Deepika Kumari – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Jul 2021 04:10:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Deepika Kumari – malayalees.ch https://malayalees.ch 32 32 അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ https://malayalees.ch/deepika-kumari-in-archery-quarters/ Fri, 30 Jul 2021 04:10:34 +0000 https://malayalees.ch/?p=47450 ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.

അതേസമയം ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്‌സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ക്കിന്‍ തായ്‌ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്‌ലീന മെഡല്‍ ഉറപ്പിക്കും.

ബാഡ്മിന്റണില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ജപ്പാനിന്റെ അക്കാനി യമാഗുച്ചിയെ നേരിടും. ഉച്ചയ്ക്ക് 1.15നാണ് സിന്ധുവിന്റെ മത്സരം. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ജപ്പാനെ നേരിടും. വനിതാ സംഘം അയര്‍ലന്റിനെയും നേരിടും.

അതേസമയം ഇന്ന് ടോക്യോ ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകും. വനിതകളുടെ 100 മീ. ഹീറ്റ്‌സ് മത്സരങ്ങളാണ് ആരംഭിച്ചത്. 400 മീ. ഹര്‍ഡില്‍സ്, വനിതകളുടെ ട്രിപ്പിള്‍ ജമ്പ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എന്നിങ്ങനെയുടെ യോഗ്യത മത്സരങ്ങളും ഇന്നുണ്ട്. ആദ്യ ദിനം ഒരു ഫൈനല്‍ മത്സരവും അരങ്ങേറുന്നുണ്ട്. പുരുഷന്മാരുടെ 10000 മീറ്റര്‍ റേസ് ഫൈനല്‍ മത്സരം ഇന്നാണ്.

നാല് ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3000 മീ സ്റ്റിപ്പിള്‍ ചേസിന്റെ ഹീറ്റ്‌സില്‍ അവിനാഷ് സാവ്‌ലേ മത്സരിക്കും. വനിതകളുടെ 100 മീ. ഹീറ്റ്‌സില്‍ ദ്യുതി ചന്ദും പുരുഷന്മാരുടെ 400 മീ ഹര്‍ഡില്‍സില്‍ മലയാളി താരം എം പി ജാബിറും മത്സരിക്കും. 4X 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. മലയാളിയായ അലക്‌സ് ആന്റണി റിലേ ടീമിലുണ്ട്.

]]>
ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ദീപിക കുമാരി 9ആം സ്ഥാനത്ത് https://malayalees.ch/tokyo-olympics-deepika-kumari-9th-position/ Fri, 23 Jul 2021 07:58:33 +0000 https://malayalees.ch/?p=47194 ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്. 663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിൻ്റോടെ ലോക റെക്കോർഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തിൽ ഒന്നാമതാണ് ആൻ സാൻ ഫിനിഷ് ചെയ്തത്. ( Tokyo Olympics deepika kumari )

അമ്പെയ്ത്ത് യോഗ്യതാ ഘട്ടത്തിൽ കൊറിയൻ ആധിപത്യമാണ് കണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളും കൊറിയൻ താരങ്ങൾ കയ്യടക്കി. ആദ്യ പകുതിയിൽ ദീപിക നാലാം സ്ഥാനത്ത് എത്തിയിരുന്നു എങ്കിലും പിന്നീട് താഴേക്ക് പോയി. അവസാന റൗണ്ട് ആരംഭിച്ചപ്പോൾ ഏഴാം സ്ഥാനത്തായിരുന്ന താരം അവസാന ഷോട്ട് പിഴച്ചതോടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

അതേസമയം, 25 വർഷത്തെ റെക്കോർഡ് തിരുത്തിയാണ് ആൻ സാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. ഉക്രൈൻ ഇതിഹാസം ലീന ഹെറസിംനെങ്കോ 1996ലെ അറ്റ്ലാൻ്റ ഒളിമ്പിക്സിൽ കുറിച്ച 673 പോയിൻ്റാണ് ആൻ സാൻ പിന്തള്ളിയത്.

അതേസമയം, പുരുഷന്മാരുടെ യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ മോശം പ്രകടനം നടത്തുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ അതനു ദാസും പ്രവീൺ ജാദവും 329 പോയിൻ്റ് വീതം നേടി പട്ടികയിൽ 30, 31 സ്ഥാനങ്ങളിലാണ്. 323 പോയിൻ്റുള്ള തരുൺദീപ് റായ് 45ആം സ്ഥാനത്താണ്.

]]>
അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് ട്രിപ്പിൾ; ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു https://malayalees.ch/deepika-kumari-reclaims-world-no-1-ranking/ Mon, 28 Jun 2021 08:22:52 +0000 https://malayalees.ch/?p=46111 അമ്പെയ്ത്ത് ലോകകപ്പിൽ ദീപിക കുമാരിക്ക് ട്രിപ്പിൾ. വനിതാ സിംഗിൾ, വനിതാ ടീം, മിക്സ്ഡ് ടീം എന്നീ മത്സരങ്ങളിലാണ് 27കാരിയായ താരം സ്വർണമെഡൽ നേടിയത്. ഇതോടെ താരം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഒന്നാം റാങ്കിലെത്തിയ വിവരം രാജ്യാന്തര അമ്പെയ്ത്ത് ഫെഡറേഷൻ തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്.

വനിതാ ഇൻഡിവിജ്വലിൽ റഷ്യയുടെ 17ആം നമ്പർ താരം എലേന ഒസിപോവയെ 6-0 എന്ന സ്കോറിനു തോല്പിച്ച ദീപിക ഇതിലൂടെ നാലാം ഇൻഡിവിജ്വൽ ലോകകപ്പ് സ്വർണമെഡലാണ് നേടിയത്. വനിതാ ടീമിൽ അങ്കിത ഭകത്, കൊമാലിക ബാരി എന്നിവരുമായി ചേർന്ന് മെക്സിക്കോയെ കീഴടക്കിയ റാഞ്ചി സ്വദേശി മിക്സഡിൽ ഭർത്താവ് അതാനു ദാസുമായിച്ചേർന്ന് നെതർലൻഡിൻ്റെ ജെഫ് വാൻ ഡെർ ബെർഗ്-ഗബ്രിയേല സ്ക്ലോയ്സർ ടീമിനെയാണ് കീഴടങ്ങിയത്. നെതർലൻഡ് ടീമിനെതിരെ 0-2 എന്ന സ്കോറിനു പിന്നിൽ നിന്ന ഇന്ത്യൻ സഖ്യം പിന്നിൽ തിരിച്ചടിച്ച് 5-3 എന്ന സ്കോറിനു വിജയിക്കുകയായിരുന്നു.

ലോകകപ്പുകളിൽ ആകെ 9 സ്വർണവും 12 വെള്ളിയും 7 വെങ്കലവുമാണ് അദീപികയ്ക്ക് ഉള്ളത്.

]]>