delhi court – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Sep 2021 04:17:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png delhi court – malayalees.ch https://malayalees.ch 32 32 രോഹിണി കോടതി വെടിവയ്പ്; കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ https://malayalees.ch/rohini-court-firing-delhi-court/ Wed, 29 Sep 2021 04:17:21 +0000 https://malayalees.ch/?p=50202 രോഹിണി കോടതിയിലെ വെടിവയ്പിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തടവുകാരെ കോടതികളില്‍ നേരിട്ട് ഹാജരാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹിയെ ഞെട്ടിച്ച് രോഹിണി കോടതിയില്‍ ഗുണ്ട നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും വെടിയേറ്റ് മരിച്ചത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

വന്‍ സുരക്ഷാ വീഴ്ചയെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആശങ്ക അറിയിച്ചിരുന്നു.

]]>