Delhi Capitals – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:25:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi Capitals – malayalees.ch https://malayalees.ch 32 32 വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി വാര്‍ണര്‍; വൈറലായി ചിത്രം https://malayalees.ch/david-warner-poster-like-mammootty-film-valliettan/ Fri, 05 May 2023 04:25:31 +0000 https://malayalees.ch/?p=80725 വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്.(David warner poster like mammootty film valliettan)

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. ‘അറയ്ക്കൽ വാറുണ്ണിയും അനിയന്‍മാരും’ എന്ന കമന്‍റുമായി നിരവധി മലയാളി ആരാധകരാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനൊരു അടിക്കുറിപ്പ് നൽകുക എന്നും പറഞ്ഞാണ് വാർണർ ചിത്രം പോസ്റ്റ് ചെയ്തിരികുന്നത്. അറക്കൽ വാറുണ്ണി എന്ന കമന്റ് കൂടുതലായി വരുന്നുണ്ട്. വാർണറിനെ മലയാളി ആരാധകർ വാറുണ്ണി എന്ന പേരിലും വിളിക്കാറുണ്ട്. ആരാധകർ അതെ സമയം ചിത്രം പോസ്റ്റ് ചെയ്‌തതിന് താരത്തിന് നന്ദി അറിയിക്കുന്നുമുണ്ട്.

]]>
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി: ആദ്യ ജയം തേടിയിറങ്ങുന്നത് ഡൽഹിയും മുംബൈയും https://malayalees.ch/ipl-mumbai-indians-delhi-capitals-mi-vs-dc/ Tue, 11 Apr 2023 04:51:59 +0000 https://malayalees.ch/?p=79433 ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ കളിച്ച രണ്ടെണ്ണത്തിൽ മുട്ടുമടക്കി. പട്ടികയിൽ മുംബൈ 9ആമതും ഡൽഹി 10ആമതുമാണ്. (ipl mi vs dc)

ബാലൻസ്ഡ് അല്ലാത്ത ഒരു ഇലവനാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്നത് മുംബൈക്ക് കനത്ത തിരിച്ചടിണ്. ജോഫ്ര ആർച്ചർ പഴയ മൂർച്ചയിലെത്താത്തതും റിച്ചാർഡ്സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈ ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ഇഷാൻ കിഷൻ, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നീ പ്രധാന താരങ്ങൾ ഫോമിലല്ലാത്തതും മുംബൈയെ വലയ്ക്കുന്നുണ്ട്. കരിയറിൻ്റെ അവസാനത്തിൽ നിൽക്കുന്ന പീയുഷ് ചൗളയാണ് മുംബൈയുടെ പ്രധാന സ്പിന്നർ. കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ എന്നീ ശരാശരി സ്പിന്നർമാർ കൂടി ചേരുന്ന ടീമിൽ ഷംസ് മുലാനി വേറിട്ടുനിൽക്കുന്നു. യുവ സ്പിന്നർമാരിൽ ഒരാൾക്ക് പകരം മുലാനി കളിച്ചേക്കും. വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, നേഹൽ വധേര തുടങ്ങിയവരിൽ ചിലർക്കും അവസരം ലഭിച്ചേക്കും.

കടലാസിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും ഋഷഭ് പന്ത് പുറത്തായത് ഡൽഹി ടീം ബാലൻസിനെ സാരമായി ബാധിച്ചിട്ടുണ്ട്. പന്തിനു പകരം രണ്ട് താരങ്ങളെ ഡൽഹിയ്ക്ക് കളിപ്പിക്കേണ്ടിവരുന്നു. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതും ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്കും ഡൽഹിയുടെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ടീമിൽ ആരും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ കളിയിൽ പരുക്കേറ്റ ഖലീൽ അഹ്‌മദിനു പകരം ഇഷാന്ത് ശർമ കളിച്ചേക്കും. ആൻറിച് നോർക്കിയക്ക് പകരം ലുങ്കി എങ്കിഡി, മുകേഷ് കുമാറിനു പകരം ചേതൻ സക്കരിയ എന്നിവർക്കും സാധ്യതയുണ്ട്.

]]>
ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം https://malayalees.ch/delhi-capitals-won-royal-challengers-bangalore-wpl/ Mon, 06 Mar 2023 11:05:43 +0000 https://malayalees.ch/?p=77483 വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 പന്തിൽ 30 നോട്ടൗട്ട്) എന്നിവരും ഇരട്ടയക്കം കടന്നു. 4 ഓവറിൽ വെറും 29 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ യുഎസ്എ താരം ടാര നോറിസാണ് ബാംഗ്ലൂരിനെ തകർത്തത്. (delhi won bangalore wpl)

മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. സ്മൃതി മന്ദനയും സോഫി ഡിവൈനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കിയ ആലിസ് കാപ്സി ഡൽഹിയ്ക്ക് മുൻതൂക്കം നൽകി. എലിസ് പെറി നന്നായി തുടങ്ങിയെങ്കിലും ടാര നോറിസിൻ്റെ തകർപ്പൻ പ്രകടനം ബാംഗ്ലൂരിൻ്റെ നട്ടെല്ലൊടിച്ചു. പെറി, ദിഷ കസത്, റിച്ച ഘോഷ്, കനിക അഹുജ, ഹെതർ നൈറ്റ് എന്നിവരൊക്കെ ടാരയ്ക്ക് മുന്നിൽ വീണു. ഹെതറും മേഗൻ ഷട്ടും ചേർന്ന് 8ആം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ആർസിബി ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. ആശ ശോഭനയെ ശിഖ പാണ്ഡെ പുറത്താക്കി. മേഗൻ ഷൂട്ട് (19 പന്തിൽ 30) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഷഫാലി വർമ (45 പന്തിൽ 84), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (43 പന്തിൽ 72) എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ മരിസേൻ കാപ്പ് (17 പന്തിൽ 39), ജമീമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തകർത്തടിച്ചു. ആർസിബിയ്ക്കായി ഹെതർ നൈറ്റാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 

]]>
മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ് https://malayalees.ch/minnu-mani-delhi-capitals-camp/ Mon, 27 Feb 2023 05:01:10 +0000 https://malayalees.ch/?p=76936 മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും ക്യാമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. പ്രീമിയർ ലീഗ് ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. വിമൻസ് പ്രീമിയർ ലീഗിൽ ടീമിലിടം നേടിയ ഒരേയൊരു മലയാളിയാണ് മിന്നു മണി. (minnu mani delhi capitals)

വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്ന് റിപ്പോർട്ട് https://malayalees.ch/delhi-capitals-likely-to-approach-david-warner-to-replace-rishabh-pant-as-captain/ Sat, 07 Jan 2023 04:15:12 +0000 https://malayalees.ch/?p=74101 വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഐ‌പി‌എൽ 2023 സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലിഗമെന്റിനേറ്റ പരുക്കിൽ നിന്ന് കരകയറാൻ താരത്തിന് 6 മാസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന് പകരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്നാണ് പുതുയ റിപോർട്ടുകൾ.

പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർക്ക് ടീമിന്റെ നേതൃത്വം കൈമാറുന്ന കാര്യം ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് പരിഗണിക്കുന്നതായി TOI റിപ്പോർട്ടിൽ പറയുന്നു. വിഷയം വാർണറുമായി ഉടൻ ചർച്ച ചെയ്യും. കൂടാതെ പന്തിന് പകരം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ടീം തെരയുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സര്‍ഫറാസ് ഖാനെ കീപ്പറാക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

2021 ലെ സീസണിലാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനായി ടീം നിയമിക്കുന്നത്. 2015-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിക്കുകയും 2016-ൽ ടീമിനെ അവരുടെ ആദ്യത്തെയും ഏക ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഐപിഎൽ 2021-ന്റെ മധ്യത്തിൽ വാർണറെ SRH ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കി, അദ്ദേഹത്തെ നിലനിർത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. ഐപിഎൽ 2022 മെഗാ ലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

]]>
ഐപിഎൽ: പ്ലേ ഓഫിലേക്ക് കണ്ണു നട്ട് രാജസ്ഥാൻ ഇന്നിറങ്ങും; എതിരാളികൾ ഡൽഹി https://malayalees.ch/ipl-rajasthan-royals-delhi-capitals-2/ Wed, 11 May 2022 11:42:22 +0000 https://malayalees.ch/?p=61704 ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റാണ് രാജസ്ഥാനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 10 പോയിൻ്റാണ് ഡൽഹിക്കുള്ളത്.

രണ്ട് മത്സരങ്ങൾ തുടരെ പരാജയപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരികെയെത്തിയിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്ന് പഞ്ചാബിനെ വീഴ്ത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകും. യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് ആശ്വാസമാണ്. ദേവ്ദത്ത് പടിക്കൽ നാലാം നമ്പറിൽ ഇറങ്ങുന്നത് തീർച്ചയായും രാജസ്ഥാനു ഗുണം ചെയ്യില്ല. എങ്കിലും ദേവ്ദത്ത് ടീമിൽ തുടരാനാണ് സാധ്യത. ഫിനിഷർ റോളിൽ രാജസ്ഥാനു വേണ്ടി ഗംഭീര പ്രകടനം നടത്തിവന്ന ഷിംറോൺ ഹെട്‌മെയറുടെ അഭാവത്തിൽ റസ്സി വാൻഡർ ഡസ്സനോ ജിമ്മി നീഷമോ ടീമിലെത്തും. എങ്കിലും ഹെട്‌മെയർ ടീമിൽ ഇല്ലാത്തത് രാജസ്ഥാനു തിരിച്ചടിയാണ്. മികച്ച ഫോമിലുള്ള ബൗളിംഗ് വിഭാഗത്തിൽ മാറ്റമുണ്ടായേക്കില്ല.

ഡൽഹി ക്യാപിറ്റൽസ് ആവട്ടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൂറ്റൻ പരാജയം വഴങ്ങിയാണ് എത്തുന്നത്. 91 റൺസിന് ചെന്നൈയോട് കീഴടങ്ങിയ ഡൽഹിക്ക് ടൂർണമെൻ്റിൽ നിലനിൽക്കണമെങ്കിൽ ഇന്ന് ജയം കൂടിയേ തീരൂ. പ്രത്യേകിച്ച് ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാവുന്ന ടീമല്ല ഡൽഹി. പലപ്പോഴും ചില താരങ്ങൾ നിരാശപ്പെടുത്തുന്നതോ നിർഭാഗ്യമോ ഒക്കെയാണ് അവരുടെ പ്രകടനങ്ങളെ ബാധിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ ആവേശജയം സ്വന്തമാക്കിയിരുന്നു. നോ വിവാദം അടക്കമുണ്ടായ മത്സരത്തിൽ 15 റൺസിനായിരുന്നു രാജസ്ഥാൻ്റെ ജയം.

]]>
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം https://malayalees.ch/ipl2022-srh-vs-dc-live/ Thu, 05 May 2022 07:48:27 +0000 https://malayalees.ch/?p=61298 ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇരു ടീമുകളും ഒമ്പത് കളികളാണ് ഇതുവരെ കളിച്ചത്. നാല് കളികൾ ജയിച്ച ഡൽഹിക്ക് എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് പത്ത് പോയിന്റുമാണ് നിലവിൽ ഉള്ളത്.

ഉമ്രാൻ മാലിക്ക്,ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയിലേക്കാണ് ഹൈദരാബാദ് വീണ്ടും ഉറ്റുനോക്കുന്നത്. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് അഭിഷേക് ശർമ്മയും രാഹുൽ ത്രിപാഠിയും മറികടക്കണം. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും കൂറ്റ‌ൻ ഷോട്ടുകൾ കളിച്ചാലേ സൺറൈസേഴ്സിന് വിജയിക്കാനാകൂ.

തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരുടെ മികവും നിർണായകമാണ്.

]]>
മുംബൈയ്ക്ക് ഇന്ന് മരണക്കളി, എതിരാളി ലഖ്‌നൗ; ഡല്‍ഹി ആര്‍സിബി പോരാട്ടവും ഇന്ന് https://malayalees.ch/mi-vs-lsg-and-rcb-vs-dc/ Sat, 16 Apr 2022 04:39:31 +0000 https://malayalees.ch/?p=60148 ഐപിഎല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈയ്ക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്.

തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. ഫോം കണ്ടെത്താൻ കഴിയാത്ത രോഹിത് നായകസ്ഥാനം ഒഴിയണമെന്നാണ് പ്രധാന വിമര്‍ശനം. ബാറ്റിംഗിൽ സൂര്യകുമാര്‍ യാദവ് മാത്രമാണ് വിശ്വസ്‌തൻ. രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിംഗില്‍ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. പൊള്ളാര്‍ഡിന്റെ ഫോം ഔട്ടും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.

ബൗളിംഗിൽ മികച്ച പിന്തുണ ലഭിക്കാത്തതിന്റെ സമ്മര്‍ദ്ദം ജസ്പ്രീത് ബുംറയേയും ബാധിക്കുന്നു. ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവരെല്ലാം പരാജയം. കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിസാരക്കാരല്ല. എന്നാൽ നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്കുയരാത്തതാണ് പ്രശ്‌നം. പക്ഷേ മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കുമെന്നുറപ്പ്.

ഡല്‍ഹി – ആര്‍സിബി മത്സരത്തിൽ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ആര്‍സിബി ആറാം സ്ഥാനത്താണ്. കെകെആറിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് ഋഷഭും സംഘവും ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്.

]]>
ഐ.പി.എല്‍: ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; ഡല്‍ഹി-കൊല്‍ക്കത്തയെ നേരിടും https://malayalees.ch/qualifier-2-ipl-2021-delhi-vs-kolkatta/ Wed, 13 Oct 2021 09:20:11 +0000 https://malayalees.ch/?p=50927 ഐ.പി.എൽ കിരീട പോരിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത വരുന്നത്. എന്നാൽ ധോണിയുടെ കരുത്തില്‍ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടര്‍ക്കും ഇന്ന് ജയിച്ചാല്‍ സ്വപ്‌ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.

കൊല്‍ക്കത്തയുമായി 29-ാം മത്സരമാണ് ഡല്‍ഹി കളിക്കാന്‍ ഇറങ്ങുന്നത്. 15ലും ജയിച്ച ഡല്‍ഹിക്കു തന്നെയാണ് മുന്‍തൂക്കം. 12 ജയമാണ് കൊല്‍ക്കത്ത നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ താളം തെറ്റിയെങ്കിലും യുഎഇയിലേക്ക് എത്തിയതോടെ കൊല്‍ക്കത്ത രൂപം മാറ്റി. മികച്ച ബാറ്റിംഗ് നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഒപ്പം ഒയിന്‍ മോര്‍ഗനെന്ന ക്യാപ്റ്റന്റെ തന്ത്രവും.

ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ എത്തുമ്പോൾ യുവതാരങ്ങളിലേക്കാണ് ശ്രദ്ധ. പൃഥ്വി ഷാ 14 കളിയില്‍ നിന്ന് 461 റണ്‍സ് കണ്ടെത്തി. ശുഭ്മാന്‍ ഗില്‍ 15 കളിയില്‍ നിന്ന് കണ്ടെത്തിയത് 381 റണ്‍സ്. ഈ സീസണില്‍ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

ശിഖര്‍ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിംഗാണ് ഡല്‍ഹിയുടെ കരുത്ത്. മദ്ധ്യനിരയില്‍ ശ്രേയസ്സ് അയ്യരും ഋഷഭ്പന്തും ടീമിന്റെ മുന്നോട്ട് നയിക്കും. ഷിംറോണ്‍ ഹെറ്റമെയറും തകര്‍പ്പന്‍ ഫോമാണ്. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിയെ തകര്‍ത്തുവിട്ട സുനില്‍ നാരെയ്‌നും ലോകോത്തര ഓള്‍റൗണ്ടര്‍ ഷാഖ്വിബ് അല്‍ ഹസനും ഡല്‍ഹിക്ക് വെല്ലുവിളി ഉയർത്തും. യുഎഇയില്‍ വെച്ച്‌ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഓരോ ജയം നേടിയിട്ടുണ്ട്.

]]>
ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത് https://malayalees.ch/delhi-capitals-won-sunrisers-hyderabad/ Thu, 23 Sep 2021 04:17:43 +0000 https://malayalees.ch/?p=49963 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. (delhi capitals won sunrisers)

പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും ശ്രേയാസ് അയ്യരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ ധവാൻ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. ധവാനെ റാഷിദ് ഖാൻ അബ്ദുൽ സമദിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് പഴയ ക്യാപ്റ്റൻ ശ്രേയാസ് അയ്യരുമായി ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ പന്ത്-അയ്യർ കൂട്ടുകെട്ട് അപരാജിതമായ 67 റൺസ് ആണ് പടുത്തുയർത്തിയത്. അയ്യർ (47), പന്ത് (35) എന്നിവർ പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. സൺറൈസേഴ്സിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 28 റൺസ് നേടിയ അബ്ദുൽ സമദ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ 3 വിക്കറ്റ് വീഴ്ത്തി.

]]>