DGP anilkant – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 04:34:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DGP anilkant – malayalees.ch https://malayalees.ch 32 32 കേരളത്തിലെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു https://malayalees.ch/nia-asked-dgp-to-take-action-against-police-officers-who-have-connection-with-popular-front/ Tue, 04 Oct 2022 04:15:03 +0000 https://malayalees.ch/?p=68963 പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഐഎ. കേരള പൊലീസിലെ 873 ഉദ്യോ​ഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാ​ഗമായാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് നിരവധി ഉദ്യോ​ഗസ്ഥർ വഴി കേരള പൊലീസിൽ ഉണ്ടായിരുന്നെന്നാണ് എൻഐഎ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിനോട് അടുത്ത് ബന്ധമുള്ള 873 ഉദ്യോ​ഗസ്ഥർ സംഘടനയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് നൽകിയതെന്നത് സംബന്ധിച്ച ചില സൂചനകൾ ഉൾപ്പെടെ റിപ്പോർട്ടായി എൻഐഎ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡിജിപിയോട് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

]]>
പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷിക്കും https://malayalees.ch/kundara-rape-case-dgp-anilkant-asks-report/ Wed, 21 Jul 2021 04:00:57 +0000 https://malayalees.ch/?p=47042 കുണ്ടറ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് റിപ്പോര്‍ട്ട് തേടി ഡിജിപി അനില്‍കാന്ത്. പരാതി ലഭിച്ച് 22 ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയും പിതാവുമടക്കം പൊലീസിനെതിരെ ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എയും ട്വന്റിഫോറിനോട് പ്രതികരിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

അതേസമയം വിഷയം വിവാദമായതോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് വിഷയത്തില്‍ എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പ്രതികരിച്ചു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കൊല്ലത്തെ എന്‍സിപി പ്രാദേശിക നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എന്‍സിപി നേതാവ് പത്മാകരന്‍ യുവതിയുടെ കൈക്ക് കയറി പിടിച്ചെന്നാണ് പരാതി.

]]>