നത് ‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ആര്‍.എസ് വിമല്‍ ആണ്.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്‍കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച് പ്രഖ്യാപിച്ച സിനിമ സംവിധാനം ചെയ്യുന്നത് ‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഒരുക്കിയ ആര്‍.എസ് വിമല്‍ ആണ്.

ധര്‍മ്മരാജ്യ എന്ന് പേരിട്ട സിനിമയില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും നായകന്‍ എന്നും ആര്‍.എസ് വിമല്‍ പറഞ്ഞു. വിര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കും ധര്‍മ്മരാജ്യയെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു. ആര്‍.എസ് വിമല്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

]]>