Delhi High Court – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 12:10:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi High Court – malayalees.ch https://malayalees.ch 32 32 കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി https://malayalees.ch/delhi-high-court-discharges-vivek-agnihotri-in-contempt-case/ Mon, 10 Apr 2023 12:10:19 +0000 https://malayalees.ch/?p=79397 ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.

ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഹാജരാകാൻ പോലും കഴിയാത്തത്ര വലുതാണോ ഇയാൾ എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വിവേക് ​​അഗ്നിഹോത്രി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായത്.

ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വിവേക് അഗ്നിഹോത്രി പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്നും അഭ്യർത്ഥിച്ചു. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഹൈക്കോടതി സംവിധായകനെ കുറ്റവിമുക്തനാക്കിയത്.

2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.

]]>
‘അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല’; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി https://malayalees.ch/delhi-hc-upholds-validity-of-agnipath-scheme/ Mon, 27 Feb 2023 08:16:31 +0000 https://malayalees.ch/?p=76952 അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.

കേരളം, പഞ്ചാബ്, ഹരിയാന, പട്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് തങ്ങളുടെ പരിഗണനയിലുള്ള അഗ്നിപഥ് പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ഡൽഹി ഹൈക്കോടതി തീരുമാനം വരുന്നതുവരെ തീർപ്പുകൽപ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്.

17 നും 21 നും ഇടയിലുള്ളവർക്കാണ് നാല് വർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന പദ്ധതിയാണ് ഇത്. ഇവരിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായി സർവീസിൽ നിർത്തും. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 23 ആയി സർക്കാർ ഉയർത്തി.

]]>
ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി https://malayalees.ch/shraddha-murder-case-plea-in-delhi-hc-seeks-transfer-of-probe-to-cbi/ Mon, 21 Nov 2022 08:27:55 +0000 https://malayalees.ch/?p=71617 ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് പലയിടത്തായി വലിച്ചെറിയുകയും ചെയ്തത്.

വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. എന്നിരുന്നാലും, വസ്തുതാപരമായ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ശ്രദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവുകൾ കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ മെഹ്‌റൗളി വനത്തിലെ തെരച്ചിൽ തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.

]]>
‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി https://malayalees.ch/pocso-case-aadhar-card-court/ Tue, 30 Aug 2022 12:33:39 +0000 https://malayalees.ch/?p=67322 ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണോ ഇതെന്ന് സംശയമുണ്ട്. പരാതിക്കാരിക്ക് പല രേഖകളിൽ പല ജനനത്തീയതിയാണ്. തെറ്റായ ജനനതീയതി കാണിച്ച് തന്നെ കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്ന പ്രതിയുടെ സംശയം ന്യായമാണ്. ആധാർ കാർഡിൽ 01.01.1998 ആണ് പരാതിക്കാരിയുടെ ജനന തീയതി. അതുകൊണ്ട് തന്നെ സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് വലിയ തോതിൽ പണം വന്നിട്ടുണ്ട്. ഇത് ഹണി ട്രാപ്പ് കേസാണോ എന്ന് അന്വേഷിക്കണം. വ്യത്യസ്തമായ ജനനത്തീയതികളും അക്കൗണ്ടിലേക്കെത്തിയ പണവും അന്വേഷിക്കാൻ കോടതി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വേറെ ആർക്കെങ്കിലും എതിരെ ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു.

പ്രതിക്ക് 20,000 രുപയുടെ ബോണ്ടിൽ ജാമ്യം നൽകാനാണ് കോടതി നിർദേശം. കൃത്യമായ ഇടവേളയിൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിടരുതെന്നും പാസ്‌പോർട്ട് കെട്ടിവയ്ക്കണമെന്നും കോടതി ജാമ്യ വ്യവസ്ഥകളിൽ പറഞ്ഞു.

]]>
ഷീന ബോറ വധക്കേസ്: മാപ്പുസാക്ഷിയായ ശ്യാംവർ റായിക്ക് ജാമ്യം https://malayalees.ch/sheena-bora-murder-case-accused-turned-approver-shyamvar-rai-gets-bail/ Sat, 20 Aug 2022 11:35:48 +0000 https://malayalees.ch/?p=66768 ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കേസിലെ മാപ്പ് സാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഷീന ബോറ വധക്കേസ് വെളിച്ചത്തുവന്നത്.

കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് റായി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി ശരിവെക്കുകയും, വിവിധ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

ശ്യാംവർ റായ് കേസിൽ പൊതുമാപ്പ് സാക്ഷിയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയുടെ ഭാഗമായി കേസ് തീർപ്പാക്കുന്നതുവരെ വിട്ടയക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ആയുധങ്ങൾ കൈവശം വച്ചതിന് 2015ലാണ് റായിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷീനയുടെ അമ്മ ഇന്ദ്രാണിയും ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയും റായിയും ചേർന്നാണ് ഷീന ബോറ കൊലപാതകം നടത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

]]>
നിമിഷപ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും https://malayalees.ch/nimisha-priya-case-delhi-high/ Tue, 15 Mar 2022 04:10:31 +0000 https://malayalees.ch/?p=58581 യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് യെശ്വന്ത് വർമ്മയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.

]]>
അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേരും സ്വന്തം പേരിനൊപ്പം ചേർക്കാൻ മക്കൾക്ക് അവകാശമുണ്ട്: ഡൽഹി ഹെെക്കോടതി https://malayalees.ch/mothers-surname/ Sat, 07 Aug 2021 04:15:09 +0000 https://malayalees.ch/?p=47793 സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി.

പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ അമ്മയുടെ പേര് ഒപ്പം ചേർക്കുന്നതാണ് പെൺകുട്ടിയുടെ താത്പര്യമെങ്കിൽ അതിൽ എന്താണ് പ്രശ്‌നമെന്ന് ജസ്റ്റിസ് രേഖാ പള്ളി ചോദിച്ചു.

കുട്ടിയുടെ പഴയപേരിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും പേര് മാറ്റുന്നതിലൂടെ ഇൻഷുറൻസ് നടപടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പിതാവ് വാദിച്ചു. എന്നാൽ ഇക്കാര്യങ്ങൾക്ക് സ്‌കൂളിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം.

]]>
പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി https://malayalees.ch/protest-is-not-terrorism-delhi-court/ Tue, 15 Jun 2021 08:10:33 +0000 https://malayalees.ch/?p=45565 പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി കലാപ കേസിൽ കുറ്റമാരോപിക്കപ്പെട്ട് പിടിയിലായ നതാഷ നർവാൾ, ദേവാം​ഗന കലിദ, ജാമിഅ മില്ലിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചതിന് യു.എ.പി.എ ചുമത്തിയ കേസിലാണ് മൂവർക്കും ജാമ്യം അനുവദിച്ചത്.

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി അതിക്രമ കേസിൽ പങ്കുണ്ടെന്നാരോപിച്ച് പിടിയിലായ മൂവർക്കും ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. നേരത്തെ കീഴ്ക്കോടതി ജാമ്യം തള്ളിയതിനെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സിദ്ധാർ മൃദുൽ, അനൂപ് ജെ ഭംഭാനി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2020 മെയ് അവസാനത്തോടെയാണ് ഇവർ മൂന്ന് പേരെയും പിടികൂടുന്നത്.

]]>
സ്വകാര്യത നയത്തില്‍ മാറ്റമില്ല; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്​സ്​ആപ്പ് https://malayalees.ch/no-deferment-of-may-15-privacy-policy-deadline-whatsapp-to-delhi-hc/ Tue, 18 May 2021 06:01:52 +0000 https://malayalees.ch/?p=44272 പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക്​ മെയ്​ 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന്​ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​. നയത്തിൽ യാതൊരുവിധ മാറ്റവുമില്ല. ഉപയോക്താക്കള്‍ നയം അംഗീകരിച്ചില്ലെങ്കില്‍ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാട്​സ്​ആപ്പ്​ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്ട്‌സ്ആപ്പി​ന്‍റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്​, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. സ്വകാര്യതാ നയം പിൻ‌വലിക്കാനോ അല്ലെങ്കിൽ ഉപയോക്താക്കള്‍ക്ക് കമ്പനി കൊണ്ടുവന്ന പരിഷ്​കാരങ്ങൾ അംഗീകരിക്കാതിരിക്കാനോ ഉള്ള സൗകര്യം ഒരുക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. സ്വകാര്യതാ നയം അംഗീകരിച്ച ഉപയോക്താക്കൾക്ക് അതിൽ തീരുമാനം അറിയിക്കാൻ ഒരു അവസരം കൂടി നൽകണമെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം, തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന്​ വാട്​സ്​ആപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. കമ്പനിയുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കത്തെഴുതിയിട്ടും അതിൽ നിന്ന്​ അവർ പിന്മാറിയിരുന്നില്ല. മാതൃകമ്പനിയായ ഫേസ്​ബുക്കുമായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത്​ അംഗീകരിക്കാനാണ്​ വാട്സ്ആപ്പ് പറയുന്നത്​. 2014ൽ വാട്​സ്​ആപ്പ്​ ഫേസ്​ബുക്കിന്‍റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്​ബുക്കുമായി കൈമാറുമെന്ന്​ അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്.

]]>
റെംഡെസിവിര്‍ മരുന്ന് വിതരണം; കേന്ദ്രത്തിന്റെ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി https://malayalees.ch/supply-of-remdecivir-drug-delhi-high-court-seeks-centres-reply/ Tue, 04 May 2021 03:55:23 +0000 https://malayalees.ch/?p=43617 കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.

ചുരുക്കം ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ മരുന്ന് വില്‍ക്കാന്‍ നിലവില്‍ അനുവാദമുള്ളൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് 25ഓളം കമ്പനികളാണ് റെംഡെസിവിര്‍ മരുന്ന് നിര്‍മിക്കുന്നത്. എന്നാല്‍ അവയില്‍ എട്ടില്‍ താഴെ കമ്പനികള്‍ക്ക് മാത്രമേ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ അനുവാദമുള്ളൂ.

ബാക്കിയുള്ളത് കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. മറ്റു കമ്പനികള്‍ക്ക് കൂടി രാജ്യത്തിനകത്ത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റെംഡെസിവിറിന്റെ ദൗര്‍ബല്യം മരുന്ന് പൂഴ്ത്തിവയ്ക്കാന്‍ കാരണമാകുമെന്നും കരിഞ്ചന്തകള്‍ ഉയര്‍ന്ന വില ഈടാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

]]>