Dharavi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jan 2022 04:14:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dharavi – malayalees.ch https://malayalees.ch 32 32 ധാരാവിയിൽ ഇന്ന് ആർക്കും കൊവിഡ് ഇല്ല; ആകെ ആക്ടീവ് കേസുകൾ വെറും 43 https://malayalees.ch/zero-new-covid-cases-dharavi/ Sat, 29 Jan 2022 04:14:46 +0000 https://malayalees.ch/?p=56195 ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിൽ ഇന്ന് കൊവിഡ് കേസുകൾ ഇല്ല. രാജ്യത്ത് മൂന്നാം തരംഗം ശക്തമായതിനു ശേഷം ഇത് ആദ്യമായാണ് മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ധാരാവിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 39 ദിവസങ്ങൾക്ക് മുൻപാണ് അവസാനമായി ഇവിടെ ഒരു ദിവസത്തെ കൊവിഡ് കേസുകൾ പൂജ്യം ആയത്. കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു ഇത്. (Zero Covid Cases Dharavi)

43 ആക്ടീവ് കേസുകളാണ് ഇവിടെ ആകെയുള്ളത്. ഇവരിൽ 11 പേർ ആശുപത്രിയിലാണ്. ജനുവരി ആറിന് ഇവിടെ 150 കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ശേഷം കേസുകൾ ഓരോ ദിവസവും കുറയുകയാണ്. ആകെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 8581 പേരിൽ 8121 പേരും രോഗമുക്തരായിരുന്നു. ഇവിടുത്തെ കൊവിഡ് മരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 6.5 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.

രാജ്യത്ത് ഇന്നലെ 2,51,209 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 627 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണനിരക്ക് 3,47,443 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 21,05,611 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ 12 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 164.35 കോടി പിന്നിട്ടു.18 വയസിന് മുകളിലുള്ള 74 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും 95 ശതമാനം പേർ ആദ്യഡോസും സ്വീകരിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷൻ 16 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള മാർഗരേഖ തയാറാക്കാൻ വിദഗ്ധ സമിതിയോട് കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശിച്ചു. ഘട്ടംഘട്ടമായിട്ടാകും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകൾ തുറക്കേണ്ട സമയം അതിക്രമിച്ചതായി ആരോഗ്യവിദഗ്ധർ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

]]>
കോവിഡിനെതിരായ ധാരാവി മോഡല്‍ മാതൃകാപരം: ലോകാരോഗ്യ സംഘടന https://malayalees.ch/who-chief-praises-dharavis-efforts-to-contain-covid-outbreak/ Sat, 11 Jul 2020 04:55:59 +0000 https://malayalees.ch/?p=28365 പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു.

കോവിഡിനെ നേരിടുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന. പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ജൂണില്‍ ഹോട്സ്പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. വിയറ്റ്നാം, കംബോഡിയ, തായ്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി.

കൊറോണ വൈറസിനെ തുരത്താന്‍ ധാരാവി നടത്തിയ പ്രയത്നത്തെ അംഗീകരിച്ച ലോകാരോഗ്യ സംഘടനക്ക് മന്ത്രി ആദിത്യ താക്കറെ നന്ദി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെയും ബിഎംസി ടീമിനെയും സന്നദ്ധ സംഘടനകളെയും ജനപ്രതിനിധികളെയും ധാരാവി പ്രദേശവാസികളെയും പരാമര്‍ശിച്ചാണ് ആദിത്യ താക്കറെയുടെ ട്വീറ്റ്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 8 ലക്ഷവും മരണം 22000വും കടന്നു. 63 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 7862 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 226 പേർ കൂടി മരിച്ചതോടെ മരണസംഖ്യ പതിനായിരത്തിനടുത്തെത്തി. തമിഴ്‌നാട്ടിൽ 3680 പേർക്കും ഡൽഹിയിൽ 2089 പേർക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ 42 മരണവും റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 875 കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 40000 കടന്നു. കർണാടകയിലും ആന്ധ്രപ്രദേശിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. ഉത്തർപ്രദേശ്, ബംഗാളിലെ വിവിധ ഇടങ്ങൾ, പട്ന എന്നിവിടങ്ങളിൽ അടച്ചുപൂട്ടൽ തുടരുകയാണ്.

]]>