dgp – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Jan 2022 04:26:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dgp – malayalees.ch https://malayalees.ch 32 32 പിങ്ക് പൊലീസ് വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ച് ഡിജിപി https://malayalees.ch/dgp-apology-on-pink-police-public-trial/ Tue, 18 Jan 2022 04:26:23 +0000 https://malayalees.ch/?p=55652 തിരുവനന്തപുരം ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനിൽ കാന്ത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു. മകളോടാണ് ക്ഷമ ചോദിച്ചത്. ഹൈക്കോടതി ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറിയെന്നും ജയചന്ദ്രൻ പറഞ്ഞു.

കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പൊലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

]]>
ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി https://malayalees.ch/dgp-anil-kant-about-relation-between-dansaf-and-drug-mafia/ Wed, 22 Sep 2021 13:05:47 +0000 https://malayalees.ch/?p=49950 മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വ‍‍ർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിൻറെ രീതിയെന്നുമാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇൻ്റലിജൻസ് റിപ്പോ‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നാണ് ഇൻറലിജൻസ് റിപ്പോർ‍ട്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും. കേസെടുക്കാൻ കൊണ്ടുവരുന്നത്തിൽ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്.

]]>
‘എടാ, എടീ, നീ വിളി വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി https://malayalees.ch/police-need-to-respect-public-dgp-circular/ Sat, 11 Sep 2021 04:07:22 +0000 https://malayalees.ch/?p=49423 പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്.

ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.

നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സേനയുടെ സത്പ്പേരു കളയുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

]]>
സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങളുമായി പൊലീസ് മേധാവിയുടെ ഉത്തരവ് https://malayalees.ch/strict-action-in-woman-assault-case-kerala-dgp/ Thu, 19 Nov 2020 04:30:37 +0000 https://malayalees.ch/?p=35352 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവികൾക്കും എസ്എച്ച്ഒമാർക്കുമടക്കം കൈമാറിയ സുപ്രധാന നിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമത്തെ കുറിച്ചുൾപ്പെടെ വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറണം.

സ്ത്രീകള്‍ക്കെതിരെ ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടും. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നതിനാൽ ഇത് പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അംഗീകൃത ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണം പറഞ്ഞ് മൊഴിയെടുക്കാതിരിക്കരുത്.

]]>
ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം https://malayalees.ch/tomin-j-thachankary-promoted-to-rank-of-dgp/ Wed, 02 Sep 2020 04:18:07 +0000 https://malayalees.ch/?p=31183 റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം

ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. നിയമനം പിന്നീട് നൽകും. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ്.

റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ. തച്ചങ്കരി.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

]]>
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചാൽ കർശന നടപടി: ഡിജിപി https://malayalees.ch/tvm-lock-down-rule-breaking-punishment-dgp/ Mon, 06 Jul 2020 12:18:28 +0000 https://malayalees.ch/?p=28092 ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം.

വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കാവുന്നതാണെന്നും ഡിജിപി പറഞ്ഞു.

9497900999 എന്ന നമ്പറിൽ അത്യാവശ്യ സഹായത്തിന് മാത്രം ബന്ധപ്പെടാൻ അനുവാദം നൽകിയിട്ടുള്ളൂ. പൊലീസ് ഓൺലൈൻ വിതരണ ശൃംഗലയായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് ഡിജിപി ഓർമിപ്പിച്ചു.

അതേസമയം പത്ത് ജനകീയ ഹോട്ടലുകൾ തുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുടുംബശ്രീയുടെ സഹായത്തോടെയാണ് ഹോട്ടലുകൾ ആരംഭിക്കുക. ഹോം ഡെലിവറി ഹോട്ടലുകളിൽ നിന്ന് അനുവദിക്കുമെന്നും കെഎസ്ആർടിസിയ്ക്ക് റെയിൽവേ, വിമാനത്താവള ഡ്യൂട്ടി നിർദേശിച്ചിട്ടുണ്ടെന്നും കടകംപള്ളി.

]]>