Delhi air pollution – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Mar 2022 04:22:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Delhi air pollution – malayalees.ch https://malayalees.ch 32 32 ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി https://malayalees.ch/delhi-most-polluted-capital-city-in-the-world/ Wed, 23 Mar 2022 04:22:31 +0000 https://malayalees.ch/?p=58927 ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ.

പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 മടങ്ങ് അധികമാണ്. ഇത് ഗുരുതരമായ ശ്വാസകോശ, ഹൃദയ രോഗങ്ങൾക്ക് കാരണമാകും.

മുൻവർഷത്തെ അപേക്ഷിച്ച് മലിനീകരണ തോത് ഏകദേശം 15 ശതമാനം ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഡൽഹിയെ രാജസ്ഥാനിലെ ഭിവാഡി പിന്നിലാക്കി. 2021ൽ ഭിവാഡിയിൽ PM-2.5 ന്റെ ശരാശരി അളവ് 106.2 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണ്.

അന്തരീക്ഷ ഗുണനിലവാരം പാലിക്കുന്ന ഒരു നഗരവും ഇന്ത്യയിൽ ഇല്ല. ഇന്ത്യക്കൊപ്പം കാനഡയും ന്യൂസിലാൻഡും നേരിടുന്നത് കടുത്ത വായുമലിനീകരണ ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന.

]]>
ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ https://malayalees.ch/delhi-air-pollution-flying-squads-formed-centre-supreme-court/ Fri, 03 Dec 2021 07:44:46 +0000 https://malayalees.ch/?p=53441 ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സ്കൂളുകൾ തുറന്ന ഡൽഹി സർക്കാരിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അറിയിച്ചു. മലിനീകരണം തടയാൻ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി.

വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെൻട്രൽ വിസ്തയുടെ നിർമ്മാണം മലിനീകരണത്തിനിടയാക്കുന്നുണ്ടോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

]]>
ഡൽഹിയിലെ വായു മലിനീകരണം : സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/sc-consider-delhi-pollution/ Thu, 02 Dec 2021 04:22:08 +0000 https://malayalees.ch/?p=53369 ഡൽഹിയിലെ വായു മലിനീകരണ വിഷയം സുപ്രിംകോടതി പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. രാജ്യതലസ്ഥാന പ്രദേശത്തെ മറ്റ് നിർമാണ പ്രവർത്തികൾക്ക് വിലക്ക് തുടരുന്നുവെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

]]>
വായു ഗുണനിലവാരം ഉയർന്നു; ഡൽഹിയിൽ നിയന്ത്രണങ്ങൾ നീക്കി സർക്കാർ https://malayalees.ch/delhi-govt-eases-restriction/ Wed, 24 Nov 2021 13:13:56 +0000 https://malayalees.ch/?p=52997 വായുഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി സർക്കാർ.

തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായി അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. ഞായറാഴ്ച മുതൽ സംസ്ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, ട്രക്കുകൾക്കെർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്ന് ഗോപാൽ റായ് വ്യക്തമാക്കി.

]]>
ഡല്‍ഹി വായുമലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന് https://malayalees.ch/delhi-air-pollution-central-calls-emergency-meeting-today/ Tue, 16 Nov 2021 05:14:58 +0000 https://malayalees.ch/?p=52564 ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഔദ്യോഗിക യോഗം ഇന്ന്. യുപി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നഗരങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും അടിയന്തര തീരുമാനങ്ങളെടുക്കാനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ 50ല്‍ താഴയെത്തുന്ന രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക 331ല്‍ എത്തിനില്‍ക്കുകയാണ്.

ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി. ദീപാവലി നാളുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം കൂടുതലായിരുന്നതും വായു മലിനീകരണം രൂക്ഷമാക്കി.

]]>
ശൈത്യകാലത്തെ വായു മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍ https://malayalees.ch/delhi-air-pollution-joint-action-plant-by-government/ Wed, 08 Sep 2021 08:27:19 +0000 https://malayalees.ch/?p=49268 ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു.

ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്.

വായുമാലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 54,000 പേരാണ് വായുമലിനീകരണം മൂലം മരിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

]]>