Devendra Fadnavis – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Jul 2022 08:16:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Devendra Fadnavis – malayalees.ch https://malayalees.ch 32 32 ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം https://malayalees.ch/uddhav-thackerays-shiv-sena-moves-supreme-court-again-to-suspend-shinde/ Fri, 01 Jul 2022 08:16:00 +0000 https://malayalees.ch/?p=64159 വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലെ ഭരണമാറ്റത്തിന്റെ അവസാന നിമിഷം പോലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി പത്രസമ്മേളന വിളിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിക്കുകയായിരുന്നു.

]]>
മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും https://malayalees.ch/eknath-shinde-to-be-new-maharashtra-cm-says-devendra-fadnavis/ Thu, 30 Jun 2022 12:38:45 +0000 https://malayalees.ch/?p=64128 മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും.

ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് ഏക്‌നാഥ് ഷിന്‍ഡെ. 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിമത നീക്കം നടന്നതെന്നുമുള്ള ആരോപണത്തിന് ഇന്ന് നടന്ന നാടകീയ നീക്കങ്ങള്‍ കൂടുതല്‍ ബലം നല്‍കുകയാണ്. രാഷ്ട്രീയ തന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേവേന്ദ്ര ഫഡ്‌നാവിസാണെന്നും ഉറപ്പാകുകയാണ്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ പലവട്ടം ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മാത്രം ഇരുന്ന് ഒഴിയേണ്ടി വന്ന മുഖ്യമന്ത്രി കസേര ഫഡ്‌നാവിസ് ഷിന്‍ഡെയ്ക്ക് വച്ചുനീട്ടുന്നതെന്ന് ഉറപ്പാകുകയാണ്.

]]>
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍ https://malayalees.ch/maharashtra-swearing-in-ceremony-today-devedra-fadnavis-will-be-cm/ Thu, 30 Jun 2022 12:36:02 +0000 https://malayalees.ch/?p=64125 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയുമായി ഇടഞ്ഞുനിന്ന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

]]>
ഫട്നാവിസിന്‍റെയും രാജ് താക്കറെയുടെയും സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ‘കുടിപ്പക’യെന്ന് ബിജെപി https://malayalees.ch/maharashtra-govt-reduces-security-cover-of-fadnavis/ Mon, 11 Jan 2021 05:35:49 +0000 https://malayalees.ch/?p=38351 മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ‍്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാര്‍. ഉത്തർപ്രദേശ് മുൻ ഗവർണർ റാം നായിക്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ എന്നിവരും ഈ പട്ടികയില്‍പ്പെടുന്നു. ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ സുരക്ഷ പിന്‍വലിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്.

പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ വെട്ടിക്കുറച്ചത് ‘ശിവസേന സര്‍ക്കാരിന്‍റെ കുടിപ്പക’ എന്നാണ് ബിജെപി പ്രതികരിച്ചത്. നടപടി തികച്ചും നിർഭാഗ്യകരമാണെന്നും സംസ്ഥാന സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്നും പാർട്ടി വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞു.

സർക്കാർ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകുന്നതെന്നും ഇത് യാത്ര ചെയ്യാനും ജനങ്ങളെ സന്ദർശിക്കാനുമുള്ള തന്‍റെ പദ്ധതികളെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം വിവിധ വ്യക്തികൾക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് സർക്കാർ അറിയിച്ചു.

]]>