DENGUE FEVER – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 05:07:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png DENGUE FEVER – malayalees.ch https://malayalees.ch 32 32 ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ https://malayalees.ch/dengue-fever-cases-rising-in-kerala/ Mon, 23 Oct 2023 05:07:02 +0000 https://malayalees.ch/?p=89856 സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. (dengue fever cases rising in Kerala)

32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളില്‍ കേരളമാണ് മുന്നില്‍. കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56ശതമാനം വര്‍ദ്ധനവുണ്ട്. കഴിഞ്ഞവര്‍ഷം 4468 കേസുകള്‍ മാത്രമായിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കഴിഞ്ഞവര്‍ഷം 58 മരണങ്ങളുമുണ്ടായി. ഡെങ്കി കേസുകളില്‍ വലിയവര്‍ദ്ധന ഇക്കുറി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു.രോഗവ്യാപനം കുറയ്ക്കാന്‍ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെ ആവിഷ്‌കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വര്‍ദ്ധന. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

]]>
ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രത: മന്ത്രി വീണാ ജോര്‍ജ് https://malayalees.ch/dengue-alert-in-kerala/ Tue, 15 Nov 2022 10:38:15 +0000 https://malayalees.ch/?p=71327 ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡെങ്കി പനി കേസുകൾ കൂടിയ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.

എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണം. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഓരോ ജില്ലകളും ആക്ഷന്‍ പ്ലാനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. ആഴ്ചയിലുള്ള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

]]>
ഡൽഹിയിൽ ഡെങ്കിപ്പനിയും; 5277 പേർ രോഗബാധിതർ https://malayalees.ch/dengue-grips-delhi/ Tue, 16 Nov 2021 04:57:04 +0000 https://malayalees.ch/?p=52545 അന്തരീക്ഷ മലിനികരണത്തിന് ഒപ്പം ഡെങ്കിപനിയും ഡൽഹിയിൽ പടരുന്നു.ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. ഡൽഹിയിൽ 5277 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. ( dengue grips delhi )

കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.

അതേസമയം, അന്തരീക്ഷ മലിനികരണ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും. ഡൽഹിക്ക് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന , രാജസ്ഥാൻ സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക.

അന്തരീക്ഷമലികരണം തടയാൻ സംസ്ഥാനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണം എന്നും കേന്ദ്രം ഇത് ഏകോപിപ്പിക്കണമെന്നും ഇന്നലെ സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചത്. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. അന്തരീക്ഷമലിനികരണം തടയാൻ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ യോഗം ചർച്ച ചെയ്യും.

]]>