Delhi pollution – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Nov 2021 13:04:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi pollution – malayalees.ch https://malayalees.ch 32 32 വായു മലിനീകരണം; ഡൽഹിയുടെ സംഭാവന 31%; 69% പുറത്ത് നിന്നെന്ന് പരിസ്ഥിതി മന്ത്രി https://malayalees.ch/delhis-contribution-to-air-pollution-is-31-69-from-outside/ Thu, 18 Nov 2021 13:04:54 +0000 https://malayalees.ch/?p=52702 അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം ഡൽഹിക്ക് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പുറത്തുവിട്ട ഡാറ്റയെ അടിസ്ഥാനത്തിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ സംയുക്ത പ്രവർത്തന പദ്ധതിയില്ലാതെ രാജ്യ തലസ്ഥാനത്തെ മലിനീകരണം തടയുക അസാധ്യമാണെന്ന് ഗോപാൽ റായ് കൂട്ടിച്ചേർത്തു. CSE റിപ്പോർട്ട് പ്രകാരം ഒക്‌ടോബർ 24 നും നവംബർ 8 നും ഇടയിലുള്ള വായു മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണ്. 2016 ലെ TERI റിപ്പോർട്ടിൽ ഇത് 36 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ എത്ര ശ്രമിച്ചാലും, കേന്ദ്രത്തിന്റെയും മോണിറ്ററിംഗ് ടീമിന്റെയും സംയുക്ത പ്രവർത്തന പദ്ധതിയില്ലാതെ 70 ശതമാനം മലിനീകരണത്തിൽ നിന്ന് മുക്തി നേടാനാവില്ല. ഡൽഹിയിലെ മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്നത് പുറത്തുനിന്നുള്ളതാണെന്ന് ഡാറ്റ സ്ഥാപിക്കുന്നു. മലിനീകരണത്തിന്റെ പേരിൽ ഡൽഹി പഴി കേൾക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

SAFAR പ്രകാരം, ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും “വളരെ മോശം” വിഭാഗത്തിൽ തുടരുകയാണ്. അതേസമയം എയർ ക്വാളിറ്റി സൂചിക ബുധനാഴ്ച 379 ൽ നിന്ന് ഇന്ന് 362 ആയി കുറഞ്ഞിട്ടുണ്ട്.

]]>
വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി https://malayalees.ch/delhi-govt-employees-to-work-from-home-till-nov-21/ Wed, 17 Nov 2021 10:54:34 +0000 https://malayalees.ch/?p=52651 രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു.

ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെ മാറ്റ് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. പൊലീസും ഗതാഗത വകുപ്പും ഒരുമിച്ച് ഇത് ഉറപ്പ് വരുത്തും. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ലിസ്റ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. അവയുടെ സഞ്ചാരം തടയും. പെട്രോൾ പമ്പുകളിൽ പിയുസി സർട്ടിഫിക്കറ്റ് പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം സുഗമമാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് മൂലമുള്ള മലിനീകരണം തടയുന്നതിനും ട്രാഫിക് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഡൽഹിയിൽ പൊതുഗതാഗതം വർധിപ്പിക്കുന്നതിനായി 1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വെള്ളം ചീറ്റുന്നത് ഉറപ്പാക്കാൻ അഗ്നിശമനസേനയുടെ വാട്ടർ മെഷീനുകൾ 13 ഹോട്ട്‌സ്‌പോട്ടുകളിൽ സ്ഥാപിക്കും. വ്യവസായശാലകളിൽ ഗ്യാസ് മാത്രം ഉപയോഗിക്കാൻ അനുവദിക്കും, മലിനമായ ഇന്ധനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു

]]>
ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയിൽ https://malayalees.ch/delhis-air-in-hazardous-category-day-after-diwali-celebrations/ Fri, 05 Nov 2021 07:17:37 +0000 https://malayalees.ch/?p=52066 ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.

പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു.

ഇന്നലെ രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡൽഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയർന്ന പരിധിയാണ്. അയൽ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി.

]]>
പ്രശ്നം ഗുരുതരം: വീര്‍പ്പുമുട്ടി ഡല്‍ഹി https://malayalees.ch/bad-delhi-pollution-after-diwali-night/ Mon, 16 Nov 2020 05:29:18 +0000 https://malayalees.ch/?p=35149 ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം മറികടന്നുള്ള ദീപാവലി ആഘോഷമാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നടന്നത്. അന്തരീക്ഷ മലിനീകരണ തോത് ഉയർന്നത് ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

അന്തരീക്ഷ മലിനീകരണ തോത് മോശമായ ഡൽഹി അടക്കമുള്ള നഗരങ്ങളില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നവംബർ 30 വരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേർപ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ഉത്തരവ്. പൊലീസിന്റെ പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു.

ഇതെല്ലാം നിലനില്‍ക്കെ ദീപാവലി രാത്രി എല്ലാ വിലക്കും മറികടന്നായരുന്നു ഡൽഹി നിവാസികളുടെ ആഘോഷം. ഒറ്റ രാത്രി കൊണ്ട് വായു ഗുണനിലവാര സൂചിക 339 ല്‍ നിന്ന് 414ല്‍ എത്തി. അന്തരീക്ഷത്തിന്റെ ഗുരുതരമായ അവസ്ഥയാണിത്.

ഗാസിയബാദിലും നോയിഡയിലും സമാന അവസ്ഥയാണ്. ഗ്രേറ്റർ നോയിഡ, ഫരീദബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ വളരെ മോശം അവസ്ഥയിലാണ് അന്തരീക്ഷം.

32 ശതമാനം മലിനീകരണം സമീപ സംസ്ഥാനങ്ങളില്‍ കാർഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടായതാണ്. മലിനീകരണം രൂക്ഷമായതോടെ മൂന്നാം ഘട്ട കോവിഡ് വ്യാപനം അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ആസ്ത്മ രോഗികള്‍ അടക്കമുള്ളവരുടെ ആരോഗ്യനിലയും മോശമായേക്കാം.

]]>