Delhi meeting – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Jun 2021 08:19:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi meeting – malayalees.ch https://malayalees.ch 32 32 നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻ‌ചാണ്ടി https://malayalees.ch/oommen-chandy-congress-rahul-gandhi-delhi-meeting/ Fri, 25 Jun 2021 08:19:23 +0000 https://malayalees.ch/?p=46045 കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ഉമ്മൻചാണ്ടിയേ കോൺഗ്രസ്​ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.

]]>