devdutt padikkal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Nov 2022 04:25:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png devdutt padikkal – malayalees.ch https://malayalees.ch 32 32 സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഇത്തവണയും ഉണ്ടാകും; ദേവദത്ത് പടിക്കൽ രാജസ്ഥാനിൽ തുടരും https://malayalees.ch/devdutt-padikkal-retained-by-rajasthan-royals/ Wed, 16 Nov 2022 04:25:05 +0000 https://malayalees.ch/?p=71362 ഐപിഎൽ 2023ൽ രാജസ്ഥാൻ റോയൽസ് ദേവദത്ത് പടിക്കലിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ 7.75 കോടി രൂപയ്ക്കാണ് പടിക്കല്‍ രാജസ്ഥാനിലെത്തിയത്. സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് താരത്തെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി തന്‍റെ മൂന്ന് സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. 122.87 സ്ട്രൈക്ക് റേറ്റിലും 22.11 ശരാശരിയുമാണ് പടിക്കല്‍ ബാറ്റ് ചെയ്തത്.

മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍. സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് ഈ സീസണിലും ഉറപ്പായി. ടീം ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച താരത്തിന് 22 റണ്‍സ് മാത്രമേയുള്ളൂ നീലക്കുപ്പായത്തില്‍ സമ്പാദ്യം. സഞ്ജു സാംസണിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറെയും രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തുമെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റർ റാസ്സീ വാന്‍ ഡർ ഡസ്സന്‍, ന്യൂസിലന്‍ഡ് ഓൾറൗണ്ട‍ർ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്.

]]>
അരങ്ങേറ്റത്തില്‍ തന്നെ 50; തുടക്കം ഗംഭീരമാക്കി ദേവ്ദത്ത് പടിക്കല്‍ https://malayalees.ch/devdutt-padikal-50/ Tue, 22 Sep 2020 04:57:40 +0000 https://malayalees.ch/?p=32144 ഐപിഎല്ലില്‍ തന്‍റെ ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ദ്ദ സെഞ്ച്വറി തികച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി കളത്തിലിറങ്ങിയ ദേവ്ദത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിങ്ങില്‍ തകര്‍ത്താടി ടീമിന് മികച്ച തുടക്കം കൊടുക്കാനും ദേവ്ദത്തിനായി. ഒടുവില്‍ വിജയ് ശങ്കറിന്‍റെ പന്തില്‍ പുറത്താകുമ്പോഴും ഈ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകള്‍ നല്‍കുന്നു.

42 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് ഈ 20 വയസുകാരന്‍ നേടിയത്. അതില്‍ എട്ട് ബൌണ്ടറികളും അടങ്ങുന്നു. കര്‍ണാടക ടീമിനായും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും ദേവ്ദത്ത് കളിച്ചിട്ടുണ്ട്. ലിസ്റ്റ് എയിലും ടി20യിലും മികച്ച റെക്കോര്‍ഡുകളാണ് ദേവ്ദത്തിന്‍റെ പേരിലുള്ളത്. കര്‍ണാടകക്കായി കളിക്കുന്ന ഇടംകയ്യന്‍ ബാറ്റ്സമാനായ ദേവ്ദത്ത് ഒരു മലയാളി കൂടിയാണ്. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്തിന്‍റെ ജനനം.

]]>