Delhi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:15:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi – malayalees.ch https://malayalees.ch 32 32 ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു https://malayalees.ch/delhi-airport-fog-disrupts-operations/ Tue, 26 Dec 2023 05:14:51 +0000 https://malayalees.ch/?p=93468 ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരസൂചിക ശരാശരി 400 ലെത്തി. വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ദേശീയപാതയിൽ അടക്കം ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്.

]]>
അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി https://malayalees.ch/delhi-schools-winter-break-schedule-advanced-due-to-severe-pollution/ Wed, 08 Nov 2023 10:27:19 +0000 https://malayalees.ch/?p=90794
ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം 10 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതാണ്. ഇതാണ് നീട്ടിയത്. ശൈത്യകാല അവധിയുടെ ശേഷിക്കുന്ന ഭാഗം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന ആപ്പ് അധിഷ്ഠിത ക്യാബുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നോയിഡയിൽ നിന്നോ ഗുരുഗ്രാമിൽ നിന്നോ Ola-Uber വഴി ഡൽഹിയിലേക്ക് വരാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. നിലവിൽ ഡൽഹിയിൽ സർവീസ് തുടരുകയാണ്.

]]>
പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, കാമുകന്റെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി യുവതി https://malayalees.ch/after-boyfriend-walks-out-angry-woman-kills-his-son/ Wed, 16 Aug 2023 08:04:08 +0000 https://malayalees.ch/?p=86253 പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മകനെ കൊലപ്പെടുത്തി യുവതി. ഉറങ്ങിക്കിടന്ന 11 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു. ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിതാവിൻ്റെ കാമുകി 24 കാരി പൂജ കുമാരിയാണ് പ്രതി. 2019 മുതൽ ജിതേന്ദ്രയുമായി പൂജ കുമാരി ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഇയാൾ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ഇതാണ് പൂജയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 10-ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വിലാസം കണ്ടെത്തിയ പൂജ നേരെ ഇയാളുടെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല, കുട്ടി കട്ടിലിൽ കിടന്ന് ഉറങ്ങുന്നതും കണ്ടു. ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെ ശേഷം മൃതദേഹം വസ്ത്രങ്ങൾ അടങ്ങുന്ന പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

]]>
വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ https://malayalees.ch/man-booked-for-molesting-woman-passenger-on-indigo-flight/ Fri, 28 Jul 2023 07:04:27 +0000 https://malayalees.ch/?p=85158 വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

]]>
ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട് https://malayalees.ch/yellow-alert-in-delhi/ Sat, 15 Jul 2023 04:55:02 +0000 https://malayalees.ch/?p=84416
ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്. യമുന നദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാർഗ് അടക്കമുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.

പ്രധാന റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡൽഹിയിൽ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മരിച്ചു.

]]>
കരകവിഞ്ഞ് യമുന; പ്രളയക്കെടുതിയില്‍ ഡൽഹി, ജാഗ്രത https://malayalees.ch/delhi-flood-yamuna-water-reaches-near-supreme-court/ Fri, 14 Jul 2023 04:31:34 +0000 https://malayalees.ch/?p=84347
ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് ഡൽഹി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.

സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു.

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു.

ഇതിനിടെ ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ എന്നിവരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഡി.ആർ.എഫ് ടീമിന്റെ വിന്യാസമടക്കമുള്ള കാര്യങ്ങൾ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 23692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

]]>
തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ് https://malayalees.ch/lawyers-fire-in-the-air-after-quarrel-at-delhis-tis-hazari-court/ Wed, 05 Jul 2023 11:53:27 +0000 https://malayalees.ch/?p=83874
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.

]]>
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി, പ്രതി പിടിയിൽ https://malayalees.ch/mentally-challenged-man-threatens-to-kill-arvind-kejriwal/ Tue, 31 Jan 2023 08:12:04 +0000 https://malayalees.ch/?p=75386 ഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.(Mentally Challenged Man Threatens To Kill Arvind Kejriwal)

ഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നിമിഷനേരം കൊണ്ട് തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. മാനസിക വിഭ്രാന്തിയുള്ള 38കാരനാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതി ഡൽഹിയിലെ ഗുലാബി ബാഗിൽ ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി.

]]>
തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു; തൊലി ഉരിഞ്ഞ് പോയി; അഞ്ജലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് https://malayalees.ch/anjali-kanjhawala-accident-postmortem-report/ Thu, 05 Jan 2023 04:57:19 +0000 https://malayalees.ch/?p=73970 കഞ്ചവാല അപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്ന്ന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നിരുന്നു. അഞ്ജലിയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.

അഞ്ജലി കൊല്ലപ്പെട്ട അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്നും ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരം റോഡിൽ ഉരഞ്ഞു വാരിയെല്ലുകൾ പുറത്ത് വന്ന നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ജലി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വിവരം നേരത്തെ പുറത്ത് വന്നിരിന്നു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന സുഹൃത്ത് നിധിയുടെ ആരോപണത്തെ തള്ളുന്നതാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്.

]]>
ഡൽഹിയിൽ കനത്ത പുകമഞ്ഞ്; 50 മീറ്റർ പോലും ദൃശ്യപരിധിയില്ല https://malayalees.ch/dense-fog-engulfs-delhi/ Wed, 21 Dec 2022 04:50:31 +0000 https://malayalees.ch/?p=73144 ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസമായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നഗരത്തിൻറെ വിവിധ മേഖലകളിലെ ജനജീവിതത്തെ സ്തംഭിപ്പിക്കും വിധമാണ് മൂടൽമഞ്ഞിൻറെ കാഠിന്യം. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ.

അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.
മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ മാലിന്യങ്ങളും പുകയും ചേരുന്നതാണ് കാലാവസ്ഥ. മഞ്ഞിൻറെ മാർദ്ദവം ഒട്ടുമില്ലാത്ത അത്യന്തം കാഠിന്യമേറിയ സാഹചര്യമാണ് പുകമഞ്ഞിൻറെത്.

പുകമഞ്ഞ് വ്യാപകമായതോടെ നഗരത്തിലെ അപകടങ്ങളുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. വ്യത്യസ്ത അപകടങ്ങളിലായി നിരവധി ജീവനുകളെടുത്ത പ്രഭാതങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളടക്കം നേരിടുന്നത് കടുത്ത ബുദ്ധിമുട്ട്.

മുൻവർഷങ്ങളേക്കാൾ കാഠിന്യമേറിയതാണ് ഇത്തവണത്തെ പുകമഞ്ഞ്. അന്തരീക്ഷ മാലിന്യം കൂടുതലാണ് എന്നത് ഇതിന് കാരണമാകുന്നു. വിമാന സർവീസുകൾ അടക്കം എല്ലാ മേഖലയെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഡൽഹിയിലെ ജനങ്ങളെ സംബന്ധിച്ച് പുകമഞ്ഞ് കൂടുതൽ ശക്തമായാൽ അത് അവരുടെ നിത്യജീവിതത്തെ വല്ലാതെ ബാധിക്കും.

]]>