devotees admission – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Jun 2020 12:41:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png devotees admission – malayalees.ch https://malayalees.ch 32 32 കോവിഡ്; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി https://malayalees.ch/tantri-says-avoid-giving-admission-to-devotees-at-sabarimala/ Wed, 10 Jun 2020 12:41:34 +0000 https://malayalees.ch/?p=26863 കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ച് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് തന്ത്രി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കാണിച്ച് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികൾ കൂടുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് ശബരിമലയിൽ തീർഥാടകർ കൂടുതലായി എത്തുന്നത്. അവിടുത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തുനല്‍കിയിരിക്കുന്നത്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ശബരിമലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രിമാർ കത്ത് നൽകിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. ശബരിമല നട 14ന് തന്നെ തുറക്കും. ഭക്തരെ പ്രവേശിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ അധികാരമാണ്. അത് ആചാരപരമായ കാര്യമല്ലെന്നും എന്‍ വാസു പറഞ്ഞു.

]]>