Deep Sea Fishing – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Mar 2021 04:15:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Deep Sea Fishing – malayalees.ch https://malayalees.ch 32 32 സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു https://malayalees.ch/latin-catholic-church-against-govt/ Mon, 22 Mar 2021 04:15:07 +0000 https://malayalees.ch/?p=41862 കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിലുള്ളത്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിലെ പരാമർശം.

മത്സ്യമേഖലയെ തകർക്കാനാണ് ഇരു സർക്കാരുകളുടെയും ശ്രമമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്ന് മാത്രമാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ പരാമർശമുണ്ട്. ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് സർക്കാർ ശ്രമിക്കുന്നത്.

അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും ഇടയ ലേഖനത്തിൽ ആക്ഷേപമുണ്ട്. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ഇടയലേഖനം പറയുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയതിനാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ രൂപത രംഗത്ത് എത്തിയിരിക്കുന്നത്.

]]>
ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കിയുള്ള ഉത്തരവ് ഉടന്‍ https://malayalees.ch/deep-sea-fishing-controversy-mou-cancellation-order-soon/ Mon, 22 Feb 2021 04:17:23 +0000 https://malayalees.ch/?p=40498 ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിവാദമായ ധാരണാപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. ഇഎംസിസി, കെഎസ്ഐഎന്‍സിയുമായി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കുന്നത്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍ പ്രശാന്തിനെതിരായ അന്വേഷണത്തിനുള്ള ഉത്തരവും വൈകില്ല.അതേസമയം ധാരണപത്രം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രചാരണായുധമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമ്മിക്കാൻ ഇ.എം.സി.സിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രമാണ് റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.പ്രതിപക്ഷം രാഷ്ട്രീയ വിവാദമുണ്ടാക്കകയും സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയു ചെയ്ത പശ്ചാത്തലത്തിലായിരിന്നു തീരുമാനം.ധാരണപത്രം റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും.ധാരണപത്രം റദ്ദാക്കാനുള്ള നടപടികള്‍ കെഎസ്ഐഎന്‍സിയും പൂര്‍ത്തികരിച്ച് വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രതിപക്ഷം വിവാദമുണ്ടാക്കുന്നെന്നാണ് സര്‍ക്കാര്‍ നിലപാട്.

തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ധാരണപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നതിലും സര്‍ക്കാരിന് സംശയമുണ്ട്. കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്തിലേക്കാണ് സര്‍ക്കാര്‍ സംശയമുന നീട്ടുന്നത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും ഉടന്‍ ഉണ്ടാകും.അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രശാന്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.അതേസമയം സര്‍ക്കാര്‍ ധാരണപത്രം റദ്ദാക്കുന്നത് തങ്ങളുടെ വിജയമായി ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.സര്‍ക്കാരിന്‍റെ കൊള്ള പുറത്ത് കൊണ്ട് വന്നപ്പോള്‍ ധാരണപത്രം റദ്ദാക്കി തടിയൂരാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് നീക്കം.

]]>