death – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Dec 2023 04:19:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png death – malayalees.ch https://malayalees.ch 32 32 കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും https://malayalees.ch/kanam-rajendrans-funeral-on-sunday-at-kottayam/ Sat, 09 Dec 2023 04:19:53 +0000 https://malayalees.ch/?p=92553 അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം ന
ക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ച് കാനത്തിന്റെ അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

]]>
ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു https://malayalees.ch/chinas-former-premier-li-keqiang-has-died/ Fri, 27 Oct 2023 04:34:20 +0000 https://malayalees.ch/?p=90135 ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2013 മുതൽ 10 വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.(China’s former premier Li Keqiang has died)

ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈനയുടെ സാമ്പത്തികരംഗത്ത് നിർണായകശക്തിയായത് കെചിയാങ്ങിന്റെ കാലത്തായിരുന്നു. നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും നേടി. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാമനായി. അവിടെ കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായി.

]]>
പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു https://malayalees.ch/palakkad-pig-trap-housewife-shocked-death/ Wed, 04 Oct 2023 10:52:22 +0000 https://malayalees.ch/?p=88893 പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻ പുരയ്ക്കൽ ഗ്രേസിയാണ് (56) മരിച്ചത്. വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷൻ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗ്രേസി തനിച്ചാണ് ഈ വീട്ടിൽ താമസം. രാവിലെ മീൻ വിൽക്കാൻ വന്ന ആൾ മൃതദേഹം കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

]]>
നൊമ്പരമായി ആൻ മരിയ ജോയ്: കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു https://malayalees.ch/ann-maria-jose-heart-attack-idukki-death-kgn-ryw9vl/ Sat, 05 Aug 2023 04:33:34 +0000 https://malayalees.ch/?p=85636 ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോയ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ്  ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക്  ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

ഹൃദ്രോഗിയായിരുന്നു ആൻ മരിയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നത്. ജൂൺ ഒന്നിന് രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആനിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമൃത ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. നില അതീവ ഗുരുതരമായതിനാൽ കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു.

കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായി ഈ ഉദ്യമത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ആൻ മരിയയുടെ ജീവൻ നഷ്ടമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു നാട്. എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യശാന്തതയിലേക്ക് യാത്രയായി.

]]>
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം https://malayalees.ch/11-year-old-boy-died-in-kochi/ Tue, 25 Jul 2023 09:21:07 +0000 https://malayalees.ch/?p=84981 കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും.

]]>
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം https://malayalees.ch/113-death-monsoon-diseases-in-kerala/ Sat, 08 Jul 2023 04:24:20 +0000 https://malayalees.ch/?p=84039 പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. 

എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് നിര്‍മാര്‍ജനത്തിലെ പാളിച്ചയും മഴക്കാല പൂര്‍വശുചീകരണവും ഡ്രൈഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തിപ്രാപിക്കാന്‍ കാരണം.

അതേസമയം ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടല്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തി. ആശങ്ക വേണ്ടെന്നും രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്ക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

]]>
തൃശൂരിൽ കിണറിടിഞ്ഞ് രണ്ട് പേർ ഉള്ളിൽ വീണു; ഒരാൾ മരിച്ചു https://malayalees.ch/thrissur-well-collapsed-death/ Thu, 15 Jun 2023 04:46:05 +0000 https://malayalees.ch/?p=82771 തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. വത്സല (55), ഭർത്താവ് പ്രഭാകരൻ (64) എന്നിവരാണ് കിണറ്റിൽ വീണത്. വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതാപനെ ഏറെ സമയമെടുത്ത് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടു. ഭാര്യ വത്സലയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം https://malayalees.ch/11-killed-dozens-missing-as-landslide-hits-indonesia-officials/ Thu, 09 Mar 2023 08:05:51 +0000 https://malayalees.ch/?p=77684 ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥാ മൂലം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിയാവു ദ്വീപിലെ മണ്ണിടിച്ചിലിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിൽ പല വീടുകളും പൂർണമായും ചെളിയിൽ മൂടപ്പെട്ട നിലയിലാണ്. കനത്ത മഴയും മണ്ണിടിച്ചിലും പ്രദേശത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തിയതായും മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതായും റിയാവു ദ്വീപ് ദുരന്ത ഏജൻസി വക്താവ് ജുനൈന പറഞ്ഞു. അതിനു മുകളിലൂടെ ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നുണ്ട്. തൽഫലമായി, സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും ഭരണകൂടം ഭയപ്പെടുന്നു.

]]>
അമ്മ മരിച്ചതറിഞ്ഞില്ല; 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം https://malayalees.ch/mother-death-boy-dead-body/ Fri, 03 Mar 2023 04:40:18 +0000 https://malayalees.ch/?p=77252 അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബെംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. അന്നമ്മയുടെ ഭർത്താവ് വൃക്ക രോ​ഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.

ബെംഗളൂരു ആർടി നഗറിലാണ് സംഭവം. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും കുട്ടി കൂട്ടുകാരെ അറിയിച്ചു. കൂട്ടുകാർ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. ഈ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ അന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

]]>
കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു https://malayalees.ch/man-pushed-death-train/ Sat, 04 Feb 2023 04:08:31 +0000 https://malayalees.ch/?p=75620 ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.

പ്രതിയെ ഇന്നലെ വൈകിട്ട് തന്നെ ട്രെയിൻ യാത്രക്കാർ ആർപിഎഫിനെ ഏൽപ്പിച്ചിരുന്നു. പക്ഷേ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളും അസം സ്വദേശിയാണ്. മുഫാദൂർ ഇസ്ലാമിൻറെ സുഹൃത്താണ് ഇയാൾ എന്നാണ് വിവരം. ഇവർ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര പോവുകയായിരുന്നു. കോതമംഗലം ഭാഗത്താണ് ഇവർ ജോലി ചെയ്യുന്നത്. ഇവർ തമ്മിൽ ട്രെയിനിൽ വച്ച് ഒരു തർക്കമുണ്ടായി. ആ തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് അപകടത്തിലേക്ക് എത്തിച്ചത്. ഇയാളെ മുഫാദുർ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. മുഫാദൂർ ഇസ്ലാം ഇപ്പോൾ കോഴിക്കോട് ആർപിഎഫ് ഓഫീസിലാണുള്ളത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

]]>