Dhanush – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Mar 2023 08:04:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dhanush – malayalees.ch https://malayalees.ch 32 32 ധനുഷുമായുള്ള വിവാഹം; പ്രതികരണവുമായി നടി മീന https://malayalees.ch/meena-about-dhanush-wedding/ Sat, 25 Mar 2023 08:04:10 +0000 https://malayalees.ch/?p=78594 തമിഴ് സൂപ്പർ താരം ധനുഷുമായി നടി മീന വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികരണവുമായി മീന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 

‘ വിദ്യാസാഗർ (ഭർത്താവ്) പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ മുഴുവൻ മകൾ നൈനക വിദ്യാസാഗറിന്റെ ഭാവിയെ കുറിച്ചോർത്താണ്’- മീന വ്യക്തമാക്കി.

മീനയുടെ ഭർത്താവ് വിദ്യാസാഗർ 2022 ജൂൺ 28നാണ് മരിക്കുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ധനുഷിന്റെ പേരിനൊപ്പം തന്നെ കുടുംബസുഹൃത്തായ മറ്റൊരു വ്യവസായിയുടെ പേരും ഉയർന്ന് വന്നിരുന്നു. ഈ അഭ്യൂഹങ്ങളാണ് തള്ളിക്കൊണ്ടാണ് മീനയുടെ പുതിയ മറുപടി.

]]>
ധനുഷും ഐശ്വര്യയും വേർപിരിയുന്നു https://malayalees.ch/dhanush-aiswarya-separated/ Tue, 18 Jan 2022 04:06:22 +0000 https://malayalees.ch/?p=55627 തമിഴ് സൂപ്പർ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ( dhanush aiswarya separated )

ധനുഷിന്റെ ട്വീറ്റ് ഇങ്ങനെ :

‘പതിനെട്ട് വർഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നിൽക്കുന്നു. ഈ യാത്ര വളർച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞാങ്ങൾ രണ്ട് പാതയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയിൽ പിരിയാൻ തീരുമാനിച്ചു. വ്യക്തിയെന്ന നിലയിൽ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങൾക്ക് വേണ്ട സ്വകാര്യത നൽകണം.
ഓം നമഃശിവായ
സ്‌നേഹം പടരട്ടെ,
ഡി

ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിർമാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു.

വിവാഹ സമയത്ത് ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസും മാത്രമാണ് ഉണ്ടായിരുന്നത്. നാല് തവണ ദേശീയ അവാർഡ് പുരസ്‌കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.

]]>
വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ് https://malayalees.ch/hanush-gets-new-makeover-for-vetri-maran-film/ Sat, 12 Jan 2019 15:42:37 +0000 https://malayalees.ch/?p=997 സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് ഇത്തവണയും പറയുന്നത്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

]]>