Delhi Chalo – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Dec 2020 13:34:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi Chalo – malayalees.ch https://malayalees.ch 32 32 സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷകര്‍ https://malayalees.ch/farmers-refuse-lunch-at-meet-with-government/ Thu, 03 Dec 2020 13:33:57 +0000 https://malayalees.ch/?p=36249 സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷക സംഘടനാ പ്രതിനിധികള്‍. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ നല്‍കിയ ഉച്ചഭക്ഷണം വേണ്ടെന്നും സ്വന്തമായി ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാം ചെയ്തു. ഞങ്ങള്‍ നിരസിച്ചു. ഞങ്ങള്‍ക്ക് സ്വന്തമായി അടുക്കളയുണ്ട്’, ഒരു കര്‍ഷക നേതാവ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ലെന്നും മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കർഷകർ ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ച നിലപാടും. തങ്ങൾക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. വിഗ്യാന്‍ഭവനിലേക്ക് ആംബുലൻസിലാണ് കർഷകർക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചർച്ചയിൽ സർക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവർ നിരസിച്ചിരുന്നു.

]]>
ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍ https://malayalees.ch/last-chance-for-centre/ Thu, 03 Dec 2020 04:58:01 +0000 https://malayalees.ch/?p=36217 കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും.

രാജ്യമെമ്പാടും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടേയും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.

എന്നാല്‍ കര്‍ഷകരുമായി നാളെയും ചര്‍ച്ച നടത്തുമെന്നും വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

അതേസമയം കേന്ദ്ര കാർഷിക നിയമത്തിനെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി). കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലേക്കും തുടർന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

]]>
സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഉപരോധിക്കും https://malayalees.ch/will-block-delhi-from-five-entry-points2/ Mon, 30 Nov 2020 06:26:15 +0000 https://malayalees.ch/?p=35972 കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. തുറന്ന ജയിലായ ബുരാരി ഗ്രൗണ്ടിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങള്‍ അടയ്ക്കും’ ബികെയു ക്രാന്തികാരി പഞ്ചാബ് നേതാവ് സുരേഷ് എസ് ഫോല്‍ പറഞ്ഞു. ട്രാക്ടറുകള്‍ ഞങ്ങള്‍ക്കു താമസിക്കാനുള്ള ചെറിയ മുറികളാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സര്‍ജീത് സിങ് ഫൂല്‍ പറഞ്ഞു.

ഞങ്ങളുടെ വഴി തടയുന്നതിനായി റോഡുകളില്‍ കിടങ്ങുകള്‍ കുഴിക്കുകയാണ് മനോഹര്‍ലാല്‍ ഖട്ടറുടെ നേതൃത്വത്തിലുള്ള ഹരിയാണ സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഞങ്ങള്‍ക്കു മുന്നില്‍ ഉപാധികള്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും, അത് കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും എ.എ.പി ആയാലും തങ്ങളുടെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റു സംഘടനകളെ അതിന് അനുവദിക്കും, നേതാക്കള്‍ പറഞ്ഞു.

]]>
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പോലീസ് https://malayalees.ch/farmers-marching-to-delhi/ Thu, 26 Nov 2020 12:01:13 +0000 https://malayalees.ch/?p=35818 കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. നൈ​നി​റ്റാ​ള്‍-​ഡ​ല്‍​ഹി റോ​ഡി​ല്‍ എ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രെ​യും പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യും അം​ബാ​ല​യി​ല്‍ വ​ച്ച് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

അതിനിടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പറഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ത​ട​യു​ന്ന​ത് വ​ലി​യ തെ​റ്റാ​ണെ​ന്ന് കേ​ജ്‍രി​വാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. “കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ളും ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണ്. അ​വ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പ​ക​രം സ​മാ​ധാ​ന​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ത​ട​യു​ക​യാ​ണ്. അ​വ​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ലി​യ തെ​റ്റാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ത് ഭ​ര​ണ ഘ​ട​ന ന​ല്‍​കു​ന്ന അ​വ​കാ​ശ​മാ​ണ്’. കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Image
]]>