Delhi Police – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Nov 2022 08:28:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi Police – malayalees.ch https://malayalees.ch 32 32 ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി https://malayalees.ch/shraddha-murder-case-plea-in-delhi-hc-seeks-transfer-of-probe-to-cbi/ Mon, 21 Nov 2022 08:27:55 +0000 https://malayalees.ch/?p=71617 ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് പലയിടത്തായി വലിച്ചെറിയുകയും ചെയ്തത്.

വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. എന്നിരുന്നാലും, വസ്തുതാപരമായ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ശ്രദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവുകൾ കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ മെഹ്‌റൗളി വനത്തിലെ തെരച്ചിൽ തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.

]]>
അഫ്താബ് യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് വാള്‍ ഉപയോഗിച്ച്; കൂടുതല്‍ തെളിവുകള്‍ പുറത്ത് https://malayalees.ch/shraddha-murder-case-more-evidence-against-aftab/ Tue, 15 Nov 2022 07:53:37 +0000 https://malayalees.ch/?p=71312 ഡല്‍ഹിയില്‍ 26 വയസുകാരിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീനെതിരെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ വാള്‍ ഉപയോഗിച്ചാണ് അറുത്ത് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഡല്‍ഹി പൊലീസിന് ഇതുവരെ ആയുധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേസില്‍ അഫ്താബിന്റെ സുഹൃത്തുക്കളേയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അഫ്താബ് പൂനവാലയുടെ സമൂഹമാധ്യത്തിലെ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മുന്‍ പ്രണയബന്ധങ്ങളും അന്വേഷിക്കും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ലൗ ജിഹാദ് ആരോപണവും ശ്രദ്ധയുടെ പിതാവ് ഉന്നയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മെയ് 18ന് നടന്ന സംഭവം പുറത്തറിഞ്ഞത്. ആറുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതി, കോള്‍സെന്ററിലെ ജോലിക്കായാണ് ഡല്‍ഹിയില്‍ എത്തിയത്. ഏതാനും നാളുകള്‍ക്ക് ശേഷം ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതി, ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

]]>
ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ് https://malayalees.ch/supreme-court-stayed-the-evacuation-process-in-jahangirpuri/ Wed, 20 Apr 2022 08:09:56 +0000 https://malayalees.ch/?p=60432 ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും.

കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി മേയര്‍ രാജ ഇക്ബാല്‍ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മേയര്‍ പ്രതികരിച്ചു.

കേന്ദ്ര സേനയടക്കം എത്തി കനത്ത സുരക്ഷയിലാണ് കുടിയേങ്ങള്‍ ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാനും പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. റോഡ് ചേര്‍ന്നുള്ള അനധികൃത കെട്ടിടങ്ങളാണ് അധികൃതര്‍ പൊളിക്കാന്‍ ശ്രമിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ മേഖലയില്‍ ഏര്‍പ്പെടുത്തി.

ഒഴിപ്പിക്കലിനായി ഇന്നലെ ഉദ്യോഗസ്ഥ സംഘം എത്തിയെങ്കിലും മതിയായ സുരക്ഷ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന സ്ഥലമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
സംഘര്‍ഷങ്ങള്‍ക്കിടെ ജഹാംഗീര്‍പുരിയില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നീക്കം https://malayalees.ch/delhi-police-raze-encroachments-in-jahangirpuri/ Wed, 20 Apr 2022 05:03:20 +0000 https://malayalees.ch/?p=60396 സംഘര്‍ഷങ്ങള്‍ക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍.

ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ ആവശ്യപ്പെട്ട് കോര്‍പറേഷന്‍, ഡല്‍ഹി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം ജഹാംഗീര്‍പുരി സംഘര്‍ഷത്തില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അഞ്ച് പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. അന്‍സാര്‍, സലിം, സോനു എന്ന ഇമാം ഷെയ്ഖ്, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. ജഹാംഗീര്‍പുരി മേഖലയില്‍ വന്‍ സുരക്ഷാ സന്നാഹം തുടരുകയാണ്. മേഖലയെ അഞ്ച് സെക്ടറുകളായി തിരിച്ചു കൊണ്ടാണ് കേന്ദ്ര സേനയെയും ദ്രുതകര്‍മ സേനയെയും അടക്കം വിന്യസിച്ചിരിക്കുന്നത്.

]]>
ജനപ്രതിനിധികളെ മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ് https://malayalees.ch/k-sudhakaran-against-delhi-police-beaten-up-udf-mps/ Thu, 24 Mar 2022 11:11:10 +0000 https://malayalees.ch/?p=59024 കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനവിരുദ്ധ കെ റെയില്‍ പദ്ധതിയ്ക്കെതിരെ മാര്‍ച്ച് നടത്തിയ ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പൊലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമല്ല. കെ-റെയില്‍ കമ്മീഷന്‍ വീതംവയ്പ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്ന് ഈ മര്‍ദ്ദനം വ്യക്തമാക്കുന്നു.

പിണറായി വിജയന്‍ – നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടത്തിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണം, കെ സുധാകരന്‍ പ്രതികരിച്ചു.

അതേസമയം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

]]>
നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ നടപടി https://malayalees.ch/doctors-strike-delhi-police-arrested-protestors/ Mon, 27 Dec 2021 13:22:31 +0000 https://malayalees.ch/?p=54653 നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ഡോക്ടേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയാണ് നിലനില്‍ക്കുന്നത്.

റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം പൊലീസ് നേരത്തെ തടഞ്ഞിരുന്നു. എന്നാല്‍ ഡോക്ടേഴ്‌സ് പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനിടയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ഡോക്ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് പൊലീസ് കൊടുത്തു.

നീറ്റ് പിജി കൗണ്‍സിലിങ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് പ്രതിഷേധിത്തിനുകാരണം. രാവിലെ 10 മണിയോടെയാണ് റോഡിലിരുന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി.

എന്നാല്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ അറിയിച്ചത്. തുടര്‍ന്ന് റോഡ് ഉപരോധിച്ച ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

]]>
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരന് ഡി കമ്പനിയുമായി ബന്ധം https://malayalees.ch/terrorist-connection-d-company/ Wed, 15 Sep 2021 13:33:25 +0000 https://malayalees.ch/?p=49632 ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരൻ ജാൻ മുഹമ്മദിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ചീഫ് വിനീത് അഗർവാളിന്റേതാണ് സ്ഥിരീകരണം. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് മുംബൈ ധാരാവി സ്വദേശി ജാൻ മുഹമ്മദ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിഷയത്തിൽ ആശങ്ക വേണ്ടെന്നും മുംബൈയും മഹാരാഷ്ട്രയും സുരക്ഷിതമാണെന്നും വിനീത് അഗർവാൾ അറിയിച്ചു. അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇവർ മഹാരാഷ്ട്രയിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി സൂചന. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അടിയന്തര യോഗം വിളിച്ചു. അറസ്റ്റിലായ നാല് ഭീകരരെ ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഭീകരരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ പാക് അതിർത്തിയിൽ നിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളോട് സമാനമെന്ന് പൊലീസ്. കൂടുതൽ ഭീകരർ രാജ്യത്ത് നുഴഞ്ഞു കയറിയതായി സംശയം. രാജ്യ വ്യാപക പരിശോധന തുടരുന്നു.

ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്. ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, മഹരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ ആറ് ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ട് പേർ പാകിസ്താനിൽ നിന്ന് പരിശിലനം ലഭിച്ചവരാണ്. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി ഇവർക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആഘോഷ ചടങ്ങുകൾക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.

]]>
ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ് https://malayalees.ch/terrorist-arrest-delhi-police/ Wed, 15 Sep 2021 04:07:07 +0000 https://malayalees.ch/?p=49589 ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപിപ്പിച്ചു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടക്കുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തില്‍ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ആറ് ഭീകരരെയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്ന് പരിശിലനം ലഭിച്ചവരാണ്. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.

]]>
ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് പൊലീസ്; ആറ് ഭീകരർ പിടിയിൽ https://malayalees.ch/delhi-police-foil-terror-plan/ Tue, 14 Sep 2021 13:33:38 +0000 https://malayalees.ch/?p=49571 ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്. ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

അതേസമയം, കണ്ണൂരിൽ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസൻസ് നേടിയ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീർ സിംഗ്, കല്യാൺ സിംഗ്, പ്രദീപ് സിംഗ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികൾ. പ്രതികൾ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈസൻസുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസൻസ് നേടിയതെന്ന് തെളിഞ്ഞത്.

വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസാണ് അറസ്റ് ചെയ്‌തത്‌. എടിഎമ്മിൽ പണം നിറയ്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവർ. മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തിൽ എത്തിയതെന്ന് പൊലിസ് പറഞ്ഞു. ഇവരിൽ നിന്ന് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. എയർപോർട്ട്, വിഎസ്എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.

കളമശ്ശേരിയിൽ തോക്കുകൾ പിടികൂടിയ കേസിൽ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്ന് കഴിഞ്ഞദിവസം പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന മുംബൈയിലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരിൽനിന്നാണ് തോക്ക് പിടികൂടിയത്. തോക്കുകൾക്ക് ലൈസൻസ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു.

]]>
ഗ്രെറ്റക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഡല്‍ഹി പോലീസ്‌ https://malayalees.ch/probe-not-against-greta-thunberg-delhi-police/ Fri, 05 Feb 2021 04:27:03 +0000 https://malayalees.ch/?p=39738 മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു

കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്ത തളളി ഡല്‍ഹി പൊലീസ്. എഫ്‌.ഐ.ആറില്‍ ഗ്രെറ്റ തുൻബർഗിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമരത്തെ സഹായിക്കാനെന്ന പേരില്‍ പ്രചരിക്കുന്ന ടൂള്‍ കിറ്റിനെതിരെയാണ് കേസ് എടുത്തതെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം

ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ വിശദീകരണവുമായി വന്നത്. മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നു. പ്രത്യേക താല്‍പര്യമുള്ള സംഘടനകളാണ് ഇതിനു പിന്നില്‍. ട്വിറ്ററിലെ ടൂള്‍ കിറ്റില്‍ വന്ന സന്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജനുവരി 26-ന് നടന്ന അക്രമങ്ങള്‍ നടന്നത്. ഇക്കാര്യത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.

]]>