DGCA – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Jun 2022 04:30:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DGCA – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷം : വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും https://malayalees.ch/thiruvananthapuram-airport-protest-dgca-seeks-report/ Tue, 14 Jun 2022 04:29:56 +0000 https://malayalees.ch/?p=63332 തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷത്തിൽ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും.

സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോർട്ട് അടക്കം പരിശോധിക്കും. ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും വിഷയത്തിൽ ഡിജിസിഎ തേടി. പ്രതിഷേധക്കാർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെന്ന കാര്യത്തിൽ ധാരണയിൽ എത്താനാണ് നടപടി.

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ മറ്റ് യാത്രക്കാർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.

]]>
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല https://malayalees.ch/large-aircraft-are-not-allowed-in-karipur/ Fri, 11 Sep 2020 05:22:36 +0000 https://malayalees.ch/?p=31652 ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൌദി എയര്‍ലൈന്‍സിന്‍റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചു

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. ഈ മാസം 14 ന് നഴ്സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൌദി എയര്‍ലൈന്‍സിന്‍റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചു. കരിപ്പൂരിന് തിരിച്ചടിയാണ് ഡി.ജി.സി.എയുടെ തീരുമാനം.

വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനൌദ്യോഗിക വിലക്കുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ വാക്കാലുള്ള വിലക്ക് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായിരുന്നെങ്കിലും വിമാനത്താവളധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വലിയ വിമാനങ്ങളുടെ സര്‍വീസുമായി മുന്നോട്ടു പോകാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചത്. കോവിഡ് ചികിത്സക്ക് സഹായിക്കാനായി കേരളത്തില്‍ നിന്ന് പോയ നഴ്സുമാരുടെ തിരിച്ചുവരവിനായി സൌദി എയര്‍ലൈനിന്‍റെ ഇ കാറ്റഗറി വിമാനമാണ് തയാറാക്കിയിരുന്നു.

ഈ മാസം 14 നാണ് യാത്ര നിശ്ചയിച്ചത്. യാത്രക്ക് അനുമതി തേടി സൌദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ സമീപിച്ചു. അനുമതി ഏറെക്കുറെ ലഭിച്ചു എന്ന് വിമാനത്താവള അധികൃതര്‍ കരുതിയ ഘട്ടത്തിലാണ് അനുമതി നിഷേധിച്ച് ഡി.ജി.സി.എ നിര്‍ദ്ദേശം വരുന്നത്. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ലഭിക്കാതിരിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനം തടസപ്പെടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാനം സര്‍വീസുകള്‍ പോകാനും ഇത് കാരണമാകും.

]]>